AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Bigg Boss Malayalam 7: ‘ലക്ഷ്മിയുടെ വിഷയം ഞാൻ ഡിഫമേഷനിലൂടെ തന്നെ നേരിടും, അത് ഞാൻ വിടാൻ ശ്രമിച്ചിട്ടില്ല’; ഒനീൽ

Oneal Says Defamation Case Against Lakshmi: താൻ നേരത്തെ പറഞ്ഞത് പോലെ തന്നെ ലക്ഷ്മിയുടെ വിഷയം ഡിഫമേഷനിലൂടെ തന്നെ നേരിടുമെന്നും ലക്ഷ്മി അകൗണ്ടബിൾ ആകണമെന്നും ഒനീൽ പറഞ്ഞു.

Bigg Boss Malayalam 7: ‘ലക്ഷ്മിയുടെ വിഷയം ഞാൻ ഡിഫമേഷനിലൂടെ തന്നെ നേരിടും, അത് ഞാൻ വിടാൻ ശ്രമിച്ചിട്ടില്ല’; ഒനീൽ
Oneal
Sarika KP
Sarika KP | Updated On: 13 Oct 2025 | 12:21 PM

ബി​ഗ് ബോസ് സീസൺ ഏഴ് അതിന്റെ അവസാന നാളുകളിലേക്ക് കടന്നിരിക്കുകയാണ്. കഴിഞ്ഞ ദിവസം ബിബി വീട്ടിൽ നിന്നും മറ്റൊരു സ്ട്രോങ്ങ് മത്സരാർത്ഥിയായ ബിന്നി കൂടി എവിക്ടായതോടെ ടോപ് ടെൻ മത്സരാർത്ഥികളുമായി പുതിയ ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. ഇനി ഇവരിൽ നിന്ന് ആരാകും ടോപ് ഫൈവിൽ എത്തുക എന്നതാണ് പ്രേക്ഷകർ ഉറ്റുനോക്കുന്നത്.

അതേസമയം ബി​ഗ് ബോസ് ഷോയിൽ നിന്ന് പുറത്തിറങ്ങിയതിനു ശേഷം മത്സരാർത്ഥികളുടെ പരാമർശങ്ങളും മറ്റും വിവാദങ്ങളും സോഷ്യൽ മീഡിയയിൽ ചർച്ചയാകാറുണ്ട്. ഇപ്പോഴിത അത്തരത്തിലുള്ള ഒരു പരാമർശമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ബി​ഗ് ബോസ് സീസൺ ഏഴിലെ മത്സരാർത്ഥിയായിരുന്ന ഒനീൽ സാബുവിന്റെ വാക്കുകളാണ് ചർച്ചയാവുന്നത്. ലക്ഷ്മിയുടെ വിഷയം താൻ ഡിഫമേഷനിലൂടെ തന്നെ നേരിടുമെന്നും അത് താൻ വിടാൻ ശ്രമിച്ചിട്ടില്ലെന്നുമാണ് ഒനീൽ പറയുന്നത്. ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിന് നൽകിയ അഭിമുഖത്തിലായിരുന്നു ഒനീലിന്റെ തുറന്നുപറച്ചിൽ.

Also Read: ‘രണ്ടാഴ്ചയ്ക്കുള്ളിൽ ബെ​ഹ്റിനിലേക്ക് പോകും, ഡയമണ്ട് ആഭരണങ്ങൾ വരെ ​ഗിഫ്റ്റ് കിട്ടി’; ദുബായ് യാത്രയെ കുറിച്ച് രേണു

താൻ നേരത്തെ പറഞ്ഞത് പോലെ തന്നെ ലക്ഷ്മിയുടെ വിഷയം ഡിഫമേഷനിലൂടെ തന്നെ നേരിടുമെന്നും ലക്ഷ്മി അകൗണ്ടബിൾ ആകണമെന്നും ഒനീൽ പറഞ്ഞു. ഇങ്ങനത്തെ ആൾക്കാർ ചുമ്മ ഒരു പോസ്റ്റിന് താഴെ വന്നിട്ട് ഒരു കമന്റ് ഇട്ടിട്ട് പോവില്ലേ, അപ്പോൾ അവിടെ വന്നിട്ട് ആയിരം പേര് വന്നിട്ട് തല്ലുകൂടുമെന്നും അതാണ് ലക്ഷ്മിയെന്നും ഒനീൽ പറയുന്നു. ബോട്ടിൽ ടാസ്കിന്റെ ഗെയിമിൽ , ‘ഒനീൽ ക്യാപ് ഇട്ടിട്ടില്ല, ഇയാൾ ഇങ്ങനെ കളിക്കുന്നില്ല’ ഇത് പറയാൻ വേണ്ടി ഒരാൾ അവിടെ എന്തിനാണ്. ബിഗ് ബോസ് എന്താണ് ഗുമസ്തനെ വെച്ചിരിക്കുന്നോ എന്നും ഒനീൽ ചോദിക്കുന്നു. ലക്ഷ്മിക്ക് ഒരു ഗെയിമുമില്ലെന്നും പി.ആർ ആണ് ഗെയിം എന്നും ഒനീൽ പറയുന്നു. താൻ വീട്ടിൽ നിന്ന് പോകില്ലെന്നും തനിക്ക് പി ആർ ഉണ്ടെന്നുള്ള ബലമാണ് ലക്ഷ്മിക്കെന്നും ഒനീൽ പറയുന്നു.

അതേസമയം ബി​ഗ് ബോസ് വീട്ടിൽ നിന്ന് മസ്താനിയെ ഒനീൽ മോശമായി സ്പർശിച്ചുവെന്ന പേരിൽ ലക്ഷ്മി രം​ഗത്ത് എത്തിയിരുന്നു. ഒനീലിനെതിരെ വ്യാപക വിമർശനമാണ് അന്ന് ലക്ഷ്മി നടത്തിയത്. അന്നത്തെ വീക്കന്റ് എപ്പിസോഡിൽ മോഹൻലാൽ പ്രസ്തുത വിഷയം ചർച്ചയാക്കുകയും ലക്ഷ്മിയോട് ഒനീലിനോട് മാപ്പ് പറയാൻ ആവശ്യപ്പെടുകയും, ലക്ഷ്മി ഒനീലിനോട് ക്ഷമ പറയുകയും ചെയ്തിരുന്നു.

 

 

View this post on Instagram

 

A post shared by Asianet News (@asianetnews)

Follow Us