Bigg Boss Malayalam Season 8 : നടുവൊടിയുന്ന എട്ടിന്റെ പണി! ഐശ്വര്യയും മൃദുലയും ജയിലിൽ

Aishwarya and Mridula Vijay Gets Jail Punishment, Latest Updates : ബിഗ് ബോസ് മലയാളം സീസണിലെ രണ്ടാമത് ജയിൽ ശിക്ഷ ലഭിച്ചിരിക്കുന്നത് ഐശ്വര്യം മൃദുല വിജയിക്കുമാണ്. ജയിൽ നോമിനേഷനിൽ ഉൾപ്പെട്ടവർക്ക് വേണ്ടി പ്രത്യേക ഒരു ടാസ്കും ബിഗ് ബോസ് കൊടുത്തിരുന്നു. ജയിൽ മണിച്ചിത്രത്താഴ് എന്നപേരിൽ നടന്ന ടാസ്കിലൂടെ വിജയിക്കുന്ന ആൾക്ക് ജയിൽ ശിക്ഷ ഒഴിവാക്കാം എന്നാണ് ബിഗ് ബോസ് പറഞ്ഞത്.

Bigg Boss Malayalam Season 8 : നടുവൊടിയുന്ന എട്ടിന്റെ പണി! ഐശ്വര്യയും മൃദുലയും ജയിലിൽ

Aishwarya , Mridula Vijay

Updated On: 

19 Sep 2026 | 12:27 AM

ബിഗ് ബോസ് മലയാളം സീസണിലെ രണ്ടാമത് ജയിൽ ശിക്ഷ ലഭിച്ചിരിക്കുന്നത് ഐശ്വര്യം മൃദുല വിജയിക്കുമാണ്. ജയിൽ നോമിനേഷനിൽ ഉൾപ്പെട്ടവർക്ക് വേണ്ടി പ്രത്യേക ഒരു ടാസ്കും ബിഗ് ബോസ് കൊടുത്തിരുന്നു. ജയിൽ മണിച്ചിത്രത്താഴ് എന്നപേരിൽ നടന്ന ടാസ്കിലൂടെ വിജയിക്കുന്ന ആൾക്ക് ജയിൽ ശിക്ഷ ഒഴിവാക്കാം എന്നാണ് ബിഗ് ബോസ് പറഞ്ഞത്.

ഏറ്റവും കൂടുതൽ ജയിൽ നോമിനേഷനുകൾ കിട്ടിയ താഷി, ഷിബിന, ഐശ്വര്യ, മൃദുല വിജയ് എന്നിവർ ഈ ടാസ്കിൽ ഏറ്റുമുട്ടി. ബിഗ്ബോസിൽ താഷിയെയും ഷിബിനയെയും ഒറ്റ മത്സരാർത്ഥിയായിട്ടാണ് പരിഗണിക്കുന്നത്. അതുകൊണ്ടുതന്നെ ഇവരിൽനിന്ന് ഒരാളാണ് ടാസ്കിൽ പങ്കെടുത്തത്. ഒടുവിൽ മത്സരത്തിൽ ഷിബിന വിജയിക്കുകയും ജയിൽ ശിക്ഷയിൽ നിന്ന് ഒഴിവാകുകയും ആയിരുന്നു. ഷിബിനയാണ് ടാസ്ക് കൃത്യമായി പൂർത്തീകരിച്ചത് മൃദുലയും ഐശ്വര്യയും തെറ്റായിട്ട് ചെയ്തതിനാൽ ഇതുവരെയും ജയിലിലേക്ക് അയക്കുകയാണ് എന്ന് ബിഗ് ബോസ് അറിയിച്ചു.

Also Read : എന്തൊരു ഊള ഫുഡ് ആണിത്? ബിഗ് ബോസിൽ കഞ്ഞി വിളമ്പുന്നതിനെതിരെ ശ്രീലക്ഷ്മി അറക്കൽ

ജയിലിലേക്ക് പോകാൻ ഇരിക്കുന്ന ഐശ്വര്യയെ കടൽ കൊമ്പൻ കാര്യമായി ആശ്വസിപ്പിക്കുന്നതും ഇന്നത്തെ ബിഗ് ബോസ് എപ്പിസോഡിൽ കാണാം. എല്ലാവരും തന്നെ കോർണർ ചെയ്യുന്നുണ്ട് എന്നാണ് ഐശ്വര്യ കടൽ കൊമ്പനോട് പറയുന്നത്. ജയിൽ പോകാൻ വിഷമമുണ്ടോ, പ്രതിസന്ധിഘട്ടങ്ങളിൽ തളരരുത് എന്നാണ് കൊമ്പൻ ആശ്വസിപ്പിച്ചത്. ഒടുവിൽ മൃദുലയും ഐശ്വര്യയും ജയിൽ വേഷങ്ങൾ ധരിച്ച് സെല്ലിലേക്ക് പ്രവേശിച്ചു. ലീഡറായ രാഹുലാണ് ഇരുവരെയും സെല്ലിലേക്ക് കയറ്റി പൂട്ടിയത്.

