Bigg Boss Malayalam Season 8: മാസ്സ് എവിക്ഷൻ! ലോലിറ്റയും സുമേഷും ശ്രീലക്ഷ്മിയും ഉൾപ്പെടെ 8 പേർ ഹൗസിൽ നിന്ന് പുറത്ത്

Bigg Boss Malayalam Season 8 Mass Eviction Updates: ഇന്നലെ പുറത്തുവന്ന പ്രൊമോ വീഡിയോ പോലെ തന്നെ കാര്യങ്ങൾ സംഭവിച്ചു. ബിഗ് ബോസ് ഹൗസിൽ നിന്ന് മാസ് എഡിഷനിലൂടെ ഒന്നിലധികം മത്സരാർത്ഥികൾ ഒരുമിച്ചു പുറത്തായി. എട്ട് പേരാണ് ഹൗസിൽ നിന്ന് പുറത്തായിരിക്കുന്നത്. മോഹൻലാൽ ഷൂട്ടിംഗ് തിരക്കുകൊണ്ട് വിദേശത്തായതിനാൽ ഈ ആഴ്ചയിൽ വീക്കെൻഡ് എപ്പിസോഡ് ഇല്ല. സാധാരണ വീക്കെൻഡ് എപ്പിസോഡിലാണ്

Bigg Boss Malayalam Season 8: മാസ്സ് എവിക്ഷൻ! ലോലിറ്റയും സുമേഷും ശ്രീലക്ഷ്മിയും ഉൾപ്പെടെ 8 പേർ ഹൗസിൽ നിന്ന് പുറത്ത്

Bigg Boss Malayalam 8 Mass Eviction

Updated On: 

04 Oct 2026 | 01:18 AM

ഇന്നലെ പുറത്തുവന്ന പ്രൊമോ വീഡിയോ പോലെ തന്നെ കാര്യങ്ങൾ സംഭവിച്ചു. ബിഗ് ബോസ് ഹൗസിൽ നിന്ന് മാസ് എഡിഷനിലൂടെ ഒന്നിലധികം മത്സരാർത്ഥികൾ ഒരുമിച്ചു പുറത്തായി. എട്ട് പേരാണ് ഹൗസിൽ നിന്ന് പുറത്തായിരിക്കുന്നത്. മോഹൻലാൽ ഷൂട്ടിംഗ് തിരക്കുകൊണ്ട് വിദേശത്തായതിനാൽ ഈ ആഴ്ചയിൽ വീക്കെൻഡ് എപ്പിസോഡ് ഇല്ല. സാധാരണ വീക്കെൻഡ് എപ്പിസോഡിലാണ് അതാത് ആഴ്ചയിലെ എവിക്ഷൻ പ്രഖ്യാപിക്കുന്നത്. എന്നാൽ ഇത്തവണ ബിഗ്‌ബോസ് നേരിട്ടാണ് എവിക്ഷൻ പ്രഖാപിച്ചത്. പുറത്തായിരിക്കുന്നവർ ആരൊക്കെയാണെന്ന് നോക്കാം.

അഗ്നിപരീക്ഷ വിജയിച്ച് കോമണേഴ്സ് ആയി ബിഗ് ബോസ് ഹൗസിൽ എത്തിയ രാകേഷ്, ലോലിറ്റ എന്നിവരുടെ എന്നിവരുടെ എവിക്ഷൻ ആണ് ആദ്യം പ്രഖ്യാപിച്ചത്. തുടർന്ന് ഘട്ടം ഘട്ടമായാണ് ബാക്കിയുള്ള മത്സരാർത്ഥികളുടെ പുറത്താകൽ പ്രഖ്യാപിച്ചത്. ജലീസ, സുമേഷ് ചന്ദ്രൻ, ശ്രീലക്ഷ്മി അറക്കൽ, മൃദുല വിജയ്, അഞ്ജലി, ഗായത്രി സുരേഷ് എന്നിവരാണ് ബാക്കി ഹൗസിൽ നിന്ന് പുറത്തായവർ. അതിൽ രണ്ടുപേർ സീക്രട്ട് റൂമിലേക്ക് ആണ് പോയത്. മൃദുല വിജയിയും ആർ ജെ അഞ്ജലിയും സീക്രട്ട് റൂമിലേക്കാണ് പോയത്.

Also Read: ഞാൻ പൊട്ടൻ, അവൾ എന്നെ വെച്ച് ഗെയിം കളിച്ചു; ഷിജിനോട് സങ്കടം പറഞ്ഞു കൊമ്പൻ

ഹൗസിന് പുറത്തുവന്ന് ലോലിറ്റ അഞ്ജന നമ്പ്യാർക്ക് നൽകിയ ലൈൻ കട്ട് അഭിമുഖത്തിൽ ബിഗ് ബോസ് വലിയൊരു എക്സ്പീരിയൻസ് ആയിരുന്നു എന്നും അത് പരീക്ഷയിൽ ബിഗ് ബോസ് ഹൗസും തമ്മിൽ വലിയ വ്യത്യാസമുണ്ട് എന്നും തുറന്നുപറഞ്ഞു. അഗ്നിപരീക്ഷ ഒരു ഗ്രൂമിങ് സെക്ഷൻ പോലെയായിരുന്നു തോന്നിയത്. അത് തന്നെ സംബന്ധിച്ചിടത്തോളം ഹൗസിലെ പ്രകടനത്തിന് സഹായിച്ചിട്ടുണ്ട്. ഇത്തവണത്തെ മത്സരാർത്ഥികളിൽ ഏറ്റവും പ്രായം കുറഞ്ഞ മത്സരാർത്ഥികളിൽ ഒരാൾ കൂടിയായിരുന്നു ലോലിറ്റ. ഇനി അറിയേണ്ടത് പുറത്തായവർക്ക് പകരം ആരൊക്കെയാണ് പുതിയതായി ഹൗസിലേക്ക് എത്തുക എന്നുള്ളതാണ്.

