Big Boss Malayalam Season 8: തിരിച്ചെടുക്കുമെന്ന് പറഞ്ഞ് ബിഗ് ബോസും ജസീലയും ചേർന്ന് മറ്റു മത്സരാർത്ഥികളെ പറ്റിച്ചോ? ഗായത്രിയെ ചതിച്ചു പുറത്താക്കിയതോ?

Big Boss Malayalam Season 8: പിന്നാലെ ആദ്യം കഞ്ഞിയും പയറും കുടിച്ച് സഹിക്കാം എന്ന രീതിയിൽ മത്സരാർത്ഥികൾ എത്തിയെങ്കിലും പിന്നീട് ക്യാപ്റ്റൻ ആയ ജസീല പർവീൺ ആണ് ഈ മത്സരത്തിനെ അതിന്റേതായ സ്പിരിറ്റിൽ എടുക്കണം എന്നും ഏതെങ്കിലും ഒരു മത്സരാർത്ഥിയെ പുറത്താക്കണം എന്ന ഒരു നിർദ്ദേശം മുന്നോട്ടുവയ്ക്കുന്നത്. തുടർന്ന് നിരവധി പേർ അങ്ങോട്ടും ഇങ്ങോട്ട് പലരെയും നോമിനേറ്റ് ചെയ്തു ഏറ്റവും കൂടുതൽ നോമിനേഷൻ വന്നത്..........

Big Boss Malayalam Season 8: തിരിച്ചെടുക്കുമെന്ന് പറഞ്ഞ് ബിഗ് ബോസും ജസീലയും ചേർന്ന് മറ്റു മത്സരാർത്ഥികളെ പറ്റിച്ചോ? ഗായത്രിയെ ചതിച്ചു പുറത്താക്കിയതോ?

Jaseela, Gayatri Suresh

Published: 

10 Sep 2026 | 01:44 PM

ബിഗ് ബോസ് ചരിത്രത്തിൽ തന്നെ ആദ്യമായിട്ടായിരിക്കും ഒരു മത്സരാർത്ഥി ഷോയിൽ കയറി രണ്ടാം ദിവസം തന്നെ പുറത്തിറങ്ങുന്നത്. അതും ഏറെ പ്രതീക്ഷയോടെ കണ്ടിരുന്ന മത്സരാർത്ഥിയായ ഗായത്രി സുരേഷ് പുറത്തേക്ക് എത്തിയതോടെ വലിയ രീതിയിലുള്ള ചർച്ചകളാണ് സോഷ്യൽ മീഡിയയിലും ബിഗ് ബോസ് വീടിനുള്ളിലും നടക്കുന്നത്. ഷോയിലെത്തി മത്സരാർത്ഥികൾക്ക് മുന്നിലേക്ക് രണ്ടാം ദിനം എത്തിയ ഒരു ടാസ്ക് ആയിരുന്നു ജനാധിപത്യം എന്നത്. ഒന്നുകിൽ ബിഗ് ബോസിന്റെ 100 ദിവസങ്ങളിൽ കഞ്ഞിയും പയറും കഴിക്കുക അല്ലെങ്കിൽ ഏതെങ്കിലും ഒരു മത്സരാർത്ഥിയെ പുറത്താക്കുക എന്നായിരുന്നു ബി​ഗ് ബോസ് മത്സരാർത്ഥികൾ മുന്നിൽ വെച്ച ടാസ്ക്.

മത്സരത്തിനെ അതിന്റേതായ സ്പിരിറ്റിൽ എടുക്കണം

പിന്നാലെ ആദ്യം കഞ്ഞിയും പയറും കുടിച്ച് സഹിക്കാം എന്ന രീതിയിൽ മത്സരാർത്ഥികൾ എത്തിയെങ്കിലും പിന്നീട് ക്യാപ്റ്റൻ ആയ ജസീല പർവീൺ ആണ് ഈ മത്സരത്തിനെ അതിന്റേതായ സ്പിരിറ്റിൽ എടുക്കണം എന്നും ഏതെങ്കിലും ഒരു മത്സരാർത്ഥിയെ പുറത്താക്കണം എന്ന ഒരു നിർദ്ദേശം മുന്നോട്ടുവയ്ക്കുന്നത്. തുടർന്ന് നിരവധി പേർ അങ്ങോട്ടും ഇങ്ങോട്ട് പലരെയും നോമിനേറ്റ് ചെയ്തു ഏറ്റവും കൂടുതൽ നോമിനേഷൻ വന്നത് റിനി ആൻ ജോർജ് പിന്നീട് ആർ ജെ അഞ്ജലി എന്നിവർക്ക് ആയിരുന്നു. ഒപ്പം ഗായത്രി സുരേഷിനേയും ചിലർ നിർദ്ദേശിച്ചു.

