Conjuring Movie Universe: 8 ഭാഗങ്ങൾ, മുടക്കുമുതൽ 1817 കോടി; നേടിയത് 17400 കോടി; ഹൊറർ സിനിമകളിലെ കോൺജുറിങ് എന്ന അതിശയം
Know About Conjuring Movie Universe: ഹൊറർ സിനിമാ യൂണിവേഴ്സായ കോൺജുറിങിലെ ഏറ്റവും പുതിയ സിനിമ സെപ്തംബറിൽ പുറത്തിറങ്ങുകയാണ്. ആകെ എട്ട് സിനിമകളാണ് യൂണിവേഴ്സിലുള്ളത്.
ലോകത്തെ ഏറ്റവും വിജയമായ ഹൊറർ മൂവി ഫ്രാഞ്ചൈസിയാണ് കോൺജുറിങ്. പ്രധാന സിനിമകളും സ്പിൻ ഓഫും സഹിതം ആകെ എട്ട് സിനിമകൾ കോൺജുറിങ് സിനിമാ യൂണിവേഴ്സിലുണ്ട്. 2013ലാണ് പരമ്പരയിലെ ആദ്യ സിനിമ പുറത്തിറങ്ങുന്നത്. ഈ വർഷം എട്ടാം സിനിമ പുറത്തിറങ്ങാനിരിക്കുന്നു.
2013ൽ ദി കോൺജുറിങ് എന്ന പേരിലാണ് ആദ്യ സിനിമ ഇറങ്ങിയത്. നടന്ന സംഭവത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ജെയിംസ് വാൻ സംവിധാനം ചെയ്ത സിനിമയാണ് ദി കോൺജുറിങ്. സിനിമ ലോകമെങ്ങും വൻ വിജയമായി. രണ്ടാം ഭാഗമായ ദി കോൺജുറിങ് 2 2016ൽ പുറത്തായി. ഈ സിനിമയിലാണ് നൺ എന്ന പേരിൽ അറിയപ്പെടുന്ന വാലക് എന്ന വില്ലൻ കഥാപാത്രം ആദ്യമെത്തിയത്. 2021ൽ ദി കോൺജുറിങ്, ദി ഡെവിൾ മേഡ് മീ ഡു ഇറ്റ് എന്ന പേരിൽ മൂന്നാം ഭാഗമെത്തി.
Also Read: Dominic and the Ladies Purse OTT: ഡൊമിനിക് ഒടുവിൽ ഒടിടിയിൽ? പുതിയ സ്ട്രീമിംഗ് തീയ്യതി?
പ്രധാന സിനിമകൾക്കൊപ്പം സ്പിൻ ഓഫുകളും കോൺജുറിങ് യൂണിവേഴ്സിലുണ്ട്. അന്നാബെൽ (2014, അന്നാബെൽ ക്രിയേഷൻ (2017), അന്നാബെൽ കംസ് ഹോം (2019) എന്നീസിനിമകൾക്കൊപ്പം ദി നൺ (2018) എന്നീ സിനിമയും ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്. ഈ സിനിമകൾക്കെല്ലാമായി 1817 കോടിയാണ് മുടക്കിയത്. 17,400 കോടി രൂപ ആഗോളമാർക്കറ്റിൽ നേടിയെടുത്തു.
സിനിമാ യൂണിവേഴ്സിലെ അവസാന സിനിമയായ ‘ദി കോൺജുറിങ് ലാസ്റ്റ് റൈറ്റ്സ്’ സെപ്തംബറിൽ പുറത്തിറങ്ങും. സെപ്തംബർ അഞ്ചിനാണ് സിനിമ റിലീസ് തീരുമാനിച്ചിരിക്കുന്നത്. മൈക്കൽ ചാവേസ് ആണ് സംവിധാനം. വേര ഫാർമിഗ, പാട്രിക് വിൽസൺ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. അമേരിക്കയിലാണ് സെപ്തംബർ അഞ്ചിന് സിനിമ റിലീസാവുക. ഇന്ത്യ ഉൾപ്പെടെ മറ്റിടങ്ങളിൽ ദി കോൺജുറിങ് ലാസ്റ്റ് റൈറ്റ്സ് എപ്പോൾ റിലീസാവുമെന്ന കാര്യത്തിൽ വ്യക്തതയില്ല.