Veera Dheera Sooran: എമ്പുരാന് എതിരാളിയോ? വിക്രമിൻ്റെ വീര ധീര ശൂരൻ്റെ ട്രെയിലർ പുറത്ത്; മാർച്ച് 27ന് തിയേറ്ററുകളിലേക്ക്

Chiyaan Vikram Veera Dheera Sooran Movie: ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടിയുടെ ഭാഗമായി താരങ്ങൾ കേരളത്തിലും എത്തുന്നുണ്ട്. ചിയാൻ വിക്രം, എസ് ജെ സൂര്യ, സുരാജ് വെഞ്ഞാറമൂട്, ദുഷാര വിജയൻ, സംവിധായകൻ എസ് യു അരുൺകുമാർ എന്നിവർ മാർച്ച് 24 തിങ്കളാഴ്ച വൈകിട്ട് ആറ് മണിക്ക് തിരുവനന്തപുരത്തെ ലുലു മാളിൽ എത്തുന്നത്.

Veera Dheera Sooran: എമ്പുരാന് എതിരാളിയോ? വിക്രമിൻ്റെ വീര ധീര ശൂരൻ്റെ ട്രെയിലർ പുറത്ത്; മാർച്ച് 27ന് തിയേറ്ററുകളിലേക്ക്

Veera Dheera Sooran

Published: 

21 Mar 2025 | 11:48 AM

ചിയാൻ വിക്രമിനെ നായകനാക്കി എസ് യു അരുൺ കുമാർ സംവിധാനം ചെയ്യുന്ന വീര ധീര ശൂരന്റെ ട്രെയിലർ പുറത്തിറങ്ങി. ചിത്ത എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷമാണ് ഈ ചിത്രം പുറത്തിറങ്ങുന്നത്. ഒരു മിനിറ്റ് 45 സെക്കൻഡ് ദൈർഘ്യമുള്ള ട്രെയിലറാണ് പുറത്തുവിട്ടിരിക്കുന്നത്. വിക്രമിന്റെ മികവുറ്റ അഭിനയ മുഹൂർത്തങ്ങൾ സമ്മാനിക്കുന്ന ചിത്രമായിരിക്കും ഇതെന്ന സൂചന നൽകുന്നതാണ് ട്രെയിലർ.

ട്രെയിലറിനൊപ്പം ചിത്രത്തിലെ മനോഹരമായ ​ഗാനങ്ങളും പുറത്തിറക്കിയിട്ടുണ്ട്. ചെന്നൈയിൽ താരങ്ങളും അണിയറപ്രവർത്തകരും പങ്കെടുത്ത പ്രൗഢ ഗംഭീരമായ പരിപാടിയിലാണ് ട്രെയിലർ പുറത്തിറക്കിയത്. ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടിയുടെ ഭാഗമായി താരങ്ങൾ കേരളത്തിലും എത്തുന്നുണ്ട്. ചിയാൻ വിക്രം, എസ് ജെ സൂര്യ, സുരാജ് വെഞ്ഞാറമൂട്, ദുഷാര വിജയൻ, സംവിധായകൻ എസ് യു അരുൺകുമാർ എന്നിവർ മാർച്ച് 24 തിങ്കളാഴ്ച വൈകിട്ട് ആറ് മണിക്ക് തിരുവനന്തപുരത്തെ ലുലു മാളിൽ എത്തുന്നത്.

ചിയാൻ വിക്രം, എസ് ജെ സൂര്യ, സുരാജ് വെഞ്ഞാറമൂട്, ദുഷാര വിജയൻ തുടങ്ങിയവരാണ് വീര ധീര ശൂരനിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം തേനി ഈശ്വർ ആണ് നിർവഹിച്ചിരിക്കുന്നത്. മാർച്ച് 27നാണ് റിലീസ്. സിനിമാപ്രേമികൾ കാത്തിരിക്കുന്ന മോഹൻലാലിൻ്റെ ബ്രഹ്മാണ്ഡ ചിത്രം എമ്പുരാന് എതിരാളിയായിട്ടാണോ വീര ധീര ശൂരൻ എത്തുന്നതെന്നടക്കം ചർച്ചകൾ സമൂഹ മാധ്യമങ്ങളിൽ ചൂടിപിടിക്കുന്നുണ്ട്.

