Boby Chemmanur: ഹണി റോസിനോട് മാപ്പ് ചോദിച്ച് ബോച്ചെ! ‘മനഃപൂർവ്വം വേദനിപ്പിച്ചതല്ല, തെറ്റ് പറ്റി’; ബോബി ചെമ്മണ്ണൂർ
Boby Chemmanur Apologizes Honey Rose: പ്രസ്താവനകള്‍ നടിക്കും കുടുംബത്തിനും വലിയ രീതിയില്‍ മാനസിക വിഷമം ഉണ്ടാക്കിയെന്നും, അതിൻ്റെ എല്ലാ ഉത്തരവാദിത്തങ്ങളും ഏറ്റെടുത്ത് ആത്മാര്‍ഥമായി ക്ഷമ ചോദിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. സമൂഹ മാധ്യമങ്ങളിലൂടെയാണ് ക്ഷമാപണം നടത്തിയിരിക്കുന്നത്. താൻ ക്ഷമാപണം നടത്തിയ സാഹചര്യത്തിൽ തനിക്കെതിരെയുള്ള എല്ലാ നിയമനടപടികളും ഹണി റോസ് പിന്‍വലിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.

Boby Chemmanur, Honey Rose
കൊച്ചി: നടി ഹണി റോസിനെതിരെ നടത്തിയ ചില വിവാദ പരാമര്‍ശങ്ങളില്‍ പരസ്യമായി ക്ഷമാപണം നടത്തി വ്യവസായിയായ ബോബി ചെമ്മണൂര്‍. തന്റെ പ്രസ്താവനകള്‍ നടിക്കും കുടുംബത്തിനും വലിയ രീതിയില്‍ മാനസിക വിഷമം ഉണ്ടാക്കിയെന്നും, അതിൻ്റെ എല്ലാ ഉത്തരവാദിത്തങ്ങളും ഏറ്റെടുത്ത് ആത്മാര്‍ഥമായി ക്ഷമ ചോദിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. സമൂഹ മാധ്യമങ്ങളിലൂടെയാണ് ക്ഷമാപണം നടത്തിയിരിക്കുന്നത്. താൻ ക്ഷമാപണം നടത്തിയ സാഹചര്യത്തിൽ തനിക്കെതിരെയുള്ള എല്ലാ നിയമനടപടികളും ഹണി റോസ് പിന്‍വലിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.
എല്ലാവരോടും സ്‌നേഹത്തോടെയും ബഹുമാനത്തോടെയും മാത്രം പെരുമാറാന്‍ ആഗ്രഹിക്കുന്ന വ്യക്തിയാണ് താനെന്നും ആരെയും മനഃപൂര്‍വം വേദനിപ്പിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും അദ്ദേഹം പോസ്റ്റിൽ കൂട്ടിച്ചേര്‍ത്തു. തന്റെ ഭാഗത്തുനിന്നുണ്ടായ തെറ്റ് തിരിച്ചറിഞ്ഞ് നല്‍കിയ ഈ ക്ഷമാപണം സ്വീകരിച്ച് ഹണി റോസ് തനിക്കെതിരായ കേസ് പിന്‍വലിക്കാന്‍ തയ്യാറാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിഷയം മാനുഷിക പരിഗണനയോടെ കാണണം. വിവാദങ്ങള്‍ക്കപ്പുറം പോസിറ്റീവായി മുന്നോട്ട് പോകാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും ബോബി ചെമ്മണൂര്‍ വ്യക്തമാക്കി.
