“ആ പ്രതിസന്ധി ഇല്ലായിരുന്നെങ്കിൽ ഒരിക്കലും ബിഗ് ബോസിൽ പോകില്ലായിരുന്നു”; മണിക്കുട്ടൻ്റെ വെളിപ്പെടുത്തൽ!

 Manikuttan Opens Up About Rejecting Earlier Seasons, PR Warnings, and Skipping Reappearances: ബിഗ് ബോസിൽ വിജയിച്ചപ്പോഴും ആ പ്ലാറ്റ്ഫോമിന് പറ്റിയ ഒരാളാണെ ഞാനെന്ന് ഒരിക്കലും വിശ്വസിക്കുന്നില്ല. ആദ്യത്തെ രണ്ട് സീസണിലും എന്നെ വിളിച്ചപ്പോഴും ഞാൻ പോയിട്ടില്ല. നല്ല സുഹൃത്തുക്കൾ ഏഷ്യാനെറ്റിൽ ഉണ്ടായിരുന്നു. അവർ ഇൻ്റർവ്യു അറ്റൻ്റ് ചെയ്യണം എന്ന് പറഞ്ഞപ്പോഴും എനിക്ക് പറ്റിയ പ്ലാറ്റ്ഫോമല്ല എന്ന് തന്നെയാണ് ഞാൻ പറഞ്ഞിരുന്നത്

ആ പ്രതിസന്ധി ഇല്ലായിരുന്നെങ്കിൽ ഒരിക്കലും ബിഗ് ബോസിൽ പോകില്ലായിരുന്നു; മണിക്കുട്ടൻ്റെ വെളിപ്പെടുത്തൽ!

മണിക്കുട്ടൻ

Published: 

19 Nov 2026 | 03:46 PM

ബിഗ് ബോസ് സീസൺ 3-യിൽ വിജയിയായിരുന്നു മണിക്കുട്ടൻ ഓഡിയൻസ് പോളിലൂടെ ഒൻപത് ലക്ഷത്തിലധികം വോട്ട് നേടിയായിരുന്നു മണിക്കുട്ടൻ ജയം നേടിയത്. എന്നാൽ പിന്നീട് താരം ബിഗ് ബോസ് ഹൗസിൽ എത്തിയിട്ടില്ല. ഷോയിലെ മുൻ മത്സരാർത്ഥികൾ പലരും, പല ടാസ്കുകളുടെ ഭാഗമായും അതിഥികളായും ലെജൻഡ് vs ഹൗസ്, ലെഗസി വീക്ക് തുടങ്ങിയ സെഗ്മെൻ്റുകളുടെ ഭാഗമായും തിരികെയെത്താറുണ്ട്. എന്തുകൊണ്ട് അത്തരത്തിൽ ഒരു മടങ്ങിവരവ് നടത്തുന്നില്ല എന്ന് തുറന്നു പറയുകയാണ് ഇപ്പോൾ മണിക്കൂട്ടൻ.

ബിഗ് ബോസ് സീസൺ 3-യിൽ ജനങ്ങൾ തനിക്ക് നൽകിയ വിജയം സിനിമയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനും സജീവമാകാനുമാണ് എന്നാണ് മണിക്കുട്ടൻ്റെ മറുപടി. ന്യൂസ് 18 കേരളത്തിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങൾ തുറന്നുപറഞ്ഞത്. 9 ലക്ഷത്തോളം വോട്ടുകൾക്കാണ് തന്നെ ജനങ്ങൾ ജയിപ്പിച്ചത്. തൻ്റെ ബുദ്ധിമുട്ടുകൾ മനസ്സിലാക്കി സിനിമയിൽ പിടിച്ചു നിൽക്കാൻ ഒരു പിടിവള്ളി നൽകുകയാണ് അവർ ചെയ്തത്. വരുമാനം ഉണ്ടെങ്കിൽ മാത്രമേ സ്വന്തം കഴിവുകളെ സിനിമക്കായി കൂടുതൽ ഒരുക്കിയെടുക്കാനാകു. അത്രയും വരുമാനമൊന്നും അന്ന് സിനിമയിൽ നിന്നും കിട്ടിയിരുന്നില്ല എന്ന് മണിക്കൂട്ടൻ പറയുന്നു.

ഇത്രയും നാളത്തെ കഷ്ടപ്പാടുകൾ മറികടക്കാൻ മണിക്കുട്ടനെ സഹായിക്കുക എന്നതായിരിക്കും ബിഗ് ബോസിൽ ജയിപ്പിച്ചപ്പോൾ ജനങ്ങൾ ചിന്തിച്ചിട്ടുണ്ടാവുക. ആക്ടർ മണിക്കുട്ടനെയാണ് ജനങ്ങൾ ഇഷ്ടപ്പെടുന്നത്. ബിഗ് ബോസിൽ തന്നെ ജയിപ്പിച്ചവരോടുള്ള ഉത്തരവാദിത്തം കാട്ടേണ്ടത് സിനിമകളിലൂടെയാണ് എന്ന് മണിക്കുട്ടൻ പറയുന്നു.