ജി കെ പ്രസന്ന -എഡിറ്റിംഗ്, സി എസ് ബാലചന്ദർ- കല എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന സാങ്കേതിക വിദഗ്ധർ. സൗത്ത് ഇന്ത്യയിലെ പ്രമുഖ നിർമ്മാണ വിതരണ കമ്പനിയായ എച്ച് ആർ പിക്ചേഴ്സിന്റെ ബാനറിൽ റിയാ ഷിബുവാണ് വിക്രം ചിത്രത്തിൻ്റെ നിർമാണം നിർവഹിക്കുന്നത്.

ജി വി പ്രകാശ് കുമാർ സംഗീത സംവിധാനം നിർവഹിച്ച വീര ധീര ശൂരനിലെ റിലീസായ കല്ലൂരം എന്ന ഗാനവും ആത്തി അടി എന്ന ഗാനവും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ചിത്രത്തിന്റെ വിഷ്വൽ ഗ്ലിംസും ടീസറും ദശലക്ഷക്കണക്കിന് കാഴ്ചക്കാരെ സ്വന്തമാക്കിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയ്‌ലറും മണിക്കൂറുകൾക്കുള്ളിൽ ദശ ലക്ഷ കണക്കിന് ആളുകളാണ് കണ്ടിരിക്കുന്നത്. പിആർഓ & മാർക്കറ്റിംഗ് കൺസൾട്ടന്റ് പ്രതീഷ് ശേഖർ.

Follow Us
Related Stories
K Pop: ഓസ്കാറിൽ മുത്തമിട്ട് ​ഗോൾഡൻ, ബിടിഎസ്-ലൂടെ പടർന്ന് പിടിച്ച കെ പോപ്പ് തരം​ഗം
Balachandra Menon: ‘മോഹന്‍ലാലിന് വേണ്ടി ശക്തമായി വാദിച്ച സംവിധായകന്‍ ഞാനാണെന്ന്‌ അദ്ദേഹത്തിന് അറിയില്ല’
Amrutha Nair: ആള്‍ക്ക് സീരിയലുമായി ബന്ധമില്ല, കല്യാണം ഉടനുണ്ടാകും: അമൃത നായര്‍
Kunjatta Tejalakshmi: എന്റെ ലോകം, അമ്മയുടെ പ്രിയപ്പെട്ട ഭർത്താവ്! മനോജ് കെ ജയന്റെ പിറന്നാൾ ദിനത്തിൽ ഹൃദയസ്പർശിയായ കുറിപ്പുമായി കുഞ്ഞാറ്റ
Vairamuthu Jnanapith Award: ‌ജ്ഞാനപീഠത്തിന്റെ കാർക്കിച്ചു തുപ്പൽ; വൈരമുത്തുവിന്റെ പുരസ്കാര നേട്ടത്തിൽ ജയമോഹൻ
Glamy Ganga: എൻ്റെ വിവാഹം സ്വർണമില്ലാതെ, അമ്മയെ വിവാഹം കഴിപ്പിക്കണമെന്ന് ആ​ഗ്രഹിച്ചിരുന്നു; ​ഗ്ലാമി ​ഗം​ഗ
സിസി പ്ലാന്‍റ് വായു ശുദ്ധീകരിക്കുമോ? അറിയേണ്ടതെല്ലാം
പുറത്തേക്ക് പോകുമ്പോള്‍ മാത്രമാണോ സണ്‍സ്‌ക്രീന്‍ ഉപയോഗിക്കേണ്ടത്?
ഈ പ്രശ്നങ്ങൾ ഉണ്ടോ? കോളിഫ്ലവർ കഴിക്കരുത്
പഴുത്ത മാങ്ങയുണ്ടോ? എന്നാല്‍ വേഗം ഉപ്പിലിടാം
വിഎൻ വാസവൻ ഒടുവിൽ വിശ്വൻ സഖാവിനെ കണ്ടു
ഭാവിയില്‍ സഞ്ജുവിനെ പോലെ നിരവധി താരങ്ങള്‍ മലയാളക്കരയില്‍ നിന്ന്‌ വളര്‍ന്നുവരട്ടെയെന്ന് മോഹന്‍ലാല്‍
52 വർഷം ഒരു പരാതിയും പറഞ്ഞില്ല, എംജെ ജോബ് അവസാനം പാർട്ടി വിട്ടു
ട്രെയിനിന്റെ അവസ്ഥ കണ്ടോ? ടൂര്‍ പോയ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളുടെ 'സംഭാവന'യെന്ന് യാത്രക്കാര്‍