AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Bigg Boss Malayalam Season 8: ബിഗ് ബോസ് സീസണ്‍ 8 ഉണ്ടാകില്ലേ? പകരം ഏഷ്യാനെറ്റ് ആ ഷോ ഇറക്കുമോ?

Asianet Drops Bigg Boss Malayalam 8, Brings New Show The 50: മാര്‍ച്ച് എട്ടിന് ബബി8 ആരംഭിക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നത്. എന്നാല്‍ അന്നും ഷോ വന്നില്ല, സീസണ്‍ ആറും ഏഴും തമ്മിലുണ്ടായ ഒന്നര വര്‍ഷത്തിന്റെ ഗ്യാപ്പ് പോലെ ഇതിലും ഉണ്ടാകുമോ എന്നാണിപ്പോള്‍ ആരാധകരുടെ സംശയം. എന്നാണ് ബിഗ് ബോസ് തുടങ്ങുക എന്നറിയാന്‍ പലരും ഏഷ്യാനെറ്റിനെ നേരിട്ട് ബന്ധപ്പെടുന്നുമുണ്ട്.

Bigg Boss Malayalam Season 8: ബിഗ് ബോസ് സീസണ്‍ 8 ഉണ്ടാകില്ലേ? പകരം ഏഷ്യാനെറ്റ് ആ ഷോ ഇറക്കുമോ?
ബിഗ് ബോസ് മലയാളം സീസണ്‍ 8Image Credit source: JioHotstar
Shiji M K
Shiji M K | Updated On: 21 Apr 2026 | 01:45 PM

നാളെ നാളെ നീളേ നീളേ എന്ന അവസ്ഥയാണ് ബിഗ് ബോസ് മലയാളം സീസണ്‍ എട്ടിന്. ആദ്യം ഫെബ്രുവരിയില്‍ ആരംഭിക്കുമെന്ന് പറഞ്ഞു, പിന്നെ അത് മാര്‍ച്ചായി. എന്നാല്‍ ഈ രണ്ട് മാസവും അതുണ്ടായില്ല. സീസണ്‍ ഏഴില്‍ സംഭവിച്ചതുപോലെ ഓഗസ്റ്റിലോ സെപ്റ്റംബറിലോ ആയിരിക്കുമോ ഇനി ബിബി 8 എത്തുന്നത്? ഷോയ്ക്കായി കാത്തിരുന്ന് ആരാധകര്‍ക്കും മടുത്തുതുടങ്ങി.

മാര്‍ച്ച് എട്ടിന് ബബി8 ആരംഭിക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നത്. എന്നാല്‍ അന്നും ഷോ വന്നില്ല, സീസണ്‍ ആറും ഏഴും തമ്മിലുണ്ടായ ഒന്നര വര്‍ഷത്തിന്റെ ഗ്യാപ്പ് പോലെ ഇതിലും ഉണ്ടാകുമോ എന്നാണിപ്പോള്‍ ആരാധകരുടെ സംശയം. എന്നാണ് ബിഗ് ബോസ് തുടങ്ങുക എന്നറിയാന്‍ പലരും ഏഷ്യാനെറ്റിനെ നേരിട്ട് ബന്ധപ്പെടുന്നുമുണ്ട്.

ബിഗ് ബോസ് ആറാം സീസണ്‍ 2024 മാര്‍ച്ച് പത്തിനായിരുന്നു ആരംഭിച്ചത്. അതിന് സമാനമായി 2026 മാര്‍ച്ചില്‍ സീസണ്‍ 8 ആരംഭിക്കുമോ എന്ന ചോദ്യം ആരാധകര്‍ തുടക്കം മുതല്‍ക്കെ ഉന്നയിക്കുന്നു. എന്നാല്‍ മത്സരാര്‍ഥികളെ കണ്ടെത്താന്‍ ഇതുവരെ സാധിച്ചിട്ടില്ലെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം.

