AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Bigg Boss Season 7: ബിഗ് ബോസില്‍ പങ്കെടുക്കണോ? നേരെ മൈജിയിലേക്ക് വിട്ടോളൂ

Bigg Boss Malayalam Season 7 Common Entry: ഇത്തവണയും പ്രേക്ഷകരില്‍ നിന്ന് ഷോയിലേക്ക് കോമണ്‍ എന്‍ട്രിയുണ്ടാകുമെന്ന സൂചനകള്‍ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. പ്രേക്ഷകര്‍ക്ക് ബിഗ് ബോസില്‍ പങ്കെടുക്കുന്നതിനുള്ള സുവര്‍ണാവസരമാണ് ഇതുവഴി തുറന്നുവരുന്നത്.

Bigg Boss Season 7: ബിഗ് ബോസില്‍ പങ്കെടുക്കണോ? നേരെ മൈജിയിലേക്ക് വിട്ടോളൂ
ബിഗ് ബോസിന്റെ പുതിയ ലോഗോ Image Credit source: Social Media
Shiji M K
Shiji M K | Updated On: 23 Jun 2025 | 03:57 PM

ബിഗ് ബോസ് മലയാളം സീസണ്‍ 7 വരാന്‍ ഇനി ഏതാനും ദിവസങ്ങള്‍ മാത്രമാണുള്ളത്. ആരെല്ലാമാണ് ബിഗ് ബോസില്‍ എത്തുന്നത് എന്ന് അറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകര്‍. എന്നാല്‍ പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്ന മറ്റൊരു കാര്യം കൂടിയുണ്ട്. ഷോ മുന്നോട്ട് വെക്കുന്ന കോമണ്‍ എന്‍ട്രി എന്ന ഓപ്ഷന്‍ തന്നെയാണത്.

ഇത്തവണയും പ്രേക്ഷകരില്‍ നിന്ന് ഷോയിലേക്ക് കോമണ്‍ എന്‍ട്രിയുണ്ടാകുമെന്ന സൂചനകള്‍ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. പ്രേക്ഷകര്‍ക്ക് ബിഗ് ബോസില്‍ പങ്കെടുക്കുന്നതിനുള്ള സുവര്‍ണാവസരമാണ് ഇതുവഴി തുറന്നുവരുന്നത്. ഇപ്പോഴിതാ കോമണ്‍ എന്‍ട്രിയുടെ നടപടി ക്രമങ്ങളെ കുറിച്ചുള്ള അറിയിപ്പ് വന്നിരിക്കുകയാണ്.

ഏഷ്യാനെറ്റും മൈജി ഫ്യൂച്ചറും ചേര്‍ന്നാണ് ഇത്തവണ കോമണ്‍ എന്‍ട്രി നടപടി ക്രമങ്ങള്‍ നടപ്പിലാക്കുന്നത്. മൈജി ബിഗ് എന്‍ട്രി എന്ന പേരിലാണ് അവസരം നിങ്ങള്‍ക്ക് മുന്നിലേക്കെത്തുന്നത്. ഷോയില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ ഉടന്‍ തന്നെ മൈജി ഷോറൂമില്‍ ഒരുക്കിയിട്ടുള്ള മൈജി ബിഗ് എന്‍ട്രി വെച്ച് നിങ്ങളെ കുറിച്ചുള്ള മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ റെക്കോഡ് ചെയ്യുക.

ശേഷം നിങ്ങളെടുത്ത വീഡിയോ 50 എംബിയില്‍ കൂടാതെ bb7jiostar.com എന്ന വെബ്‌സൈറ്റില്‍ അപ്ലോഡ് ചെയ്യുക. 2025 ജൂലൈ 10 വരെയാണ് അപേക്ഷ സമര്‍പ്പിക്കാനാകുന്നത്.

Also Read: BTS Suga: ഓട്ടിസം സെന്റർ പദ്ധതിക്ക് ബിടിഎസ് താരത്തിന്റെ ധനസഹായം; 30 കോടി നൽകി ഷുഗ

അതേസമയം, ബിഗ് ബോസ് മലയാളം സീസണ്‍ 7ന്റെ ഔദ്യോഗിക ലോഗോ നേരത്തെ ഏഷ്യാനെറ്റ് പുറത്ത് വിട്ടിരുന്നു. വേറിട്ട രീതിയിലാണ് ലോഗോയുടെ രൂപകല്‍പന. ലോഗോയുടെ ഇടത് ഭാഗത്ത് അവതാരകനായ മോഹന്‍ലാലിനെയും വലതുവശത്ത് സീസണ്‍ 7നെയും പ്രതിനിധീകരിക്കുന്ന സിമ്പലുകളും കാണാം.

Follow Us