AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Shilpa Shetty Deepfake Photos: ‘വല്ലാതെ അസ്വസ്ഥതയുണ്ടാക്കുന്നു’; ശിൽപാ ഷെട്ടിയുടെ AI ചിത്രങ്ങൾ നീക്കംചെയ്യണമെന്ന് കോടതി

Shilpa Shetty Deepfake Photos:തന്റെ വ്യക്തിത്വ അവകാശങ്ങൾ ദുരുപയോഗം ചെയ്തു എന്ന കേസിൽ നടി ശില്പാ ഷെട്ടി സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ വിധി....

Shilpa Shetty Deepfake Photos: ‘വല്ലാതെ അസ്വസ്ഥതയുണ്ടാക്കുന്നു’; ശിൽപാ ഷെട്ടിയുടെ AI ചിത്രങ്ങൾ നീക്കംചെയ്യണമെന്ന് കോടതി
Shilpa Shetty (5)Image Credit source: instagram
Ashli C
Ashli C | Published: 27 Dec 2025 | 11:45 AM

സോഷ്യൽ മീഡിയയിൽ പ്രചരിച്ചു കൊണ്ടിരിക്കുന്ന ബോളിവുഡ് താരം ശില്പ ഷെട്ടിയുടെ നിർമ്മിത ചിത്രങ്ങളും വീഡിയോകളും ഉടൻതന്നെ വിവിധ പ്ലാറ്റ്ഫോമുകളിൽ നിന്നും നീക്കം ചെയ്യണമെന്ന് ബോംബെ ഹൈക്കോടതി. തന്റെ വ്യക്തിത്വ അവകാശങ്ങൾ ദുരുപയോഗം ചെയ്തു എന്ന കേസിൽ നടി ശില്പാ ഷെട്ടി സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ വിധി. പ്രചരിച്ചുകൊണ്ടിരിക്കുന്ന ചിത്രങ്ങൾ വളരെയധികം ഞെട്ടിക്കുന്നതും അസ്വസ്ഥത ഉണ്ടാക്കുന്ന തരത്തിലുള്ളതും ആണെന്ന് കോടതി നിരീക്ഷിച്ചു.

തന്റെ വ്യക്തിത്വവകാശങ്ങൾ സംരക്ഷിക്കാനും മോർഫ് ചെയ്തതും മാറ്റം വരുത്തിയതുമായ ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിക്കുന്ന വെബ്സൈറ്റുകൾക്കെതിരെയും നിർബന്ധ ഉള്ളടക്കത്തിനെതിരെയും പുറപ്പെടുവിക്കാൻ ആവശ്യപ്പെട്ടുകൊണ്ടാണ് നടി കോടതിയെ സമീപിച്ചത്. ജസ്റ്റിസ് അദ്വൈത് സേത്നയുടെ ബെഞ്ചാണ് ശില്പാ ഷെട്ടിയുടെ കേസ് പരിഗണിച്ചത്. പ്രഥമദൃഷ്ടിയ വളരെയധികം ഞെട്ടിക്കുന്നതും അസ്വസ്ഥത ഉണ്ടാക്കുന്നതും ആണ് വിവിധ സൈറ്റുകളിൽ അപ്‌ലോഡ് ചെയ്തിരിക്കുന്ന ചിത്രങ്ങൾ എന്നാണ് കോടതി നിരീക്ഷിച്ചത്.

ഒരു വ്യക്തിയെയോ ഒരു സ്ത്രീയെയോ അവരുടെ സ്വകാര്യതയെ ബാധിക്കുന്ന തരത്തിൽ അവരുടെ അറിവോ സമ്മതമോ ഇല്ലാതെ ചിത്രീകരിക്കാൻ പാടില്ല എന്നും ഉത്തരവിൽ വ്യക്തമാക്കി. ചിത്രങ്ങൾ അനുചിതവും സ്വീകാര്യമല്ലാത്തതും ആണെന്നും കോടതി നിരീക്ഷണം. മാത്രമല്ല ഈ ചിത്രങ്ങൾ ചിരിപ്പയുടെ പ്രതിച്ഛായയേയും കീർത്തിയെയും കളങ്കപ്പെടുത്തുന്ന തരത്തിലുള്ളതാണെന്നും ഉത്തരവിൽ വ്യക്തമാക്കി.

കൂടാതെ തന്റെ അനുവാദമില്ലാതെ ശബ്ദവും ശരീരഭാഷയും മോർഫ് ചെയ്യാൻ എഐ ടൂളുകൾ ഉപയോഗിച്ച് എന്നും അത് ഉപയോഗിച്ച് മോര്‌ഫ് ചെയ്ത ചിത്രങ്ങൾ പുസ്തകങ്ങൾ മറ്റു ഉൽപ്പന്നങ്ങൾ നിർമ്മിച്ചിരുന്നു പരാതിയിൽ പറഞ്ഞിരുന്നു. ഇത്തരം ഉള്ളടക്കങ്ങൾ വഹിക്കുന്ന എല്ലാ വെബ്സൈറ്റുകൾക്കെതിരെയും തന്റെ പേര് ശബ്ദം ചിത്രം എന്നിവ അനുവാദമില്ല ഉപയോഗിക്കുന്നതിൽ നിന്ന് അവരെ വിലക്കുവാനും നടി ആവശ്യപ്പെട്ടിരുന്നു. ഇതെല്ലാം പരിഗണിക്കുന്നതിന് വേണ്ടിയാണ് നടി കോടതിയെ സമീപിച്ചത്.