AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Meenakshi Jayan: ഷാങ്ഹായ് ചലച്ചിത്രോത്സവത്തിൽ തിളങ്ങി ഈ മലയാളി പെൺകുട്ടി; മികച്ച നടിക്കുള്ള പുരസ്കാരം നേടി മീനാക്ഷി ജയൻ

Meenakshi Jayan wins Best Actress at Shanghai International Film Festival: ഈ വർഷത്തെ ചലച്ചിത്രോത്സവത്തിൽ മത്സര വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏക ഇന്ത്യൻ സിനിമ കൂടിയായിരുന്ന വിക്ടോറിയ. ബ്യൂട്ടീഷനായ വിക്ടോറിയ എന്ന പെൺകുട്ടിയുടെ കഥയാണ് ചിത്രം പറയുന്നത്.

Meenakshi Jayan: ഷാങ്ഹായ് ചലച്ചിത്രോത്സവത്തിൽ തിളങ്ങി ഈ മലയാളി പെൺകുട്ടി; മികച്ച നടിക്കുള്ള പുരസ്കാരം നേടി മീനാക്ഷി ജയൻ
Meenakshi Jayan
sarika-kp
Sarika KP | Published: 23 Jun 2025 13:45 PM

27-ാമത് ഷാങ്ഹായ് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ തിളങ്ങി മലയാളി താരം മീനാക്ഷി ജയൻ. ഏഷ്യൻ ന്യൂ ടാലൻ്റ് വിഭാഗത്തിൽ മികച്ച നടിക്കുള്ള പുരസ്കാരത്തിനാണ് മീനാക്ഷി അർഹയായത്. നവാഗതയായ ശിവരഞ്ജിനി സംവിധാനം ചെയ്ത വിക്ടോറിയ എന്ന മലയാള ചലച്ചിത്രത്തിലെ അഭിനയത്തിനാണ് മീനാക്ഷിക്ക് പുരസ്കാരം ലഭിച്ചത്.

ഈ വർഷത്തെ ചലച്ചിത്രോത്സവത്തിൽ മത്സര വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏക ഇന്ത്യൻ സിനിമ കൂടിയായിരുന്ന വിക്ടോറിയ. ബ്യൂട്ടീഷനായ വിക്ടോറിയ എന്ന പെൺകുട്ടിയുടെ കഥയാണ് ചിത്രം പറയുന്നത്. അ‌ങ്കമാലി പശ്ചാത്തലമാക്കി ഒരുക്കിയ ചിത്രത്തിൽ ഒരു തൊഴിൽദിവസത്തിൽ വിക്ടോറിയ ‌അനുഭവിക്കുന്ന സംഘർഷങ്ങളാണ് കാണിക്കുന്നത്. ചിത്രത്തിന്റെ രചനയും എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നതും ശിവരഞ്ജിനി തന്നെയാണ്.

Also Read:‘റീമേക്ക് തന്നെ’; ഉറപ്പിച്ച് ജീത്തു ജോസഫ്; ദൃശ്യം 3 മലയാളം, ഹിന്ദി, തെലുങ്ക് ഭാഷകളിൽ എത്തുക ഒരേ സമയം

 

കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ ‘മലയാളം സിനിമ ടുഡേ’ വിഭാഗത്തിൽ ചിത്രം പ്രദർശിപ്പിച്ചിരുന്നു. ചിത്രവും മീനാക്ഷി ജയന്റെ അഭിനയവും അന്ന് പ്രേക്ഷകർക്കിടയിൽ ഏറെ ശ്രദ്ധനേടിയിരുന്നു. 29-ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മികച്ച മലയാള ചിത്രത്തിനുള്ള FIPRESCI അവാർഡും വിക്ടോറിയ നേടിയിരുന്നു. കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷന്റെ വിമൻ എംപവർമെൻറ് ഗ്രാന്റ് ഉപയോഗിച്ചാണ് വിക്ടോറിയ എന്ന ചിത്രം നിർമിച്ചത്.