Also Read: Hansika Krishna: അമൽ നീരദ് സിനിമയിലേക്ക് വിളിയെത്തിയ ആ നിമിഷം! അമ്മ പറഞ്ഞപ്പോൾ വിശ്വസിക്കാനായില്ലെന്ന് ഹൻസിക

“ബിഗ് ബോസിൽ വിജയിച്ചപ്പോഴും ആ പ്ലാറ്റ്ഫോമിന് പറ്റിയ ഒരാളാണെ ഞാനെന്ന് ഒരിക്കലും വിശ്വസിക്കുന്നില്ല. ആദ്യത്തെ രണ്ട് സീസണിലും എന്നെ വിളിച്ചപ്പോഴും ഞാൻ പോയിട്ടില്ല. നല്ല സുഹൃത്തുക്കൾ ഏഷ്യാനെറ്റിൽ ഉണ്ടായിരുന്നു. അവർ ഇൻ്റർവ്യു അറ്റൻ്റ് ചെയ്യണം എന്ന് പറഞ്ഞപ്പോഴും എനിക്ക് പറ്റിയ പ്ലാറ്റ്ഫോമല്ല എന്ന് തന്നെയാണ് ഞാൻ പറഞ്ഞിരുന്നത്. പക്ഷേ മൂന്നാമത്തെ സീസണിലെത്തിയപ്പോൾ വിളിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചിരുന്നു.” മണിക്കുട്ടൻ പറഞ്ഞു.

കൊവിഡ് വന്നതിനാലാണ് ബിഗ്ബോസിൽ പങ്കെടുക്കാൻ തീരുമാനിച്ചത് എന്നും മറിച്ചായിരുന്നു എങ്കിൽ ഒരിക്കലും പോകില്ലായിരുന്നു എന്നും താരം തുറന്നു പറഞ്ഞൂ. ഒരു തയ്യാറെടുപ്പുകളും നടത്താതെയാണ് പോയത്. അഭിമുഖങ്ങൾ നൽകരുത് എന്നും, ബിഗ് ബോസിൽ നിന്നും ലഭിക്കുന്ന പണം അനാവശ്യമായി ചിലവാക്കരുത് എന്നും പപ്പയോടും മമ്മിയോടും പറഞ്ഞിരുന്നു. പി.ആറിന് വേണ്ടി ആളുകൾ സമീപിച്ചാൽ പണം നൽകരുത് എന്നും അടുത്ത ബന്ധുക്കളോട് ഉൾപ്പടെ പറഞ്ഞിരുന്നു എന്നും മണിക്കുട്ടൻ വെളിപ്പെടുത്തി.

അന്ന് മൂന്നാം സീസണിൻ്റെ ഭാഗമായപ്പോഴും ടാസ്കുകളിലും ഗെയ്മുകളിലും തൻ്റെ ടാലൻ്റ്സ് ഉപയോഗപ്പെടുത്താനും കൂടുതൽ മെച്ചപ്പെടുത്താനുമാണ് ശ്രമിച്ചത്. ടാസ്കോ ഗെയിമോ ഇല്ലാത്ത സമയങ്ങളിൽ താൽ സൈലൻ്റായിരുന്നു. ഇനി അവിടെ പോയി സംസാരിക്കാൻ തനിക്ക് വിഷയങ്ങളില്ല. തന്നെക്കാൾ കഴിവുള്ളവരും, ആഗ്രഹിക്കുന്നവരുമാണ് ഇപ്പോൾ ഷോയിൽ വരുന്നത്. അതുകൊണ്ടാണ് പല തവണ വിളിച്ചിട്ടും പോകാഞ്ഞത് എന്നും താരം പറഞ്ഞു.

English Summary

Bigg Boss Malayalam Season 3 winner Manikuttan reveals he joined the show solely due to the COVID-19 crisis and explains why he refuses to return as a guest.

Loading...
Unable to load recommendations.
Follow Us
സാധാരണക്കാരുടെ ക്രൂയിസർ ബൈക്ക് - ബജാജ് അവഞ്ചർ
ഗുരുവായൂർ ഏകാദശി വ്രതം അനുഷ്ഠിക്കുന്നവർ ജപിക്കേണ്ട മന്ത്രങ്ങൾ!
നിത്യവും വെളുത്തുള്ളി കഴിച്ചാൽ ശരീരത്തിൽ സംഭവിക്കുന്ന അത്ഭുതങ്ങൾ!
ചെറുനാരങ്ങ ഇനി കേടാകില്ല! ഫ്രഷായി സൂക്ഷിക്കാന്‍ 6 പൊടിക്കൈകള്‍
ക്യൂ നിൽക്കാതെ അരവണ വാങ്ങാം, മെഷീൻ റെഡി
40000 ലിറ്റർ എഥനോളുമായി പോയ ലോറി മറിഞ്ഞാൽ?
320 രൂപ കുറഞ്ഞാൽ ഇനി സ്വർണ വില
ലോറിയുടെ ഡീസൽ ടാങ്ക് തകർന്നാൽ