Ramayana: ഏറ്റവും വേഗത്തിൽ 1,500 കോടി, ബോക്സ് ഓഫീസിൽ സമാനതകളില്ലാത്ത തേരോട്ടവുമായി ‘രാമായണ’
Ramayana Part 1 Crosses Rs 1,500 Crore Worldwide and Smashes Massive Box Office Records in Two Weeks: ആഗോള ബോക്സ് ഓഫീസിൽ ഏറ്റവും വേഗത്തിൽ 1,500 കോടി കടക്കുന്ന ഇന്ത്യൻ ചിത്രമായി രാമായണ മാറി. സാക്നിൽക്കിൻ്റെ കണക്കുകൾ പ്രകാരം 14 ദിവസം കൊണ്ട് 1,519.05 കോടി രൂപയാണ് ചിത്രത്തിൻ്റെ വേൾഡ് വൈഡ് ഗ്രോസ് കളക്ഷൻ. ഇതിൽ 1,009.05 കോടി രൂപ ഇന്ത്യയിൽ നിന്നും 510 കോടി രൂപ വിദേശ വിപണികളിൽ നിന്നുമാണ് നേടിയത്
തിയേറ്ററുകളിൽ രണ്ടാഴ്ച പിന്നിടുമ്പോഴും ബോക്സ് ഓഫീസിൽ ചരിത്രക്കുതിപ്പ് തുടർന്ന് ‘രാമായണ പാർട്ട് 1’. രൺബീർ കപൂർ, സായ് പല്ലവി, യഷ് എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രം ഏറ്റവും വേഗത്തിൽ 1,500 കോടി ക്ലബ്ബിലെത്തുന്ന ഇന്ത്യൻ സിനിമയെന്ന വമ്പൻ റെക്കോർഡ് സ്വന്തമാക്കി. നിതേഷ് തിവാരി സംവിധാനം ചെയ്ത ചിത്രം വെറും 14 ദിവസം കൊണ്ടാണ് ഈ അപൂർവ നേട്ടം കൈവരിച്ചത്. ചിത്രം ആദ്യ രണ്ടാഴ്ചയ്ക്കുള്ളിൽ തകർത്ത പ്രധാന റെക്കോർഡുകൾ ഏതെക്കെയെന്ന് നോക്കാം.
14 ദിവസത്തിൽ 1,500 കോടി; പിന്നിലായത് വമ്പൻ ചിത്രങ്ങൾ
ആഗോള ബോക്സ് ഓഫീസിൽ ഏറ്റവും വേഗത്തിൽ 1,500 കോടി കടക്കുന്ന ഇന്ത്യൻ ചിത്രമായി രാമായണ മാറി. സാക്നിൽക്കിൻ്റെ കണക്കുകൾ പ്രകാരം 14 ദിവസം കൊണ്ട് 1,519.05 കോടി രൂപയാണ് ചിത്രത്തിൻ്റെ വേൾഡ് വൈഡ് ഗ്രോസ് കളക്ഷൻ. ഇതിൽ 1,009.05 കോടി രൂപ ഇന്ത്യയിൽ നിന്നും 510 കോടി രൂപ വിദേശ വിപണികളിൽ നിന്നുമാണ് നേടിയത്. 16 ദിവസം കൊണ്ട് 1,500 കോടി നേടിയ ‘ധുരന്ധർ 2: ദി റിവഞ്ച്’ എന്ന ചിത്രത്തിൻ്റെ റെക്കോർഡാണ് രാമായണ മറികടന്നത്.
ഇന്ത്യയിൽ 1,000 കോടി ക്ലബ്ബിലെത്തുന്ന ആറാമത്തെ ചിത്രം
വെറും രണ്ടാഴ്ചയ്ക്കുള്ളിൽ ഇന്ത്യയിൽ നിന്ന് മാത്രം 1,000 കോടി രൂപ ഗ്രോസ് കളക്ഷൻ നേടിയ ചിത്രങ്ങളുടെ പട്ടികയിലും രാമായണ ഇടംപിടിച്ചു. ഈ നേട്ടം കൈവരിക്കുന്ന ആറാമത്തെ ഇന്ത്യൻ ചിത്രമാണിത്. ബാഹുബലി 2: ദി കൺക്ലൂഷൻ, കെ.ജി.എഫ്: ചാപ്റ്റർ 2, പുഷ്പ 2: ദി റൂൾ, ധുരന്ധർ, ധുരന്ധർ 2: ദി റിവഞ്ച് എന്നിവയാണ് ഇതിന് മുൻപ് ഈ നേട്ടം സ്വന്തമാക്കിയ ചിത്രങ്ങൾ.
നാല് തെന്നിന്ത്യൻ ഭാഷകളിലും 50 കോടി കടന്ന ആദ്യ ബോളിവുഡ് ചിത്രം
കർണാടക, ആന്ധ്രാപ്രദേശ്-തെലങ്കാന, തമിഴ്നാട്, കേരളം എന്നീ നാല് പ്രധാന തെന്നിന്ത്യൻ വിപണികളിൽ ഓരോന്നിലും 50 കോടി രൂപയിലധികം ഗ്രോസ് കളക്ഷൻ നേടുന്ന ആദ്യ ബോളിവുഡ് ചിത്രമായി രാമായണ ചരിത്രം കുറിച്ചു. പതിനാലാം ദിവസമാണ് ചിത്രം തമിഴ്നാട്ടിൽ 50 കോടി പിന്നിട്ടത്.
നോർത്ത് അമേരിക്കയിൽ 25 മില്യൺ ഡോളർ ക്ലബ്ബിൽ
നോർത്ത് അമേരിക്കൻ ബോക്സ് ഓഫീസിൽ 25 മില്യൺ ഡോളർ ക്ലബ്ബിൽ ഇടംപിടിക്കുന്ന രണ്ടാമത്തെ ബോളിവുഡ് ചിത്രമായി രാമായണ മാറി. ധുരന്ധർ 2: ദി റിവഞ്ചാണ് ഇതിന് മുൻപ് ഈ നേട്ടം കൈവരിച്ച ഏക ബോളിവുഡ് ചിത്രം.
English Summary
Ramayana Part 1 becomes the fastest Indian film to cross Rs 1,500 crore worldwide in 14 days, breaking major records across India, South Indian markets, and North America.