Chandy Oommen: ‘അപ്പ ഈസ് മൈ ഹീറോ’; പ്രതിഛായ’ കണ്ട് ചാണ്ടി ഉമ്മൻ

Chandy Oommen About Prathichaya Movie: കേരള രാഷ്ട്രീയത്തിലെ അതികായകനായിരുന്ന ഉമ്മൻ ചാണ്ടിയുടെ കഥ പറയുന്ന ചിത്രമെന്ന അഭ്യൂഹങ്ങളോടെ റിലീസിന് മുമ്പ് തന്നെ ഏറെ ശ്രദ്ധ നേടിയ ചിത്രമാണ് പ്രതിച്ഛായ. ഇപ്പോഴിതാ, പ്രതിച്ഛായ മികച്ച ചിത്രമാണെന്നും നല്ല ഒറിജിനാലിറ്റി ഉണ്ടെന്നും പറയുകയാണ് ചാണ്ടി ഉമ്മൻ എംഎൽഎ.

Chandy Oommen: അപ്പ ഈസ് മൈ ഹീറോ; പ്രതിഛായ കണ്ട് ചാണ്ടി ഉമ്മൻ

Chandy Oommen About Prathichaya

Updated On: 

28 Mar 2026 | 12:16 PM

നിവിൻ പോളി പ്രധാനവേഷത്തിലെത്തിയ പ്രതിച്ഛായ എന്ന ചിത്രം മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ്. ഇപ്പോഴിതാ, പ്രതിച്ഛായ മികച്ച ചിത്രമാണെന്നും നല്ല ഒറിജിനാലിറ്റി ഉണ്ടെന്നും പറയുകയാണ് ചാണ്ടി ഉമ്മൻ എംഎൽഎ. കേരള രാഷ്ട്രീയത്തിലെ അതികായകനായിരുന്ന ഉമ്മൻ ചാണ്ടിയുടെ കഥ പറയുന്ന ചിത്രമെന്ന അഭ്യൂഹങ്ങളോടെ റിലീസിന് മുമ്പ് തന്നെ ഏറെ ശ്രദ്ധ നേടിയ ചിത്രമാണ് പ്രതിച്ഛായ. അതുകൊണ്ട് തന്നെ ചാണ്ടി ഉമ്മന്റെ വാക്കുകൾ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടുകയാണ്.

‘പ്രതിച്ഛായ മികച്ചൊരു പടം തന്നെയാണ്. പൊളിറ്റിക്കൽ സംഭവങ്ങൾ പരാമർശിക്കുന്നുണ്ടെങ്കിലും അതായത്, നാട്ടില്‍ നടന്ന ചില സംഭവങ്ങളുടെ ഒരു ഫിലിമി ക്രിയേഷന്‍, അങ്ങനെ പറഞ്ഞാല്‍ പോലും ചിത്രമൊരു ഫിക്ഷനാണ്. അതിനെ അങ്ങനെ കാണാനാണ് ഞാൻ ആ​ഗ്രഹിക്കുന്നത്. സിനിമയ്ക്ക് നല്ലൊരു ഒറിജിനാലിറ്റി ഉണ്ട്.

ALSO READ: കയ്യിലൊരു പൊതിയുമായി ഓടിവന്ന പയ്യൻ മണിച്ചേട്ടൻ തന്നതാണെന്ന് പറഞ്ഞു! കലാഭവൻ മണിയെക്കുറിച്ച് ശാന്തി വില്യംസ്

ചിത്രത്തിൽ പ്രവർത്തിച്ച എല്ലാവരും നല്ലൊരു എഫർട്ട് എടുത്തിട്ടുണ്ട്. സംവിധായകനും അണിയറ പ്രവർത്തകർക്കും ആശംസകൾ. സിനിമ ആണെങ്കിലും അല്ലെങ്കിലും അപ്പ ഈസ് മൈ ഹീറോ’ ചാണ്ടി ഉമ്മൻ പറഞ്ഞു. കഴിഞ്ഞ ദിവസം സിനിമ കണ്ട് ഇറങ്ങിയ ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കഴിഞ്ഞ വ്യാഴാഴ്ചയാണ് പ്രതിച്ഛായ തിയറ്ററുകളിൽ എത്തിയത്. പൊളിറ്റിക്കൽ പശ്ചാത്തലത്തിലുള്ള ഫാമിലി ഡ്രാമയാണ് ചിത്രം. ബാലചന്ദ്രമേനോൻ, ഷറഫുദ്ധീൻ, ആൻ അഗസ്റ്റിൻ, ഹരിശ്രീ അശോകൻ, മണിയൻപിള്ള രാജു, നീതു കൃഷ്ണ, സബിത ആനന്ദ്, വിഷ്ണു അഗസ്ത്യ, നിശാന്ത് സാഗർ, ആർജെ വിജിത, സായ് കുമാർ, വൈശാഖ് ശങ്കർ, മേഖ തോമസ് , ചിരാഗ് ജാനി, അനീന, നന്ദിനി ഗോപാലകൃഷ്ണൻ, ചിലമ്പൻ ജോസ് തുടങ്ങി വലിയൊരു താരനിരയാണ് ചിത്രത്തിൽ അണിനിരന്നിരിക്കുന്നത്.

Follow Us
Related Stories
Ramesh Pisharody: അതിജീവിതയ്ക്കൊപ്പം, കുറ്റക്കാർ ശിക്ഷിക്കപ്പെടണം! പാലക്കാട്ടെ കോൺഗ്രസ് കൗൺസിലറുടെ പീഡനത്തിൽ രമേശ് പിഷാരടി
Kalabhavan Mani: കയ്യിലൊരു പൊതിയുമായി ഓടിവന്ന പയ്യൻ മണിച്ചേട്ടൻ തന്നതാണെന്ന് പറഞ്ഞു! കലാഭവൻ മണിയെക്കുറിച്ച് ശാന്തി വില്യംസ്
Actress Anusree: അമ്പലങ്ങളിൽ പരിപാടിക്ക് പോകുന്നത് കൊണ്ട് പല രീതിയിൽ വ്യാഖ്യാനിക്കുന്നു; നടി അനുശ്രീ
Trisha Krishnan: ‘കാമുകിയെ രക്ഷിച്ചു, ജെന്റിൽമാനായി’; ച‍ർച്ചയായി തൃഷയുടെ പോസ്റ്റ്
Harisree Ashokan: താടി വടിക്കാത്തതിന് യഥാർത്ഥ കാരണം മറ്റൊന്ന്, ഇപ്പോഴതിൽ മാറ്റം- ഹരിശ്രീ അശോകൻ്റെ ആ രഹസ്യം
Nadira Mehrin: ‘നാലു വർഷമായി റിലേഷൻഷിപ്പിൽ’, പ്രണയം തുറന്ന് പറഞ്ഞ് നാദിറ
പെരുവന്താനത്ത് ജഡ്ജിയുടെ കാറും പിക്ക്പ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടം
പെട്രോളിന് ബൈക്കിൻ്റെ ടാങ്ക് ഊരി എത്തി, യുവാവ്
അമ്മയിൽ നിന്നും പാഠങ്ങൾ പഠിക്കുന്ന കുട്ടിയാന
കോൺഗ്രസ്സിൻ്റെ ക്രൗഡ്‌ പുള്ളർ ഷാഫിയോ?