Cinema Strike: ഈ മാസം 22ന് സിനിമാ പണിമുടക്ക്; തീയറ്ററുകളടക്കം അടച്ചിടുമെന്ന് സംഘടനകൾ

Cinema Strike On January 22: ഈ മാസം 22ന് സിനിമാ പണിമുടക്ക്. ഷൂട്ടിംഗ് ഉൾപ്പെടെ നിർത്തിവെക്കുമെന്ന് സംഘടനകൾ അറിയിച്ചു.

Cinema Strike: ഈ മാസം 22ന് സിനിമാ പണിമുടക്ക്; തീയറ്ററുകളടക്കം അടച്ചിടുമെന്ന് സംഘടനകൾ

പ്രതീകാത്മക ചിത്രം

Published: 

09 Jan 2026 | 12:38 PM

ഈ മാസം 22ന് സിനിമാ പണിമുടക്ക് പ്രഖ്യാപിച്ച് വിവിധ സംഘടനകൾ. ഷൂട്ടിംഗുകൾ നിർത്തിവെക്കുമെന്നും സംസ്ഥാന വ്യാപകമായി തീയറ്ററുകൾ അടച്ചിടുമെന്നും സംഘടനകൾ അറിയിച്ചു. ഇതൊരു സൂചനാപണിമുടക്ക് മാത്രമാണെന്നും തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ അനിശ്ചിതകാല സമരം നടത്തുമെന്നും സംഘടനകൾ അറിയിച്ചു.

ജിഎസ്ടിയ്ക്ക് പുറമേയുള്ള വിനോദനികുതി പിൻവലിക്കണമെന്ന ആവശ്യമുയർത്തിയാണ് സിനിമാസംഘടനകളുടെ പണിമുടക്ക്. സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയിരിക്കുന്ന വിനോദനികുതി താങ്ങാനാവുന്നതല്ലെന്ന് സംഘടനകൾ ആരോപിക്കുന്നു. തീയറ്ററുകളുടെ വൈദ്യുതി താരിഫുമായി ബന്ധപ്പെട്ടും സംഘടനകൾ എതിർപ്പുയർത്തുന്നുണ്ട്. തീയറ്ററുകൾക്ക് മാത്രമായി പ്രത്യേക വൈദ്യുതി താരിഫ് പ്രഖ്യാപിക്കണമെന്നാണ് ആവശ്യം. ഇതൊക്കെ കഴിഞ്ഞ ആറ് വർഷക്കാലമായി വിവിധ സിനിമാസംഘടനകൾ ഉന്നയിച്ചതാണ്. അതിലൊന്നും പരിഹാരം കാണാത്തതിനെ തുടർന്നാണ് സംയുക്ത പ്രതിഷേധ പരിപാടിയിലേക്ക് സംഘടനകൾ കടക്കുന്നത്.

Also Read: Jana Nayagan: പാടില്ലാത്തത് നിരവധി , ജനനായകന് കിട്ടിയതും, U/A സർട്ടിഫിക്കറ്റ് ഇങ്ങനെ

മുഖ്യമന്ത്രി പിണറയി വിജയനുമായി നേരിട്ട് കൂടിക്കാഴ്ച നടത്തിയ സംഘടകൾ ഈ ആവശ്യങ്ങൾ ഉന്നയിച്ചിരുന്നു. സിനിമാസംഘടനകളും സംസ്ഥാന സർക്കാരുമായി പലതവണ ചർച്ചകൾ നടക്കുകയും ചെയ്തു. ഈ ചർച്ചകളിലൊന്നും സംഘടനകളുടെ ആവശ്യങ്ങൾ പരിഹരിക്കപ്പെട്ടില്ല. ഈ മാസം 14ന് സിനിമാസംഘടനകളുമായി സർക്കാർ വീണ്ടും ചർച്ച നടത്തും. ഈ ചർച്ചയിലെ ഫലം അനുസരിച്ചാവും സമപരിപാടികൾ ആസൂത്രണം ചെയ്യുക.