ജയിലിൽ എത്തിയ മൃദുലയ്ക്കും എട്ടിന്റെ പണിയാണ് ബിഗ് ബോസ് വച്ചിരുന്നത്. ആട്ടുകല്ലിൽ അരി ആട്ടി മാവാക്കുക എന്നതായിരുന്നു പണിഷ്മെന്റ്. അത്യാവശ്യം ബുദ്ധിമുട്ടുള്ള പണി ആണെങ്കിലും ഇരുവരും ചേർന്ന് വേഗത്തിൽ തന്നെ പണി പൂർത്തിയാക്കി. ബിഗ് ബോസിന്റെ ജയിൽ നോമിനേഷനുകളിലേക്ക് സാധാരണയായി വരാറ് അതാത് വീക്കിൽ മോശം പ്രകടനം കാഴ്ചവയ്ക്കുന്ന വരും വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നവരും നിയമങ്ങൾ ലംഘിക്കുന്നവരും ഒക്കെയാണ്. ഹൗസിലെ അംഗങ്ങൾ തന്നെയാണ് ആരാണ് ഒരാഴ്ചയും ജയിലിൽ പോകേണ്ടത് എന്ന് തീരുമാനിക്കുന്നത്. ഏറ്റവും കൂടുതൽ പേർ പറയുന്ന രണ്ടുപേരാണ് ജയിലിലേക്ക് പോവുക. ഈ സീസണിലെ ആദ്യത്തെ ജയിൽ ശിക്ഷ ലഭിച്ചത് കടൽ കൊമ്പനും ശ്രീലയക്കും ആയിരുന്നു.

English Summary

Mridula Vijai is the second contestant to receive a jail sentence in this season of Bigg Boss Malayalam. A special task was assigned by Bigg Boss for those nominated for jail.

Loading...
Unable to load recommendations.
Follow Us
Related Stories
Actress Urvashi: പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല! സിനിമ വിട്ട് റിയൽ എസ്റ്റേറ്റിലേക്ക് കടന്ന ചാക്കോച്ചനെ തിരിച്ചുകൊണ്ടുവന്നത് എന്റെ സിനിമ; ഉർവശി
PICNIC Movie: നസ്ലിൻ ഇല്ല, സന്ദീപാണ് നായകൻ; പുതിയ കോംബിനേഷനിൽ ഇത്തവണ 400 കോടി അ‌ടിക്കാൻ ഭാവന സ്റ്റുഡിയോസ്
Director Vysakh : ‘ഷാജി കൈലാസ് – ര‍ഞ്ജി പണിക്കർ’ ആവേശ കൊടുമുടിയായിരുന്നു ഇവർ, മാസ്സ് സിനിമ മാസ്റ്ററുകളെ കുറിച്ച് വൈശാഖ്
Big Boss Malayalam Season 8: എന്തൊരു ഊള ഫുഡ് ആണിത്? ബിഗ് ബോസിൽ കഞ്ഞി വിളമ്പുന്നതിനെതിരെ ശ്രീലക്ഷ്മി അറക്കൽ
Big Boss Malayalam Season 8: ഉമ്മ വെക്കുന്നതിൽ തെറ്റില്ല! ബിഗ്ബോസ് കൊണ്ട് ഗുണം ലാലേട്ടന് മാത്രം; ആറാട്ടണ്ണൻ
Mala Parvathy : ആ ഓഡിയോ ക്ലിപ്പുകൾ നടി ആക്രമണ കേസിലേതല്ല, വിവാദത്തിൽ വ്യക്തത വരുത്തി മാലാ പാർവ്വതി
ഒരു ദിവസത്തെ ബാറ്ററി ലൈഫ്; വാങ്ങാൻ നീണ്ട നിര
വെള്ളം കൂടിയ കറി കളയല്ലേ! ഇങ്ങനെ ചെയ്താൽ കുറുകും
വഴിയുണ്ട്! ദിവസവും ഇസ്തിരി ഇട്ടാലും വൈദ്യുതി ബില്ല് കൂടില്ല
ശരീരഭാരം കൂട്ടാൻ മധുരക്കിഴങ്ങ്: ഗുണങ്ങൾ അറിയാം
8 ലക്ഷം രൂപ കൈക്കൂലി വാങ്ങി ക്യാമറയിൽ കുടുങ്ങി
ഓവർബ്രിഡ്ജിലൂടെ ചാടി ട്രെയിന് മുകളിലൂടെ ഓടി നടന്ന് യുവാവ്
നാടുകാണി ചുരത്തിൽ ആനയുടെ പരാക്രമം
അമ്മൂമ്മയും, കുട്ടിയും വൈറലായി ഇനി നോക്കണ്ട