AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

ട്രംപിന്റെയും മോദിയുടെയും ഫോണ്‍ സംഭാഷണത്തില്‍ മസ്‌കും പങ്കുചേര്‍ന്നോ? വ്യക്തമാക്കി ഇന്ത്യ

നരേന്ദ്ര മോദിയും, ഡൊണാള്‍ഡ് ട്രംപും മാര്‍ച്ച് 24-ന് നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ ഇലോണ്‍ മസ്‌കും ഭാഗമായെന്ന അഭ്യൂഹങ്ങള്‍ നിഷേധിച്ച് വിദേശകാര്യ മന്ത്രാലയം. ഇസ്രായേലും, യുഎസും സംയുക്തമായി ഇറാനെതിരെ യുദ്ധം ആരംഭിച്ചതിനുശേഷം മോദിയും, ട്രംപും നടത്തിയ ആദ്യ ആശയവിനിമയമായിരുന്നു ഇത്. ഇതിന് പിന്നാലെ മസ്‌കും ചര്‍ച്ചയില്‍ പങ്കെടുത്തതായി അഭ്യൂഹങ്ങള്‍ പ്രചരിച്ചു.

ട്രംപിന്റെയും മോദിയുടെയും ഫോണ്‍ സംഭാഷണത്തില്‍ മസ്‌കും പങ്കുചേര്‍ന്നോ? വ്യക്തമാക്കി ഇന്ത്യ
നരേന്ദ്ര മോദി, ഇലോൺ മസ്‌ക്, ഡൊണാൾഡ് ട്രംപ്Image Credit source: PTI
Jayadevan AM
Jayadevan AM | Updated On: 28 Mar 2026 | 03:56 PM

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും, യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും മാര്‍ച്ച് 24-ന് നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ ഇലോണ്‍ മസ്‌കും ഭാഗമായെന്ന അഭ്യൂഹങ്ങള്‍ നിഷേധിച്ച് വിദേശകാര്യ മന്ത്രാലയം. ഇസ്രായേലും, യുഎസും സംയുക്തമായി ഇറാനെതിരെ യുദ്ധം ആരംഭിച്ചതിനുശേഷം മോദിയും, ട്രംപും നടത്തിയ ആദ്യ ആശയവിനിമയമായിരുന്നു ഇത്. ഇതിന് പിന്നാലെയാണ് മസ്‌കും ചര്‍ച്ചയില്‍ പങ്കെടുത്തതായി അഭ്യൂഹങ്ങള്‍ പ്രചരിച്ചത്.

ഇക്കാര്യം ശ്രദ്ധയില്‍പെട്ടെന്നും, ഫോണ്‍ സംഭാഷണത്തില്‍ മോദിയും, ട്രംപും മാത്രമാണ് ഉണ്ടായിരുന്നതെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് വ്യക്തമാക്കിയതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. പശ്ചിമേഷ്യയിലെ സ്ഥിതിഗതികളെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ കൈമാറാന്‍ ഈ ഫോണ്‍ സംഭാഷണം അവസരമൊരുക്കിയെന്നും മന്ത്രാലയ വക്താവ് അറിയിച്ചു.

മോദിയുടെയും, ട്രംപിന്റെയും ഫോണ്‍ സംഭാഷണത്തില്‍ മസ്‌കും പങ്കെടുത്തതായി ന്യൂയോര്‍ക്ക് ടൈംസാണ് റിപ്പോര്‍ട്ട് ചെയ്തത്. പേര് വെളിപ്പെടുത്താത്ത രണ്ട് യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചായിരുന്നു ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ട്.

Also Read: PM Meeting: പശ്ചിമേഷ്യൻ പ്രതിസന്ധി; സംസ്ഥാന-ജില്ലാ തലങ്ങളിൽ കൺട്രോൾ റൂമുകൾ തുറക്കാൻ നിർദേശം

“ചൊവ്വാഴ്ച പ്രസിഡന്റ് ട്രംപും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മില്‍ നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ ഇലോണ്‍ മസ്‌ക് പങ്കെടുത്തു. യുദ്ധകാല പ്രതിസന്ധിക്കിടെ രണ്ട് രാഷ്ട്രത്തലവന്മാർ തമ്മിലുള്ള സംഭാഷണത്തിൽ ഒരു സ്വകാര്യ പൗരന്‍ പങ്കെടുക്കുന്നത് അസാധാരണമാണ്‌,” ഇങ്ങനെയായിരുന്നു ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ടിലുണ്ടായിരുന്നത്.

Follow Us