AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Veena Nair: ‘കണ്ണൻ ഹാപ്പി; പുതിയ പങ്കാളി നല്ല സ്ത്രീയാണ്, ചേരേണ്ടത് ചേരണം; വിഷമം ഉണ്ടോയെന്ന് ചോ​ദിച്ചാൽ മനുഷ്യനല്ലേ’? വീണ

Veena Nair Opens Up About Life After Divorce: ജീവിതം ഇങ്ങനെ ആകുമെന്ന് അറിയാമായിരുന്നുവെങ്കിൽ കല്യാണം കഴിക്കില്ലായിരുന്നുവെന്നാണ് വീണ പറയുന്നത്. മൈൽ സ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിലായിരുന്നു വീണയുടെ പ്രതികരണം.

Veena Nair: ‘കണ്ണൻ ഹാപ്പി; പുതിയ പങ്കാളി നല്ല സ്ത്രീയാണ്, ചേരേണ്ടത് ചേരണം; വിഷമം ഉണ്ടോയെന്ന് ചോ​ദിച്ചാൽ മനുഷ്യനല്ലേ’? വീണ
Veena Nair
sarika-kp
Sarika KP | Published: 23 Jun 2025 11:25 AM

മലയാളികൾക്ക് ഏറെ സുപരിചിതയാണ് നടി വീണ നായർ. മിനിസ്ക്രീനിൽ നിന്നും ബി​ഗ് സ്ക്രീനിലേക്കെത്തിയ വീണയെ തേടി നല്ല ഒരുപാട് കഥാപാത്രങ്ങളാണ് എത്തിയത്. വ്യക്തി ജീവിതത്തെ കുറിച്ച് ആരാധകരോട് തുറന്നുപറയുന്ന ശീലം വീണയ്ക്കുണ്ട്. എന്നാൽ താരത്തിന്റെ വിവാ​ഹമോചന വാർത്ത ആരാധകർക്കിടയിൽ ഞെട്ടലുണ്ടാക്കിയിരുന്നു. കുടുംബ ജീവിതത്തിന് വലിയ പ്രാധാന്യം നൽകുന്ന വീണയുടെ ജീവിതത്തിൽ എന്ത് സംഭവിച്ചുവെന്നാണ് ആരാധകർ ചോദിക്കുന്നത്.

നർത്തകനും ആർജെയുമെല്ലാമായ അമനായിരുന്നു വീണയുടെ ഭർത്താവ്. ഏറെ നാളുകളായി വേർപിരിഞ്ഞ് കഴിയുകയായിരുന്ന ഇരുവ​രും കഴിഞ്ഞ ഫെബ്രുവരിയിലാണ് ഔദ്യോഗികമായി വിവാഹമോചനം നേടിയത്. ഇരുവർക്കും ഒരു മകനുണ്ട്. അമാൻ മറ്റൊരു സ്ത്രീയുമായി ഇപ്പോൾ പ്രണയത്തിലാണ്. ഇപ്പോഴിതാ വിവാഹമോചനത്തെ കുറിച്ചും മുൻ ഭർത്താവിനെ കുറിച്ചും വീണ പറഞ്ഞ കാര്യമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ജീവിതം ഇങ്ങനെ ആകുമെന്ന് അറിയാമായിരുന്നുവെങ്കിൽ കല്യാണം കഴിക്കില്ലായിരുന്നുവെന്നാണ് വീണ പറയുന്നത്. മൈൽ സ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിലായിരുന്നു വീണയുടെ പ്രതികരണം.

Also Read:‘ഏറ്റവും മികച്ചയാൾ’; വിജയിയുമായുള്ള ​ഗോസിപ്പുകൾക്കിടെ പിറന്നാളാശംസ നേർന്ന് തൃഷ; ഉറപ്പിക്കാമോ എന്ന് ആരാധകർ

തങ്ങൾക്കിടയിൽ ഉണ്ടായ താളപ്പിഴകൾ കൃത്യമായി കൈകാര്യം ചെയ്യാതെ പോയതാണ് വിവാഹമോചനത്തിലേക്ക് എത്തിച്ചതെന്നാണ് വീണ പറയുന്നത്. അമാന് ചേർന്ന പങ്കാളി ഇപ്പോഴാണ് അദ്ദേഹത്തിന് ലഭിച്ചതെന്നും വീണ പറയുന്നു. വിവാഹമോചനം എന്ന തീരുമാനത്തിലേക്ക് എത്തിയതിൽ പശ്ചാത്താപമില്ലെന്നും അമാൻ ഇപ്പോൾ ഹാപ്പിയാണെന്നും വീണ പറയുന്നു. താൻ ഇപ്പോൾ പഴയ ആളല്ലെന്നും എന്തിനേയും അഭിമുഖീകരിക്കാൻ പഠിച്ചു.

അമാന്റെ പങ്കാളി നല്ലൊരു സ്ത്രീയാണ്. ചേരേണ്ടത് തന്നെയാണ് ചേർന്നിരിക്കുന്നത്. വിഷമം ഉണ്ടോയെന്ന് ചോ​ദിച്ചാൽ മനുഷ്യനല്ലേ എന്നാണ് വീണ പറയുന്നത്. ഇപ്പോഴും അദ്ദേഹത്തോടൊപ്പം കേട്ടിരുന്ന പാട്ടുകൾ കേൾക്കുമ്പോൾ ഓർമ വരും. അദ്ദേഹം നല്ല മനുഷ്യനാണ്. വൈരാ​ഗ്യം മനസിൽ സൂക്ഷിക്കുന്നയാളല്ല. അതുപോലെ തനിക്കും വൈരാ​ഗ്യമോ ദേഷ്യമോ ഇല്ലെന്നും വീണ പറഞ്ഞു.