AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Saif Ali Khan Death Threat : സെയ്ഫ് അലി ഖാന് വധഭീഷണി

2024ൽ എൻസിപി നേതാവ് ബാബ സിദ്ധിഖിയെ കൊലപ്പെടുത്തിയ സീശാൻ അക്തറുടെ സംഘത്തിൽ നിന്നുമാണ് സെയ്ഫ് അലി ഖാൻ വധഭീഷണി ലഭിച്ചത്. കഴിഞ്ഞ ജനുവരിയിൽ സെയ്ഫ് അലി ഖാനെ ബാന്ദ്രയിലെ വസതിയിൽ വെച്ച് മോഷ്ടാക്കൾ ഗുരുതരമായി കുത്തി പരിക്കേൽപ്പിച്ചിരുന്നു. സെയ്ഫിന് പുറമെ തുഷാർ കപൂറിനും ആയുഷ്മാൻ ഖുറാനെയ്ക്കും വധഭീഷണി ലഭിച്ചിരുന്നു.

Saif Ali Khan Death Threat : സെയ്ഫ് അലി ഖാന് വധഭീഷണി
Saif Ali KhanImage Credit source: PTI
Jenish Thomas
Jenish Thomas | Updated On: 19 Nov 2026 | 04:50 PM

മുംബൈ : ബോളിവുഡ് താരം സെയ്ഫ് അലി ഖാന് വധഭീഷണി. 2024ൽ കൊല്ലപ്പെട്ട മഹാരാഷ്ട്ര മുൻ മന്ത്രിയും എൻസിപി നേതാവുമായിരുന്ന ബാബ സിദ്ദിഖിയുടെ ഘാതകൻ സീശാൻ അക്തറുടെ സംഘത്തിൽ നിന്നുമാണ് സെയ്ഫ് അലി ഖാന് വധഭീഷണി ലഭിച്ചതെന്ന് മുംബൈ പോലീസ് വൃത്തങ്ങളെ ഉദ്ദരിച്ചുകൊണ്ട് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഭീഷണി സന്ദേശം യഥാർഥത്തിൽ സീശാൻ അക്തറുടെ സംഘത്തിൽ നിന്നാണോ എന്ന് മുംബൈ പോലീസ് പരിശോധിച്ച് വരികയാണ്. അതേസമയം ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ബോളിവുഡ് താരത്തിൻ്റെ പക്കൽ നിന്നും ഉണ്ടായിട്ടില്ല.

കഴിഞ്ഞ ദിവസം ബോളിവുഡിൻ്റെ ബിഗ് ബി അമിതാബ് ബച്ചനും മകൻ അഭിഷേക് ബച്ചനും വധഭീഷണി ലഭിച്ചിരുന്നു. ഗുണ്ടാത്തലൻ ഗോൾഡി ധില്ലണിൻ്റെ സംഘത്തിൽ നിന്നുമായിരുന്നു ബച്ചൻ കുടുംബത്തിന് വധഭീഷണി ലഭിച്ചത്. തങ്ങളുടെ സംഘത്തിലെ രണ്ട് പേരെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു എന്ന് കരുതി അമിതാഭ് ബച്ചനെതിരെയുള്ള ആക്രമണ പദ്ധതിയിൽ യാതൊരു മാറ്റവും ഉണ്ടാകില്ല എന്നാണ് ഗോൾഡി ധില്ലൻ സാമൂഹ്യ മാധ്യമങ്ങളിലൂടെ ഭീഷണി മുഴക്കിയിരിക്കുന്നത്. സുരക്ഷയുടെ ഭാഗമായി എത്ര ബുള്ളറ്റ് പ്രൂഫ് കവചങ്ങൾ ഒരുക്കിയാലും അമിതാബ് ബച്ചനെയും മകൻ അഭിഷേ ബച്ചനെയും വകവരുത്തുമെന്നായിരുന്നു ഭീഷണി. സിഖ് സമുദായത്തിനെതിരെ സംസാരിക്കുന്ന ആരെയും വെറുതെ വിടില്ല എന്നും പോസ്റ്റിൽ പറയുന്നു.

ALSO READ : Amitabh Bachchan: “ബുള്ളറ്റ് പ്രൂഫ് കവചം കൊണ്ടൊന്നും കാര്യമില്ല, 200 പേർ മുംബൈയിലുണ്ട്’; അമിതാഭ് ബച്ചന് വീണ്ടും വധഭീഷണി

കൂടാതെ ഈ മാസം തന്നെ ബോളിവുഡ് താരങ്ങളായ തുഷാർ കപൂറിനും ആയുഷ്മാൻ ഖുറാനയ്ക്കും വധഭീഷണി ലഭിച്ചിരുന്നു. എന്നാൽ പോലീസ് അന്വേഷണത്തിലൂടെ ബെംഗളൂരു ഐഐടിയിലെ വിദ്യാർഥിയെ അറസ്റ്റി ചെയ്തിരുന്നു. അതേസമയം അറസ്റ്റിലായ 30കാരൻ വൈഭവ് മിശ്രയ്ക്ക് യാതൊര ക്രമിനൽ പശ്ചാത്തലമില്ലെന്ന് കണ്ടെത്തിയ പോലീസ്, തൻ്റെ എഐ പരീക്ഷണത്തിൻ്റെ ഭാഗമായിട്ടാണ് പ്രതി ഭീഷണി സന്ദേശം അയച്ചതെന്ന് അറിയിച്ചു.

അതേസമയം കഴിഞ്ഞ വർഷം ജനുവരിയിൽ ബാന്ദ്രയിൽ വസതിയിൽ മോഷ്ടാവിൻ്റെ ആക്രമണത്തിൽ സെയ്ഫ് അലി ഖാന് ഗുരുതരമായി പരിക്കേറ്റിരുന്നു. വീട്ടിലുണ്ടായിരുന്നു മക്കളെ ആക്രമിക്കാൻ ശ്രമിച്ച കള്ളനെ പ്രതിരോധിക്കുന്നതിനിടെയാണ് സെയ്ഫിന് കുത്തേൽക്കുന്നത്. ബോളിവുഡ് താരത്തിൻ്റെ കഴുത്തിനും പുറത്തുമായി നിരവധി തവണ കുത്തി പരിക്കേൽപ്പിച്ചതിന് ശേഷം അക്രമി സെയ്ഫിൻ്റെ വസതിയിൽ നിന്നും രക്ഷപ്പെട്ടത്. ആറ് മണിക്കൂർ നീണ്ട ശസ്ത്രക്രിയയ്ക്ക് ശേഷം സെയ്ഫിൻ്റെ ജീവൻ രക്ഷപ്പെടുത്തിയത്.

Follow Us