2025 ഓഗസ്റ്റ് മൂന്നിന് ആരംഭിച്ച സീസണ്‍ ഏഴിന്റെ ഗ്രാന്‍ഡ് ഫിനാലെ നവംബര്‍ ഒന്‍പതിനായിരുന്നു. മറ്റ് സീസണുകളില്‍ നിന്ന് വ്യത്യസ്തമായി മലയാളത്തിനായി വേണ്ടി മാത്രം നിര്‍മിച്ച ചെന്നൈയിലെ സെറ്റില്‍ വെച്ചായിരുന്നു ഷോ. ബിഗ് ബോസിന്റെ എല്ലാ സീസണുകളും ഇനി ഇവിടെ വെച്ചായിരിക്കും നടക്കുക. സെറ്റ് ഒരുക്കാനും മറ്റ് ഭാഷകളിലെ ഷോകള്‍ കഴിയാനും ഇനി കാത്തിരിക്കേണ്ടി വരില്ല.

എന്നാല്‍ ഷോയെ കുറിച്ച് ഒരു വിവരവും ഏഷ്യാനെറ്റിന്റെയോ ബിഗ് ബോഗ് ടീമിന്റെയോ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല. എന്നായിരിക്കും ഷോ ആരംഭിക്കുക എന്നോ അല്ലെങ്കില്‍ ആരൊക്കെയായിരിക്കും മത്സരാര്‍ഥികളെന്നോ ഇനിയും വ്യക്തമല്ല. ആരാധകരുടെ ആകാംക്ഷയെ ഇരട്ടിയാക്കി ഓരോ ദിവസവും പുതിയ അപ്‌ഡേറ്റുകള്‍ എത്തുന്നതല്ലാതെ, ഔദ്യോഗിക പ്രഖ്യാപനം വൈകുന്നത് അവരെ നിരാശരാക്കുന്നു.

Also Read: Bigg Boss Malayalam Season 8: ബിഗ് ബോസ് മലയാളം മെയ് 1ന് ആരംഭിച്ചേക്കും? മത്സരാര്‍ഥികള്‍ ഇവരെല്ലാം

ചില മാധ്യമങ്ങള്‍ നല്‍കുന്ന വിവരങ്ങള്‍ പ്രകാരം, ബിഗ് ബോസ് ഹൗസ് നവീകരിക്കുന്ന ജോലികള്‍ പുരോഗമിക്കുകയാണ്. വരുംദിവസങ്ങളില്‍ ഒഡീഷനുകള്‍ നടക്കുമെന്നും പറയപ്പെടുന്നു. എന്നാല്‍ ഇവയെല്ലാം തന്നെ സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളാണ്. രാഹുല്‍ ഈശ്വര്‍, തൊപ്പി തുടങ്ങിയ ആളുകള്‍ മത്സരാര്‍ഥികളാകുമെന്നും വിവരമുണ്ട്.

ബിഗ് ബോസിന് പകരം ഈ ഷോയോ?

ബിഗ് ബോസിന് പകരം മറ്റൊരു ഷോയായിരിക്കും സംപ്രേഷണം ചെയ്യുക എന്നുള്ള റിപ്പോര്‍ട്ടുകളും എത്തുന്നുണ്ട്. ദി 50 എന്ന പേരിലായിരിക്കും ഇത്. ഹിന്ദിയില്‍ തുടക്കം കുറിച്ച് ഈ പരിപാടി, മലയാളത്തിലേക്കും കൊണ്ടുവരാനുള്ള നീക്കങ്ങള്‍ നടക്കുന്നുണ്ട്. ഫ്രഞ്ച് റിയാലിറ്റി ഷോയില്‍ നിന്നാണ് ദി 50 ഇന്ത്യയിലേക്ക് എത്തിയത്.

വിവിധ മേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച 50 മത്സരാര്‍ഥികള്‍ ഷോയുടെ ഭാഗമാകും. ബിഗ് ബോസിനെ പോലെ ഇതിനും ലോഗോയും ടാഗ് ലൈനുമെല്ലാമുണ്ട്. സിംഹത്തലയാണ് ലോഗോ, നോ റൂള്‍സ് എന്നതാണ് ടാഗ് ലൈന്‍. ബിഗ് ബോസിനെ പോലെ ലയണ്‍ എന്ന പേരുള്ള ഒരാളായിരിക്കും ഷോ നിയന്ത്രിക്കുക.

 

Follow Us