എന്നാൽ ഏറ്റവും കൂടുതൽ നോമിനേഷൻ കിട്ടിയ റിനി ആൻ ജോർജിനെ എല്ലാം മറികടന്നുകൊണ്ട് ജസീല ഏകപക്ഷീയമായി ഗായത്രി സുരേഷിന്റെ പേര് നൽകുകയായിരുന്നു. ഇതിന് പിന്നാലെ ഇപ്പോൾ ഹൗസിനുള്ളിൽ മത്സരാർത്ഥികൾ തമ്മിൽ വലിയ രീതിയിലുള്ള തർക്കമാണ് നടക്കുന്നത്. ജസീലയ്ക്കെതിരെയും ബിഗ് ബോസിനെതിരെയും മത്സരാർത്ഥികൾ കൊമ്പ് കോർക്കുകയാണ്. ഇത് ഇന്ന് അവൾക്ക് അല്ലെങ്കിൽ മറ്റൊരാൾക്ക് സംഭവിക്കാം അത് അങ്ങനെ സമ്മതിച്ചു കൊടുക്കുവാൻ പാടില്ല എന്നാണ് ഒരു വിഭാഗം മത്സരാർത്ഥികൾ പറയുന്നത്.

ഭരണപക്ഷവും പ്രതിപക്ഷവും തമ്മിലാണ് വലിയ തർക്കം

വീടിനുള്ളിൽ ഇപ്പോൾ ഭരണപക്ഷവും പ്രതിപക്ഷവും തമ്മിലാണ് വലിയ തർക്കം നടന്നുകൊണ്ടിരിക്കുന്നത്. ഞങ്ങൾക്ക് പറയാനുള്ളതും കേൾക്കാനുള്ളതുമായ അവസരം ലഭിക്കണം. ജസീല പറഞ്ഞത് ബിഗ് ബോസ് ഗായത്രിയെ തിരിച്ചെടുക്കുമെന്ന് പറഞ്ഞതുകൊണ്ടാണ് ഗായത്രി സുരേഷിന്റെ പേര് നിർദ്ദേശിച്ചത് എന്നാണ്. അത് നുണയല്ലേ ബിഗ് ബോസ്? എന്നാണ് എല്ലാവരും ക്യാമറയ്ക്ക് മുന്നിലെത്തി ബിഗ് ബോസിനോട് ചോദിക്കുന്നത്.

ഞങ്ങൾ ഇതങ്ങനെ വിട്ടു കളയാൻ തയ്യാറല്ല. ഇതാണോ ജനാധിപത്യം ഇങ്ങനെയാണോ ജനാധിപത്യം? എന്നൊക്കെയാണ് ബിഗ് ബോസിന്റെ അടുത്തേക്ക് എത്തി മത്സരാർത്ഥികൾ ചോദിക്കുന്ന ചോദ്യങ്ങൾ. നീതിക്കുവേണ്ടി ഏതറ്റം വരെ പോരാടും എന്നും പറയുന്നുണ്ട്.അതേസമയം കഴിഞ്ഞദിവസം ഗായത്രി സുരേഷിനെ താൻ നിർദ്ദേശം ചെയ്യാൻ കാരണം ഗായത്രി പല ടാസ്കുകളിലും അത്ര ആക്ടീവ് ആയിരുന്നില്ല എന്ന വിശദീകരണം ആയിരുന്നു ജസീല നൽകിയത്. ഈ തർക്കത്തിനിടയിലും ജസീല തന്റെ ഭാഗം വിശദീകരിക്കുന്നുണ്ട്.

ENGLISH SUMMARY

This is likely the first time in the history of Bigg Boss that a contestant has exited the show as early as the second day. The departure of Gayathri Suresh—a contestant who had been highly anticipated—has sparked widespread discussion both on social media and within the Bigg Boss house. ‘Democracy’ was the task presented to the contestants on that second day.

 

Loading...
Unable to load recommendations.
Follow Us
നിന്നുകൊണ്ടാണോ വെള്ളം കുടിക്കാറ്?
ഗോള്‍ഡ് സ്‌കീമല്ല, ഈ തന്ത്രമാണ് ഇപ്പോള്‍ സ്വര്‍ണം വാങ്ങാന്‍ ബെസ്റ്റ്‌
യൂറോപ്പ് പോലെ ഇനി ഗൾഫും; ആറ് രാജ്യങ്ങളിലേക്ക് ഒറ്റ വിസയുമായി ജി.സി.സി
രണ്ട് നോട്ട് പ്രോ 5G സ്മാർട്ട്ഫോണുകൾ വരുന്നുണ്ട്!
പെട്രോൾ അടിച്ച് തീരൂം മുമ്പ് കാർ എടുത്തൂ, വയോധികന് ഗുരുതര പരിക്ക്
Viral Video | ജോലി പൂർത്തിയാക്കിയ കെഎസ്ആർടിസി ഉദ്യോഗസ്ഥൻ
കാറിടിച്ച് പരിക്കേറ്റ പുലി വനംവകുപ്പുകാരെ ആക്രമിച്ചു
നീലഗിരി ഗൂഡലൂർ ടൗണിൽ കാട്ടാന ഇറങ്ങിയപ്പോൾ