AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Trisha Krishnan: തൃഷയെ വീട്ടിൽ പൂട്ടിയിടണം എന്ന പരിഹാസം! പാർഥിപന് ചുട്ട മറുപടി നൽകി തൃഷ കൃഷ്ണൻ

Trisha Krishnan: കുന്ദവയെ കുറച്ചുദിവസം വീട്ടിൽ എത്തണം അവരെ പുറത്തിറക്കരുത് അതാണ് എല്ലാവർക്കും നല്ലത് എന്നായിരുന്നു നടന്റെ പരാമർശം...

Trisha Krishnan: തൃഷയെ വീട്ടിൽ പൂട്ടിയിടണം എന്ന പരിഹാസം! പാർഥിപന് ചുട്ട മറുപടി നൽകി തൃഷ കൃഷ്ണൻ
Trisha,parthiban
Ashli C
Ashli C | Published: 09 Mar 2026 | 12:17 PM

തനിക്കെതിരായ അധിക്ഷേപ പരാമർശത്തിന് നടൻ പാർഥിപന് മറുപടിയുമായി തൃഷ കൃഷ്ണ രംഗത്ത്. ഇതോടെ തന്റെ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ചd നടനും. ഒരു അവാർഡ് ദാനച്ചടങ്ങിൽ പങ്കെടുക്കുമ്പോഴാണ് മണിരത്നം സംവിധാനം ചെയ്ത പൊന്നിയൽ സെൽവൻ എന്ന ചിത്രത്തിലെ തൃഷാ കൃഷ്ണന്റെ കഥാപാത്രത്തിന്റെ പേര് പരാമർശിച്ചുകൊണ്ട് നടൻ പരിഹാസച്ചുവയോടെ സംസാരിച്ചത്.

കുന്തവിയെ വീട്ടിൽ അടക്കി ഇരുത്തണം എന്നായിരുന്നു നടന്റെ പരാമർശം. ഇതിനു മറുപടിയായി കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിൽ അറിവില്ലായ്മയിൽ നിന്നും വരുന്ന ക്രൂരമായ വാക്കുകൾ ഒരുപക്ഷേ അവർ ലക്ഷ്യമിടുന്ന വ്യക്തിയെക്കാൾ അത് പ്രസ്താവന നടത്തുന്നവരുടെ വ്യക്തിത്വത്തെ ആണ് വെളിപ്പെടുത്തുന്നത് എന്നാണ് മറുപടി നൽകിയത്.

ALSO READ:ആദ്യം ഒരു നല്ല അച്ഛനും ഭർത്താവും ആകൂ… നിങ്ങൾക്ക് സ്ത്രീകളെ വിലയില്ല! വിജയെ രൂക്ഷമായി വിമർശിച്ച് TVK വനിതാ നേതാവ്

തൃഷയുടെ വാക്കുകൾ ഇങ്ങനെ…

സഹായി വഴി ഒരു വ്യക്തിയിൽ നിന്ന് ലഭിച്ച അഭ്യർത്ഥനയെ തുടർന്ന് ഒരു പരിപാടിയിൽ എന്റെ പേരും ചിത്രവും അവസാന നിമിഷം ചടങ്ങിൽ ചേർത്തതായി സംഘാടകരിൽ നിന്നും അറിയുവാൻ സാധിച്ചു. മൈക്രോഫോൺ ഒരിക്കലും ഒരു പരാമർശത്തെ ഭൗതികമോ ഹാസ്യാത്മകമോ ആക്കുന്നില്ല. വിഡ്ഢിത്തം ഉറക്കെ കേൾപ്പിക്കുക മാത്രമാണ് ചെയ്യുന്നത്. അറിവില്ലായ്മയിൽ നിന്നും ഉണ്ടാകുന്ന ക്രൂരമായ വാക്കുകൾ ആരെ ലക്ഷ്യം വെക്കുന്നു അവരെക്കാൾ അങ്ങനെ സംസാരിക്കുന്ന വ്യക്തിയുടെ പെരുമാറ്റത്തെയാണ് വെളിപ്പെടുത്തുന്നത് എന്നാണ് തൃഷ മറുപടി നൽകിയത്.കുന്ദവയെ കുറച്ചുദിവസം വീട്ടിൽ എത്തണം അവരെ പുറത്തിറക്കരുത് അതാണ് എല്ലാവർക്കും നല്ലത് എന്നായിരുന്നു നടന്റെ പരാമർശം.തനിക്കെതിരെ ഉയർന്നുവരുന്ന വിമർഷനങ്ങൾക്കെതിരെ തൃഷ ഇതിനു മുമ്പും പ്രതികരിച്ച് രം​ഗത്തെത്തിയിരുന്നു.

Follow Us