“ഞാൻ ഒരു സിനിമയിൽ അഭിനയിച്ചോട്ടെ എന്ന് ചോദിച്ചപ്പോൾ ലാലേട്ടൻ്റെ അമ്മ പറഞ്ഞ മറുപടി”: ഓർത്തെടുത്ത് സുചിത്ര മോഹൻലാൽ

Suchitra Mohanlal Opens Up About Her Mother-in-Law and Mohanlal’s Special Bond: ചേട്ടന് അമ്മയെ വലിയ കാര്യമായിരുന്നു. അതൊരു പ്രത്യേകതരം സ്നേഹവും അടുപ്പവുമാണ്. എല്ലാ ആൺ മക്കൾക്കും അമ്മയുമായി അടുപ്പം കൂടുതലായിരിക്കും. പക്ഷേ ഇത് കുറച്ചുകൂടി സ്പെഷ്യലാണ്. ചേട്ടന് എന്തെങ്കിലും അസുഖം ഉണ്ടാകുമ്പോൾ ആരും പറയാതെ തന്നെ അത് അമ്മ അറിയും എന്നും വിളിച്ച് അന്വേഷിക്കും എന്നും ചേട്ടൻ പറഞ്ഞ് കേട്ടിട്ടുണ്ട്

“ഞാൻ ഒരു സിനിമയിൽ അഭിനയിച്ചോട്ടെ എന്ന് ചോദിച്ചപ്പോൾ ലാലേട്ടൻ്റെ അമ്മ പറഞ്ഞ മറുപടി”: ഓർത്തെടുത്ത് സുചിത്ര മോഹൻലാൽ

സുചിത്ര മോഹൻലാൽ, മോഹൻലാൽ അമ്മയോടൊപ്പം

Published: 

23 Aug 2026 | 01:28 PM

മലയാളികളുടെ സ്വന്തം മോഹൻലാലിൻ്റെ വീട്ടിൽ നിന്നും ഇനി ഒരാൾ മാത്രമേ അഭിനയ രംഗത്തേക്ക് എത്താനൊള്ളു അത് അദ്ദേഹത്തിൻ്റെ ഭാര്യ സുചിത്ര മോഹൻലാൽ ആണ്. മകൾ വിസ്മയ ‘തുടക്കം’ എന്ന സിനിമയിലൂടെ ഗംഭീര അരങ്ങേറ്റം നടത്തിക്കഴിഞ്ഞൂ. തുടക്കം സിനിമയുടെ ഗാന രംഗത്തിൽ സുചിത്രയെ അഭിനയിപ്പിക്കാൻ പദ്ധതി ഉണ്ടായിരുന്നു എന്നും അവർ അതിന് തയ്യാറായില്ല എന്നും സിനിമയുടെ അണിയറ പ്രവർത്തകർ പറഞ്ഞിരുന്നു. എന്നാൽ ഒരു സിനിമയിൽ അഭിനയിച്ചോട്ടെയെന്ന് ഒരിക്കൽ ലാലേട്ടൻ്റെ അമ്മയോട് ചോദിച്ചിരുന്നു എന്നും അതിന് അമ്മ നൽകിയ മറുപടിയും ഇപ്പോൾ തുറന്ന് പറയുകയാണ് സുചിത്ര മോഹൻലാൽ.

തൻ്റെ അമ്മയും ലാലേട്ടൻ്റെ അമ്മയും തീർത്തും വ്യത്യസ്തരായിരുന്നു എന്ന് സുചിത്ര പറയുന്നു. തൻ്റെ അമ്മ അധികം സംസാാരിക്കുന്ന കൂട്ടത്തിലായിരുന്നില്ല. എന്നാൽ ലാലേട്ടൻ്റെ അമ്മ നേരെ മറിച്ചായിരുന്നു. നമ്മൾ ഒന്നും സംസാരിക്കേണ്ടതില്ല. അമ്മ സംസാരിച്ചുകൊണ്ടേയിരിക്കും. സ്നേഹം നന്നായി പ്രകടിപ്പിക്കുന്ന ആളായിരുന്നു അമ്മ. അടുക്കള പണികളൊന്നും ചെയ്യിപ്പിക്കില്ല. അമ്മ സംസാരിക്കുന്നഠ് കേട്ട് വെറുതെ ഇരുന്നാൽ മതി എന്ന് പറയും. സുചിത്ര ഓർത്ത് പറയുന്നു