ബോബി ചെമ്മണ്ണൂരിൻ്റെ വാക്കുകൾ ഇങ്ങനെ
”എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കളെ, യഥാര്‍ഥത്തില്‍ ഞാന്‍ എല്ലാവരോടും ദയയോടും ബഹുമാനത്തോടും സ്‌നേഹത്തോടും പരിഗണനയോടും കൂടി മാത്രം പെരുമാറുന്ന ഒരു വ്യക്തിയാണ്. അങ്ങനെ ചെയ്യാനാണ് എനിക്ക് ഇഷ്ടം. ഞാന്‍ ഒരിക്കലും മനഃപൂര്‍വം ആരെയും ഉപദ്രവിക്കുകയോ മോശമായി പെരുമാറാൻ ശ്രമിക്കുകയോ ചെയ്തിട്ടില്ല. ഒപ്പം സാധ്യമാകുമ്പോഴെല്ലാം മറ്റുള്ളവരെ സഹായിക്കാനാണ് ഞാൻ ശ്രമിക്കാറുള്ളത്. ഞാന്‍ എപ്പോഴെങ്കിലും സോഷ്യല്‍ മീഡിയയില്‍ തമാശകളും രസകരമായ ഉള്ളടക്കങ്ങളും പങ്കുവെക്കാറുണ്ടെന്നത് ശരിയാണ്, എന്നാല്‍ അവയൊന്നും ആരെയും അപമാനിക്കാനോ വേദനിപ്പിക്കാനോ വിഷമിപ്പിക്കാനോ ഉദ്ദേശിച്ച് ഉള്ളതല്ല.
ഹണി റോസിനെക്കുറിച്ച് ഞാന്‍ മുമ്പ് പൊതുവേദിയിൽ നടത്തിയ പ്രസ്താവനകള്‍ അവര്‍ക്കും അവരുടെ കുടുംബത്തിനും വലിയ മാനസികവിഷമം ഉണ്ടാക്കിയതായി ഞാന്‍ മനസ്സിലാക്കുന്നു. ഞാന്‍ വരുത്തിവച്ച ബുദ്ധിമുട്ടുകള്‍ക്ക് ഞാന്‍ തന്നെ ആത്മാര്‍ഥമായി ക്ഷമ ചോദിക്കുകയാണ്. എന്റെ വാക്കുകളുടെയും അവ ഉണ്ടാക്കിയ ആഘാതത്തിന്റെയും പൂര്‍ണ ഉത്തരവാദിത്തം ഞാന്‍ ഏറ്റെടുക്കുന്നു. താൻ ക്ഷമാപണം നടത്തിയ സാഹചര്യത്തിൽ തനിക്കെതിരെ നിലനിൽക്കുന്ന കേസ് നടി പിൻവലിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് അഭ്യർത്ഥനയാണ്. എല്ലാം പോസിറ്റിവായി മുന്നോട്ട് കൊണ്ടുപോകാൻ ആഗ്രഹിക്കുന്നു.
ഹണി റോസ് ബോച്ചെ കേസ്
ജ്വല്ലറിയുടെ ഉദ്ഘാടന ചടങ്ങിനിടെ ബോബി ചെമ്മണ്ണൂര്‍ നടത്തിയ ലൈംഗികച്ചുവയുള്ളതും സ്ത്രീത്വത്തെ അപമാനിക്കുന്നതുമായ പരാമര്‍ശങ്ങള്‍ക്കെതിരെയാണ് ഹണി റോസ് നിയമപോരാട്ടത്തിന് ഇറങ്ങിയത്. ഇത് ഇരുവരും തമ്മിലുള്ള വിവാദത്തിന് കാരണമായിരുന്നു. സംഭവത്തിന് പിന്നാലെ ഹണി റോസ് എറണാകുളം സെന്‍ട്രല്‍ പൊലീസില്‍ പരാതി നല്‍കുകയും, ഇതിന്റെ അടിസ്ഥാനത്തില്‍ ബോബി ചെമ്മണ്ണൂരിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. ഹണി റോസും ബോബി ചെമ്മണ്ണൂരും തമ്മിലുള്ള നിയമപോരാട്ടം തുടരുന്നതിനിടെയാണ് ബോബി ചെമ്മണൂര്‍ പരസ്യമായ മാപ്പപേക്ഷയുമായി എത്തിയിരിക്കുന്നത്.
ക്ഷമാപണം നടത്തിയ പോസ്റ്റ്
English Summary:
Business Man Boby Chemmanur Apologizes to Actress Honey Rose And Her Family For His Viral Remarks On Inauguration Event. He Also Requested For To Withdraw Case Against Him.