AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Jana Nayagan: പാടില്ലാത്തത് നിരവധി , ജനനായകന് കിട്ടിയതും, U/A സർട്ടിഫിക്കറ്റ് ഇങ്ങനെ

CBFC Certificates And Its Meaning: U/A സർട്ടിഫിക്കറ്റിൽ ജനനായകൻ റിലീസ് ചെയ്യാമെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടിരിക്കുകയാണ്. സെൻസർ ബോർഡിൻ്റെ സർട്ടിഫിക്കറ്റുകൾ നൽകാൻ ചില മാനദണ്ഡങ്ങളുണ്ട്.

Jana Nayagan: പാടില്ലാത്തത് നിരവധി , ജനനായകന് കിട്ടിയതും, U/A  സർട്ടിഫിക്കറ്റ് ഇങ്ങനെ
ജനനായകൻImage Credit source: Social Media
Abdul Basith
Abdul Basith | Published: 09 Jan 2026 | 12:04 PM

ഒടുവിൽ ജനനായകന് കോടതിയുടെ പച്ചക്കൊടി. സെൻസർ ബോർഡ് ഇടഞ്ഞുനിന്നതോടെ പ്രതിസന്ധിയിലായ റിലീസിന് മദ്രാസ് ഹൈക്കോടതിയാണ് പച്ചക്കൊടി നൽകിയത്. U/A സർട്ടിഫിക്കറ്റിലാവും ചിത്രം പുറത്തിറങ്ങുക. സിനിമകൾക്ക് സെൻസർ ബോർഡ് ഇത്തരം സർട്ടിഫിക്കറ്റുകൾ നൽകുന്നതിൽ ചില കാരണങ്ങളുണ്ട്.

ഇന്ത്യയിലെ തീയറ്ററുകളിൽ ഒരു സിനിമ പ്രദർശിപ്പിക്കുന്നതിന് മുന്നോടിയായി സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (CBFC) സിനിമ കണ്ട് റേറ്റിങ് നൽകും. ഇതാണ് സർട്ടിഫിക്കറ്റ്. U, A U/A എന്നീ സർട്ടിഫിക്കറ്റുകളാണ് ബോർഡ് നൽകാറ്. ഇതിൽ വളരെ സാധാരണയായി നൽകുന്ന ഒരു സർട്ടിഫിക്കറ്റാണ് U/A സർട്ടിഫിക്കറ്റ്. Unrestricted Public Exhibition – Subject to Parental Guidance എന്നതാണ് ഈ സർട്ടിഫിക്കറ്റിൻ്റെ അർത്ഥം. അതായത് ഏത് പ്രായക്കാർക്കും കാണാം. പക്ഷേ, കുട്ടികൾ കാണുന്നതിൽ ചില നിയന്ത്രണങ്ങളുണ്ട്.

Also Read: Jananayakan Movie: ഒടുവിൽ ജനനായകന് വിജയം, റിലീസ് തടയില്ല

‘U’ എന്നാൽ Universal അതായത് എല്ലാവർക്കും കാണാവുന്ന സിനിമകൾ. ‘A’ എന്നാൽ Adults Only അതായത് മുതിർന്നവർക്ക് മാത്രം. ഇത് രണ്ടിനും ഇടയിലുള്ള വിഭാഗമാണ് U/A. 12 വയസ്സിൽ താഴെയുള്ള കുട്ടികൾ മുതിർന്നവരുടെ, അതായത് മാതാപിതാക്കളുടെയോ രക്ഷിതാക്കളുടെയോ മേൽനോട്ടത്തിൽ മാത്രമേ ഇത്തരം സിനിമകൾ കാണാവൂ. മുതിർന്നവർ എന്നാൽ മാതാപിതാക്കളോ രക്ഷിതാക്കളോ കുട്ടികൾക്കൊപ്പം ഉണ്ടാവണം.

സിനിമയിൽ നേരിയ തോതിലുള്ള അക്രമസംഭവങ്ങളോ ഡയലോഗുകളോ ഉള്ളതിനാലാണ് ഈ സർട്ടിഫിക്കറ്റ് നൽകുന്നത്. വൻ തോതിലുള്ള അക്രമങ്ങളോ ഡയലോഗുകളോ ഒക്കെയുള്ള സിനിമകൾക്ക് എ സർട്ടിഫിക്കറ്റ് നൽകും. 2023-ലെ സിനിമാറ്റോഗ്രാഫ് ഭേദഗതി നിയമപ്രകാരം U/A വിഭാഗത്തെ വീണ്ടും മൂന്നായി തിരിച്ചിട്ടുണ്ട്. U/A 7+, U/A 13+, U/A 16+. യഥാക്രമം 7, 13, 16 വയസിന് മുകളിലുള്ളവർക്ക് കാണാൻ കഴിയുന്ന സിനിമകളാണിത്.