കഴിഞ്ഞ വർഷം ഫെബ്രുവരിയിലും വിവിധ സംഘടനകൾ ചേർന്ന് സംയുക്ത സമരം തീരുമാനിച്ചിരുന്നു. താരങ്ങളുടെ വലിയ പ്രതിഫലം വെട്ടിക്കുറയ്ക്കണമെന്നും ജിഎസ്ടിയ്ക്ക് ഒപ്പമുള്ള വിനോദനികുതി പിൻവലിക്കണമെന്നും ആവശ്യങ്ങളുന്നയിച്ചാണ് സമരം തീരുമാനിച്ചത്. ജൂൺ ഒന്ന് മുതൽ സമരം ആരംഭിക്കാനായിരുന്നു തീരുമാനം. എന്നാൽ, ഇത് സംഘടനാ തീരുമാനം അല്ലെന്ന് ആരോപിച്ചുകൊണ്ട് നിർമ്മാതാവ് സുരേഷ് കുമാറിനെതിരെ ആന്റണി പെരുമ്പാവൂർ രംഗത്തെത്തിയത് വിവാദമായി. പിന്നാലെ സമരതീരുമാനത്തിൽ നിന്ന് സംഘടനകൾ പിന്മാറുകയും ചെയ്തു. മാസങ്ങൾക്ക് ശേഷമാണ് ഇതേ ആവശ്യങ്ങളുമായി വീണ്ടും സമരപ്രഖ്യാപനം.

Follow Us
Related Stories
Padayaatra Movie : എല്ലാം വളരെ പെട്ടെന്നായിരുന്നു! മമ്മൂട്ടി-അടൂർ ചിത്രം പദയാത്രയുടെ ഷൂട്ടിങ് പൂർത്തിയായി
OTT Releases : ഇന്ദ്രജിത്തിൻ്റെ ധീരം പിന്നെ അഞ്ച് തമിഴ് ചിത്രങ്ങൾ; ഈ ആഴ്ചയിലെ ഒടിടി റിലീസുകൾ
Joby A S: ‘ആ സമയം ലാലേട്ടന്‍ കാറില്‍ വന്നു, അദ്ദേഹത്തോടൊപ്പം പോകാനുള്ള അവസരമാണ് അന്ന്‌ നഷ്ടപ്പെടുത്തിയത്’
BTS: കാത്തിരിപ്പ് അവസാനിക്കുന്നു, പുതിയ ആൽബത്തിന് ദിവസങ്ങൾ മാത്രം, ‘അരിരംഗ്’ ട്രാക്ക് ലിസ്റ്റ് പുറത്ത്
Sanju Samson: ‘സഞ്ജു ബാറ്റ് ചെയ്യാന്‍ ഇറങ്ങുമ്പോള്‍ എനിക്ക് ടെന്‍ഷനാണ്’; സൗഹൃദത്തെ കുറിച്ച് ബേസില്‍
Santhivila Dinesh: ‘ഉർവശി പറയുന്നത് പച്ചനുണ, സംസാരത്തിലും നടത്തത്തിലും എന്തോ കുഴപ്പമുണ്ട്’
ദിവസവും അച്ചാർ കഴിക്കുന്നത് ​ഗുണമോ?
കോടികളാണ്, കോടികള്‍! സഞ്ജുവിന്റെ ആസ്തി അറിയണോ?
കാടമുട്ട ലോലിപോപ്പ് കഴിച്ചിട്ടുണ്ടോ ? സിംപിളാണ്
മാങ്ങ തൊലി കളയല്ലേ, അച്ചാർ ഉണ്ടാക്കാം
ക്ഷേത്രോത്സവത്തിനിടെ കൂട്ടം തിരിഞ്ഞ് പൊരിഞ്ഞ അടി
മുൻ കേന്ദ്രമന്ത്രി കെപി ഉണ്ണികൃഷ്ണന് അന്ത്യകർമ്മങ്ങൾ നൽകുന്നു
ഇനി ലിഫ്റ്റില്‍ കയറാനും പേടിക്കണമല്ലോ? അദ്ദേഹം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്‌
ബിജെപിയില്‍ ചേര്‍ന്ന് മേക്കപ്പ് ആര്‍ട്ടിസ്റ്റ് സീമാ വിനീത്‌