മോഹൻലാലിന് അമ്മയുമായുള്ള അടുപ്പത്തെ കുറിച്ചും സുചിത്ര സംസാരിക്കുന്നുണ്ട്. “ചേട്ടന് അമ്മയെ വലിയ കാര്യമായിരുന്നു. അതൊരു പ്രത്യേകതരം സ്നേഹവും അടുപ്പവുമാണ്. എല്ലാ ആൺ മക്കൾക്കും അമ്മയുമായി അടുപ്പം കൂടുതലായിരിക്കും. പക്ഷേ ഇത് കുറച്ചുകൂടി സ്പെഷ്യലാണ്. ചേട്ടന് എന്തെങ്കിലും അസുഖം ഉണ്ടാകുമ്പോൾ ആരും പറയാതെ തന്നെ അത് അമ്മ അറിയും എന്നും വിളിച്ച് അന്വേഷിക്കും എന്നും ചേട്ടൻ പറഞ്ഞ് കേട്ടിട്ടുണ്ട്” 14 വർഷമയി അമ്മ കിടപ്പിലായിരുന്നു, സ്ട്രോക്ക് അമ്മയുടെ സംസാരത്തെയും ബാധിച്ചിരുന്നു. എന്നിട്ടും നല്ല എനേർജറ്റിക്കായിരുന്നു അമ്മ എന്ന് സുചിത്ര പറയുന്നു.

Also Read: ‘ഞാനും മമ്മൂക്കയും ലാലേട്ടനും ഒരുമിച്ച് ഒരു സിനിമയിൽ, വൈശാഖിൻ്റെ ആ സ്വപ്നം പക്ഷേ…’; വെളിപ്പെടുത്തലുമായി പൃഥ്വിരാജ്

താൻ സിനിമയിൽ അഭിന്നയിച്ചോട്ടേ എന്ന് ഒരിക്കൽ ചോദിച്ചപ്പോൾ അമ്മയുടെ3 ഭാഗത്ത് നിന്നും ഉണ്ടായ പ്രതികരണവും അവർ ഓർത്ത് പറയുന്നുണ്ട്. ”ഒരു സിനിമയിൽ അഭിനയിച്ചോട്ടെ എന്ന് ഒരിക്കൽ അമ്മയോട് സംസാരിക്കുന്ന കൂട്ടത്തിൽ വെറുതെ ചോദിച്ചിരുന്നു. ‘വേണ്ട’ എന്നായിരുന്നു അമ്മയുടെ മറുപടി, അമ്മേ അമ്മയുടെ മോൻ്റെ ഭാര്യയായിട്ട് അഭിനയിച്ചോളാം എന്നു പറഞ്ഞിട്ടും പറ്റില്ലെന്ന് തന്നെ അമ്മ പറഞ്ഞു” സുചിത്ര ചിരിയോടെ പറഞ്ഞു.

വിസ്മയക്ക് അഭിനയിക്കണം എന്ന് ആഗ്രഹം ഉണ്ടെന്ന് പറഞ്ഞപ്പോൾ ആദ്യം അമ്മയ്ക്ക് ഒരു ഇഷ്ടക്കേട് ഉണ്ടായിരുന്നു..ഇപ്പോഴത്തെ കുട്ടികളൊക്കെ അഭിനയിക്കും എന്ന് താൻ അമ്മയോട് പറഞ്ഞിരുന്നു. അതോടെ അമ്മ സന്തോഷത്തോടെ സമ്മതിക്കുകയും ചെയ്തു. എങ്ങനെ അഭിനയിക്കണം എന്നൊക്കെ വിസ്മയക്ക് അമ്മ പറഞ്ഞുകൊടുക്കുകയും ചെയ്തിരുന്നു. സ്കൂളിൽ പഠിക്കുന്ന കലത്ത് നാടകങ്ങളിൽ അഭിനയിക്കുമായിരുന്നു എങ്കിലും സിനിമയിൽ അഭിനയിക്കണം എന്ന് ഒരിക്കൽ പോലും തോന്നിയിട്ടില്ല. ‘തുടക്കം’ സിനിമയിൽ ഒരു പാസിംഗ് ഷോട്ടിൽ അഭിനയിച്ചുകൂടെ എന്ന് ജൂഡ് ചോദിച്ചിരുന്നു എന്നാൽ താൻ വേണ്ടെന്ന് പറയുകയായിരുന്നു എന്നും സുചിത്ര മോഹൻലാൽ പറഞ്ഞൂ.

English Summary

Suchitra Mohanlal recently shared fond memories of her mother-in-law, highlighting the deep, intuitive bond between Mohanlal and his mother. Suchitra revealed that when she playfully asked if she could act as Mohanlal’s on-screen wife, his mother firmly refused. However, she happily supported and even guided granddaughter Vismaya’s acting debut.

Loading...
Unable to load recommendations.
Follow Us
സാമ്പാർ ഫ്രിഡ്ജിൽ വയ്ക്കുമ്പോൾ കേടായി പോകുന്നോ?
1 ഗ്രാം സ്വര്‍ണത്തിന് 5,000 രൂപ; പൊന്ന് വാങ്ങാന്‍ എന്തെളുപ്പം
തിരുമ്പി വന്താച്ച്! 300 രൂപ പ്രൈം പാസ് അ‌വതരിപ്പിച്ച് ജിയോ ​
വാഴയിലയിൽ സദ്യ കഴിക്കുന്നതിന്റെ ഗുണങ്ങൾ! എങ്ങനെ കഴിക്കാം
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി
Viral Video: 2026-ലെ ഭാഗ്യവാൻ ? വീഡിയോ കാണാം