സീക്രട്ട് റൂമിൽ എത്തിയ മൃദുലയ്ക്കും അഞ്ജലിക്കും ഹൗസിൽ നടക്കുന്ന കാര്യങ്ങൾ എല്ലാം ടിവി സ്ക്രീനിലൂടെ കാണാനും ശബ്ദം ഹെഡ്ഫോൺ വഴി കേൾക്കാനും അവസരമുണ്ട്. എന്നാൽ ഹൗസിൽ അവശേഷിക്കുന്ന മറ്റു മത്സരാർത്ഥികൾക്ക് അഞ്ജലിയും മൃതലയും സീക്രട്ട് റൂമിലേക്ക് ആണ് പോയത് എന്ന് അറിയില്ല. എവിക്ഷൻ പ്രഖ്യാപിച്ച് രണ്ടുപേരും പുറത്തിറങ്ങിയപ്പോൾ അവരും വിചാരിച്ചിരുന്നത് തങ്ങൾ ഹൗസിൽ നിന്ന് എലിമിനേറ്റ് ആയി എന്നാണ്. ഇവർ കുറച്ചുദിവസം ഹൗസിൽ നടക്കുന്ന കാര്യങ്ങൾ ഈ മുറിയിൽ ഇരുന്ന് മനസ്സിലാക്കുകയും ശേഷം ഹൗസിലേക്ക് തിരികെ പ്രവേശിക്കുകയും ചെയ്യും. അങ്ങനെയാണ് മുൻകാല സീസണുകളിൽ ഉണ്ടായിട്ടുള്ളത്.

English Summary

Events unfolded exactly as shown in the promo video released yesterday. In a massive eviction, multiple contestants were eliminated from the Bigg Boss house simultaneously; a total of eight contestants have left. There will be no weekend episode this week, as Mohanlal is abroad due to shooting commitments.

Loading...
Unable to load recommendations.
Follow Us
Related Stories
Anirudh – Kavya Maran: ക്ഷണക്കത്തിനൊപ്പം സ്വർണ മോതിരം, ജീവനക്കാർക്ക് കിടിലൻ സമ്മാനവുമായി കാവ്യ മാരൻ
Innocent Sonnet: സിനിമയിൽ അഭിനയിക്കണമെന്ന ആഗ്രഹം പറഞ്ഞപ്പോൾ അപ്പാപ്പൻ പറഞ്ഞത്; നടൻ ഇന്നസെന്റിനെ കുറിച്ച് ഇന്നസെന്റ് സോണറ്റ്
Big boss Malayalam Season 8: നിങ്ങളെയൊക്കെ ഇവിടെ എടുത്ത ഞങ്ങൾക്ക്‌ ഉളുപ്പുണ്ട്! സ്നേഹയോട് പൊട്ടിത്തെറിച്ച് മോഹൻലാൽ
Vinay Forrt: ഞാൻ ഒരുപാട് ചിരിക്കാറില്ല എന്നിട്ടും ആ സിനിമ കണ്ടപ്പോൾ ശരിക്ക് ചിരിച്ചു : വിനയ് ഫോർട്ട്
Bigg Boss Malayalam: ടാസ്ക് ജയിച്ചു ലീഡർ സ്ഥാനവും ഉറപ്പിച്ചു… എന്നിട്ടും താഷി എവിക്റ്റായി!
Anirudh Kavya Wedding: വിജയ് മുതൽ സ്റ്റാലിൻ വരെ! കാവ്യ – അനിരുദ്ധ് വിവാഹത്തിന് പ്രമുഖരുടെ നീണ്ട നിര
ദിവസവും പാവയ്ക്ക കഴിച്ചാൽ ശരീരത്തിൽ എന്താണ് സംഭവിക്കുന്നത്?
ഡിസംബറിൽ മിഥുനം ഉൾപ്പെടെ 4 രാശിക്കാർക്ക് പണവും പ്രശസ്തിയും!
മുട്ട കഴിക്കാൻ ഏറ്റവും അനുയോജ്യമായ സമയം ഏതാണ്?
7 വർഷ OS പിന്തുണ, സാംസങ് പ്രീമിയം 5ജി ഫോണിന് ഡിസ്കൗണ്ട്
ഒരാൾക്ക് വീട്ടിൽ എത്ര സ്വർണം വരെ സൂക്ഷിക്കാം
IPL താരലേലത്തിൽ ഏതൊക്കെ മലയാളി താരങ്ങൾ തിളങ്ങും?
സ്വർണവില ഈ വർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് എത്തി
ഏഷ്യൻ ഗെയിംസ് ഇരട്ട മെഡൽ ജേതാവ് വിദർശ കെ വിനോദിന് സർക്കാർ ജോലി