Big boss Malayalam Season 8: പുറത്തും നീ എനിക്കൊരു ശല്യമായി മാറരുത്! കടൽ കൊമ്പനെ ഒഴിവാക്കി നോമിനേറ്റും ചെയ്ത് ഐശ്വര്യ

Big boss Malayalam Season 8 Aishwarya Madhu Kadal Komban:എന്നാൽ അതൊന്നും വകവയ്ക്കാതെ മുന്നോട്ടുപോയ കടൽ കൊമ്പൻ ഒരു ഘട്ടത്തിൽ ഐശ്വര്യ തന്നെ പാവയാക്കി മാറ്റുകയായിരുന്നു എന്ന തിരിച്ചറിവ് സംഭവിച്ചിട്ടുണ്ട്. ഇപ്പോഴത്തെ ഇരുവരും തമ്മിലുള്ള ഒരു സംഭാഷണവും അതിന് പിന്നാലെ ഐശ്വര്യ മധുവും കടൽക്കൊമ്പനെ തന്നെ നോമിനേറ്റും ചെയ്യുന്നതുമായ............

Big boss Malayalam Season 8: പുറത്തും നീ എനിക്കൊരു ശല്യമായി മാറരുത്! കടൽ കൊമ്പനെ ഒഴിവാക്കി നോമിനേറ്റും ചെയ്ത് ഐശ്വര്യ

Kadal Komban,aishwarya Madhu

Published: 

06 Oct 2026 | 08:03 PM

ഇത്തവണ ബിഗ് ബോസ് സീസണിൽ ഏറ്റവും കൂടുതൽ ചർച്ചയാക്കപ്പെട്ട ലൗ ട്രാക്ക് കൊണ്ടുവന്നത് ഐശ്വര്യ മധുവായിരുന്നു. കടൽക്കൊമ്പനിൽ തുടങ്ങി ഐശ്വര്യക്ക് ക്രഷ് തോന്നിയത് ആരോടൊക്കെയാണ് എന്ന ചോദ്യവും ചർച്ചകളും ആണ് ഇപ്പോൾ ബിഗ് ബോസിനുള്ളിൽ നടക്കുന്നത്. തുടക്കം മുതൽ ഐശ്വര്യ ഏറ്റവും കൂടുതൽ സംസാരിച്ചതും കൂട്ടുകൂടിയതും എല്ലാം കടൽക്കൊമ്പനോട് ആയിരുന്നു.

അതും കടൽക്കൊമ്പനും നല്ല രീതിയിൽ ആസ്വദിക്കുകയും അവളോട് നല്ല രീതിയിലുള്ള ഒരു ബന്ധം സ്ഥാപിക്കാൻ കടൽക്കൊമ്പനും ശ്രമിച്ചിരുന്നു. എന്നാൽ അപ്പോഴൊക്കെ തന്നെ കൂടെയുള്ള മറ്റുള്ള മത്സരാർത്ഥികൾ ഇത് അവളുടെ ഒരു ഗെയിം മാത്രമാണ് എന്നും നീ അതിൽ വീണു പോകരുത് എന്ന് മുന്നറിയിപ്പും നൽകുന്നുണ്ടായിരുന്നു.

ALSO READ:അണ്ണൻ തമ്പി വൈബിൽ ഷിജിനും കൊമ്പനും, ഹൗസിലെ പുതിയ കോംബോ

എന്നാൽ അതൊന്നും വകവയ്ക്കാതെ മുന്നോട്ടുപോയ കടൽ കൊമ്പൻ ഒരു ഘട്ടത്തിൽ ഐശ്വര്യ തന്നെ പാവയാക്കി മാറ്റുകയായിരുന്നു എന്ന തിരിച്ചറിവ് സംഭവിച്ചിട്ടുണ്ട്. ഇപ്പോഴത്തെ ഇരുവരും തമ്മിലുള്ള ഒരു സംഭാഷണവും അതിന് പിന്നാലെ ഐശ്വര്യ മധുവും കടൽക്കൊമ്പനെ തന്നെ നോമിനേറ്റും ചെയ്യുന്നതുമായ ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറുന്നത്.

തെറ്റിപ്പിരിഞ്ഞിരിക്കുന്ന ഐശ്വര്യയോട് വീണ്ടും കൂട്ടുകൂടാൻ ശ്രമിക്കുന്ന കടൽകൊമ്പനോട് ഇനി നീയുമായ ഒരു ബന്ധവുമില്ല എന്നും പുറത്തുപോലും എന്നെ ശല്യം ചെയ്യാൻ വരരുത് എന്നും ഐശ്വര്യം പറയുന്നുണ്ട്. ഏതു രീതിയിലാണ് താൻ ഇമോഷണലി മുതലെടുത്ത് എന്നുകൂടി പറയണമെന്നും ഐശ്വര്യം പറയുന്നു.

