Pinarayi Vijayan: മുഖ്യമന്ത്രിക്ക് സ്വന്തം മുന്നണിയെ വിശ്വാസമില്ല ; കേരളം ഭരിക്കുന്നത് കൂട്ടത്തരവാദിത്തം നഷ്ടപ്പെട്ട മന്ത്രിസഭ; പിണറായി വിജയൻ
Pinarayi Vijayan against VD Satheesan:മന്ത്രിസഭയിൽ നിന്നും പുറത്തുവന്നത് നിഷേധിക്കാനാവാത്ത കാര്യങ്ങളാണ്. യുഡിഎഫ് ഇത്തരത്തിൽ വിഘടിതരൂപമായി മാറിയതിന് കാരണം മുഖ്യമന്ത്രി വി ഡി സതീശൻ ആണെന്നും പിണറായി വിജയൻ കുറ്റപ്പെടുത്തി. ഇതിന്റെ ഉത്തരവാദിത്വം പൂർണമായും മുഖ്യമന്ത്രിക്കാണ്, സാധാരണഗതിയിൽ തിരുത്തുകയാണ് ഉണ്ടാവാറ് എന്നാൽ നിർഭാഗ്യവശാൽ മുഖ്യമന്ത്രി അഭിപ്രായം സ്വീകരിക്കുന്ന നിലയിൽ.........
തിരുവനന്തപുരം : മുഖ്യമന്ത്രി വി സതീശൻ സ്വന്തം മുന്നണിയെ വിശ്വാസത്തിൽ എടുക്കുന്നില്ല എന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. കെപിസിസി അധ്യക്ഷനുമായി പോലും ചർച്ചകൾ നടത്തുന്നില്ലെന്നും കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ട ഒരു മന്ത്രിസഭയാണ് കേരളം ഭരിക്കുന്നത് എന്നും പിണറായി വിജയൻ കുറ്റപ്പെടുത്തി.
കഴിഞ്ഞ ആറുമാസമായി യുഡിഎഫ് കാഴ്ചവെക്കുന്ന ഭരണ വാഗ്ദാനങ്ങളിൽ നിന്നുള്ള യു ടേൺ ആണ് എന്നും പിണറായി വിജയൻ പരിഹസിച്ചു. ടീം യുഡിഎഫ് ഇതിനോടകം തന്നെ ഇല്ലാതായി എന്നും പിണറായി വിജയൻ പറഞ്ഞു. ഈ സർക്കാർ അധികാരത്തിൽ വന്ന് ആറുമാസം കഴിയുമ്പോൾ തന്നെ പൊതു അഭിപ്രായം എന്താണ് എന്നുള്ളത് ഇതിനോടകം തന്നെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു കഴിഞ്ഞു എന്നും പിണറായി വിജയൻ പറഞ്ഞു.
ALSO READ:അതൊക്കെ അവരുടെ ഇഷ്ടമല്ലേ..! കോൺഗ്രസിൽ ആര് വന്നാലും സ്വീകരിക്കും; പത്മജയുടെ റീ എൻട്രിയിൽ കെ മുരളീധരൻ
യുഡിഎഫ് വിഘടിതരൂപമായി മാറിയതിന് കാരണം മുഖ്യമന്ത്രി…
മന്ത്രിസഭയിൽ നിന്നും പുറത്തുവന്നത് നിഷേധിക്കാനാവാത്ത കാര്യങ്ങളാണ്. യുഡിഎഫ് ഇത്തരത്തിൽ വിഘടിതരൂപമായി മാറിയതിന് കാരണം മുഖ്യമന്ത്രി വി ഡി സതീശൻ ആണെന്നും പിണറായി വിജയൻ കുറ്റപ്പെടുത്തി. ഇതിന്റെ ഉത്തരവാദിത്വം പൂർണമായും മുഖ്യമന്ത്രിക്കാണ്, സാധാരണഗതിയിൽ തിരുത്തുകയാണ് ഉണ്ടാവാറ് എന്നാൽ നിർഭാഗ്യവശാൽ മുഖ്യമന്ത്രി അഭിപ്രായം സ്വീകരിക്കുന്ന നിലയിൽ അല്ല മുന്നോട്ടുപോകുന്നത്. വീണ്ടുവിചാരം ഇല്ലാതെയാണ് മുഖ്യമന്ത്രി പ്രവർത്തിക്കുന്നത്.
മുൻ സർക്കാരിനെ കുറ്റപ്പെടുത്തുവാൻ മാത്രമാണ് ശ്രമം നടത്തുന്നത്.കഴിഞ്ഞ സർക്കാരിനെയും ഈ സർക്കാരിനെയും താരതമ്യപ്പെടുത്തുന്നില്ല. അത് ജനങ്ങൾ ചെയ്യട്ടെയെന്ന് പിണറായി വിജയൻ പറഞ്ഞു.കഴിഞ്ഞ മന്ത്രിസഭയിൽ ഇങ്ങനെ സംഭവിച്ചതിന് ഒരു ഉദാഹരണം ഉണ്ടാവും എന്നും എൽഡിഎഫ് മന്ത്രിസഭയിൽ ഇങ്ങനെ ഒരു പ്രശ്നം ഉയർന്നു വന്നിട്ടില്ല പാർട്ടിയെ വിശ്വാസത്തിൽ എടുക്കാത്ത മുഖ്യമന്ത്രിയുടെ സമീപനത്തിന് എതിരെയാണ് പ്രതിഷേധം ഉയർന്നതെന്നും മന്ത്രിമാരുടെ പ്രതികരണം ഏകാധിപത്യത്തിന് എതിരെയാണെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയിൽ ഉള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്നും പ്രതിപക്ഷനേതാവ് വ്യക്തമാക്കി.
ENGLISH SUMMARY
Opposition Leader Pinarayi Vijayan has alleged that Chief Minister V. Satheesan does not take his own coalition partners into confidence. Vijayan criticized the Chief Minister for failing to hold discussions even with the KPCC President, asserting that the current Kerala government lacks collective responsibility. He further mocked the UDF, describing their actions over the past six months as a series of ‘U-turns’ away from the promises they made regarding governance.