Bigg Boss Malayalam: ആസിഫോ, വിക്കിയോ, താഷിയോ? ആരാണ് ഈ ആഴ്ച പുറത്തേക്ക്
Bigg Boss Malayalam Updates Who Will Be Evicted This Week :ബിഗ് ബോസ് ഹൗസിൽ ഈ ആഴ്തയിലെ എവിക്ഷനിനിൽ ആര് പുറത്ത് പോകും. ഈ ആഴ്ചയിവ് മൂന്ന് പേരാണ് മോനിനേഷൻ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളത്. ആസിഫും വിക്കിയും താഷിയുമാണ് നോമിനേഷനിലുള്ളത്. ഹൗസിലെ മോശം പെരുമാറ്റത്തെ തുടർന്ന് മോഹൻലാൽ നേരിട്ടാണ് ഇവരെ ഡയറക്ട് നോമിനേഷനിൽ ഉൾപ്പെടുത്തിയത്.

Asif, Wikky, Thashi, Mohanlal
ബിഗ് ബോസിലെ ഈയാഴ്ചയിലെ എവിക്ഷനിലേക്കാണ് എല്ലാ പ്രേക്ഷകരും ആകാംഷയോടെ കാത്തിരിക്കുന്നത്. കാരണം മറ്റൊന്നുമല്ല ഈ ആഴ്ചയിൽ വെറും മൂന്നു പേരാണ് നോമിനേഷൻ ലിസ്റ്റിൽ ഉൾപ്പെട്ടിരിക്കുന്നത്. മോഹൻലാലിന്റെ നേരിട്ടുള്ള നോമിനേഷൻ വഴി ആസിഫും വിക്കിയും താഷിയും ആണ് നോമിനേഷനിൽ വന്നിരിക്കുന്നത്. ഇവരിൽനിന്ന് ആര് പുറത്തു പോകും എന്നതാണ് ബിഗ് ബോസുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയകളിലും ഫാൻ ഗ്രൂപ്പുകളിലും പ്രധാന ചർച്ച നടക്കുന്നത്.
കഴിഞ്ഞ ആഴ്ചയിലെ വീക്കെൻഡ് എപിസോഡിൽ ഏറെ നാടകീയമായ സംഭവങ്ങലാണ് അരങ്ങേറിയത്. ഹൗസിലെ മത്സരാർത്ഥികളുടെ മോശം പെരുമാറ്റത്തിലും നിയമലംഘനങ്ങൾക്കും എതിരെ ഷോയുടെ ഹോസ്റ്റ് ആയ മോഹൻലാൽ അക്ഷരാർത്ഥത്തിൽ പൊട്ടിത്തെറിക്കുകയായിരുന്നു. അതിൽ ഏറ്റവും കൂടുതൽ വഴക്കും വിമർശനം കേൾക്കേണ്ടി നന്നത് വിക്കിക്കും ആസിഫിനും താഷിക്കുമാണ്. ഷിജിനുമായി കഴിഞ്ഞ ആഴ്ചയിൽ ഹൗസിലെ കിച്ചൻ ഏരിയയിൽ ഉണ്ടായ പ്രശ്നമാണ് മോഹൻലാലിനെ ചൊടിപ്പിച്ചത്.
Also Read: നേഹ നിയമലംഘനം നടത്തി; ടാസ്ക് റദ്ദാക്കി ബിഗ് ബോസ്, ഏറ്റുമുട്ടി ഷിജിനും താഷിയും
അനാവശ്യമായി പ്രശ്നങ്ങൾ ഉണ്ടാക്കി ഫിസിക്കൽ ടച്ചിലേക്ക് പോയി എന്നാണ് ഇവർ മൂന്ന് പേർക്കും എതിരെ ഉന്നയിക്കപ്പെട്ട കുറ്റം. സംഭവത്തിൽ ഇവരുടെ പെരുമാറ്റത്തെ ചോദ്യം ചെയ്ത മോഹൻലാൽ പണിഷ്മെന്റും നൽകി. ചെയ്ത തെറ്റായ പ്രവർത്തിക്ക് എതിരെ ഈ മൂന്ന് പേരെയും ഒരുമിച്ച് നോമിനേഷനിലേക്ക് ഇടുകയായിരുന്നു. എവിക്ഷനെ സംബന്ധിച്ച് പല തരത്തിലുള്ള ചർച്ചകളാണ് പുറത്ത് പുരോഗമിക്കുന്നത്. താഷിയാണ് പുറത്ത് പോകാൻ സാധ്യതയുള്ളത് അഭിപ്രായം പങ്കു വെക്കുന്നവരും, അതല്ല ആസിഫോ, വിക്കിയോ ഇവരിൽ ഒരാളാകും പുറത്ത് പോവുക എന്ന് മറ്റൊരു വിഭാഗവും പറയുന്നു.
ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി ഈ ആഴ്ചിയിൽ ആരും പുറത്ത് പോകില്ല, നോ എവിഷക്ഷൻ വീക്കായിരിക്കും ഇതെന്ന് വിലയിരുത്തവരും ഉണ്ട്. ഈ ആഴ്ചയിൽ ആരെയും പുറത്താക്കാതെ വരുന്ന ആഴ്ചയിൽ ഒന്നിലധികം പേരെ ഒരുമിച്ച് എവിക്റ്റ് ചെയ്യാനാണ് സാധ്യത എന്ന് ഇവർ പറയുന്നു. എന്തായാലും ഈ വീക്കെൻഡ് എപിസോഡ് കഴിയും വരെ ഇക്കാര്യത്തിലെ സസ്പെൻസ് അവസാനിക്കില്ല. കഴിഞ്ഞ ആഴ്ചയിൽ ഹൗസിൽ നിന്ന് ഒരാൾ മാത്രമാണ് എവിക്റ്റ് ആയത്. ആർ. ജെ അഞ്ജലിയാണ് വീക്കെൻഡിലെ രണ്ടാം എപിസോഡിൽ പുറത്ത് പോയത്.
English Summary
Viewers are eagerly awaiting this week’s eviction in Bigg Boss. The reason is simple, only three contestants have made it onto the nomination list this week Asif, Vicky, and Tashi following direct nominations by Mohanlal.