നോബിയും സുമേഷ് ചേട്ടനും ഒക്കെ നിന്റെ അടുപ്പം ഒരു ഗെയിം മാത്രമാണ് ഇത് എന്ന് എന്നോട് പറഞ്ഞപ്പോഴും ഞാൻ വിശ്വസിച്ചിരുന്നില്ല എന്നാണ് ഐശ്വര്യയോട് വിഷമത്തോടെ കടൽക്കൊമ്പൻ പറയുന്നത്. താൻ ആത്മാർത്ഥമായി പ്രണയിച്ച് എന്നെ തേച്ചിട്ട് പോയ കാമുകി പോകുമ്പോൾ പോലും എനിക്ക് ഇത്ര വേദന ഉണ്ടായിരുന്നില്ല. അതിലും വലിയ ഷോക്ക് ആണ് നീ എനിക്ക് തന്നത് എന്നും ഐശ്വര്യയോട് പറയുന്നുണ്ട്.

നീ ഇനി എന്നെ ശല്യം ചെയ്യരുത്…

ആ സമയത്ത് ഐശ്വര്യ പറയുന്ന മറ്റൊരു വാക്ക് ഇവിടെ എന്ന് മാത്രമല്ല പുറത്തുപോലും നീ ഇനി എന്നെ ശല്യം ചെയ്യരുത് എന്നാണ്. ഐശ്വര്യയുടെ ഈ വാക്കുകളാണ് ഇപ്പോൾ ചർച്ചയായി മാറുന്നത്. ഇന്നത്തെ സമൂഹത്തിൽ പെൺകുട്ടികൾ ആളുകളെ പലരീതിയിൽ ഇത്തരത്തിൽ ബെസ്റ്റിയായും സുഹൃത്തായും കാമുകനായും വെക്കുന്നു. സിറ്റുവേഷൻഷിപ്പ് ആണ്. ഓരോ സാഹചര്യത്തിലും അനുസരിച്ച് അവരെ കാമുകനും എല്ലാം ആക്കി മാറ്റും.

എന്നാലോ ഇതൊന്നും അറിയാത്ത കുറെ പാവം ആൺകുട്ടികൾ അതിൽ തന്നെ വീണുപോയി അവരുടെ ജീവിതം തന്നെ ഇല്ലാതാകുന്നു എന്നുമാണ് ആളുകൾ ഐശ്വര്യയെ വിമർശിക്കുന്നത്. മാത്രമല്ല ഐശ്വര്യ ഇത്തവണ ആരെ നോമിനേറ്റ് ചെയ്യും എന്ന് ചോദിക്കുമ്പോൾ കടൽക്കൊമ്പനയാണ് നോമിനേറ്റ് ചെയ്യുന്നത് എന്നും പറയുന്നുണ്ട്. കാരണം കഴിഞ്ഞദിവസം കടൽക്കൊമ്പനുമായി തനിക്ക് ഒരു പ്രശ്നം ഉണ്ടായിരുന്നു. ഇതൊക്കെ കാരണം കൊണ്ട് തന്നെ കടൽ കൊമ്പനെ ഇവിടെ നിൽക്കാൻ യോഗ്യനല്ല എന്നാണ് തോന്നുന്നത് എന്നുമാണ് ഐശ്വര്യ പറയുന്നത്. എന്നാൽ കടൽക്കൊമ്പനെ ഐശ്വര്യ നോമിനേറ്റ് ചെയ്തതോടുകൂടി ആളുകൾ കൂടുതൽ ഐശ്വര്യയെ തന്നെയാണ് വിമർശിക്കുന്നത്. ആ ചെറുക്കനെ വച്ച് കളിക്കുകയായിരുന്നു ഇവൾക്ക് അവൻ വെറുമൊരു പാവയായിരുന്നു എന്നാണ് ആളുകൾ വിമർശിക്കുന്നത്.

ENGLISH SUMMARY

Aishwarya Madhu was the one who brought the most talked-about ‘love track’ to this season of Bigg Boss. Discussions are currently underway inside the house regarding whom Aishwarya has developed a crush on—a topic that began with the ‘Kadalkomban’ reference.

Loading...
Unable to load recommendations.
Follow Us
E20 പേടി വേണ്ട, കുറഞ്ഞ വിലയിൽ ഹീറോ എച്ച്.എഫ് ഡീലക്സ് ഫ്ലക്സ്
ഷവോമി 17 അൾട്ര മുതൽ റെഡ്മി നോട്ട് 17 പ്രോ മാക്സ് വരെ; ഷവോമി ഓഫർ
ഹര്‍മന്‍പ്രീത് കൗറിന്റെ ആസ്തിയെത്ര?
ഒരു പവന്‍ സ്വര്‍ണം 40,000 രൂപയ്ക്ക് വാങ്ങാം; കടകളില്‍ തിരക്ക്‌
മെമ്പറിനെ വെള്ളത്തിലേക്ക് തള്ളിയിട്ട് എംഎൽഎ, വൈറൽ
എനിക്കിഷ്ടപ്പെട്ടു, ഞാൻ എടുക്കുന്നു
ടോയ്‌ലറ്റിൽ നിന്ന് രാജവെമ്പാല
കൊല്ലത്ത് SFI മാർച്ചിനിടെ കോടിയേരിയുടെ ഫ്ലെക്സ് വലിച്ചു കീറി പ്രവർർത്തകൻ