AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

ആഘോഷങ്ങൾ അവസാനിക്കുന്നില്ല! മാന്യവർ മോഹെയുടെ പരസ്യ ക്യമ്പയിൻ്റെ ഭാഗമായി വിജയ് ദേവരകോണ്ടയും രശ്മി മന്ദനായും

പുതിയ പരസ്യം ഓൺലൈനിലെത്തി ഇതിനോടകം വിവിധ പ്ലാറ്റ്ഫോമുകളിലായി 300 മില്യൺ പേരാണ് കണ്ടത്. പ്രചാർ കമ്യൂണിക്കേഷൻസ് ഈ ക്യമ്പയിൻ്റെ പിന്നിൽ പ്രവർത്തിച്ചിട്ടുള്ളത്.

ആഘോഷങ്ങൾ അവസാനിക്കുന്നില്ല! മാന്യവർ മോഹെയുടെ പരസ്യ ക്യമ്പയിൻ്റെ ഭാഗമായി വിജയ് ദേവരകോണ്ടയും രശ്മി മന്ദനായും
Vijay Devarakond Rashmika MandannaImage Credit source: Manyavar Facebook
Jenish Thomas
Jenish Thomas | Published: 09 Mar 2026 | 06:33 PM

എത്തിനിക് തുണിത്തരങ്ങളുടെ ബ്രാൻഡായ മാന്യവർ മോഹെയുടെ പുതിയ പരസ്യ ക്യാമ്പയിൻ്റെ ഭാഗമായി നവവധുവരന്മാരായ വിജയ് ദേവരകോണ്ടയും രശ്മി മന്ദനായും. അടുത്തിടെ കഴിഞ്ഞ ഇരുവരുടെയും വിവാഹത്തിന് ശേഷം താരദമ്പതികൾ ഓൺ സ്ക്രീനിൽ ഒന്നിക്കുന്നു എന്നതാണ് ഈ പരസ്യ ക്യാമ്പയിനെ ഏറെ ശ്രദ്ധേയമാക്കുന്നത്. പ്രചാർ കമ്യൂണിക്കേഷൻസാണ് ഈ പരസ്യ ക്യാമ്പയിൻ്റെ പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത്. വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും തമ്മിലുള്ള കെമിസ്ട്രി കാണാനുള്ള പ്രേക്ഷകരുടെ ആകാംക്ഷയെ കൃത്യമായി ഉപയോഗപ്പെടുത്താൻ പ്രചാർ കമ്മ്യൂണിക്കേഷൻസിന് സാധിച്ചു.

വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ നിന്നായി താരദമ്പതികളെ അവതരിപ്പിച്ചുകൊണ്ടുള്ള പരസ്യ ക്യാമ്പയിന് ഇതിനോടകം 300 മില്യൺ അധികം വ്യൂവ്സാണ് ലഭിച്ചിട്ടുള്ളത്. വെറും മൂന്ന് ദിവസങ്ങൾ കൊണ്ടാണ് ക്യാമ്പയിന് ഈ നേട്ടം സ്വന്തമാക്കാൻ സാധിച്ചിരിക്കുന്നത്. സെലിബ്രിറ്റി പോസ്റ്റിന് മാത്രം 8 ദശലക്ഷത്തിലധികം ലൈക്കുകൾ ലഭിച്ചു. 250 ദശലക്ഷത്തിലധികം ഉപയോക്താക്കളിലേക്ക് ക്യാമ്പയിൻ എത്തിച്ചേർന്നു. 7-8 ശതമാനം എൻഗേജ്‌മെന്റ് റേറ്റ് എന്നത് ഇൻഡസ്ട്രിയിലെ തന്നെ അപൂർവ്വ നേട്ടമാണ് ഈ പരസ്യ കാമ്പ്യയിൻ സ്വന്തമാക്കിയത്.

നിലവിൽ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ മാത്രമുള്ള ഈ ക്യാമ്പയിൻ ഉടൻ അച്ചടിദൃശ്യമാധ്യമങ്ങളിലെത്തും. മാന്യവറുമായുള്ള പത്ത് വർഷത്തെ ദീർഘകാല ബന്ധമാണ് ഇത്രയും ചുരുങ്ങിയ സമയത്തിനുള്ളിൽ ഇത്ര വലിയൊരു പദ്ധതി വിജയിപ്പിക്കാൻ സഹായിച്ചതെന്ന് പ്രചാർ കമ്മ്യൂണിക്കേഷൻസ് ഡയറക്ടർമാരായ രക്ഷിത് ജെയിനും വേദാങ് ജെയിനും അഭിപ്രായപ്പെട്ടു. ഇന്ത്യൻ സോഷ്യൽ മീഡിയ ലോകത്ത് ഒരു ബ്രാൻഡ് ക്യാമ്പയിൻ സൃഷ്ടിക്കുന്ന ഏറ്റവും വലിയ ചലനങ്ങളിലൊന്നായി ഇത് മാറിക്കഴിഞ്ഞു.

“ബന്ധങ്ങളിലെ യഥാർത്ഥ ഊർജ്ജവും സ്നേഹവുമാണ് ഈ ക്യാമ്പയിൻ ഒപ്പിയെടുത്തിരിക്കുന്നത്. രശ്മികയ്‌ക്കൊപ്പമുള്ള ഈ സഹകരണം വളരെ ഊർജ്ജസ്വലമായിരുന്നു,” എന്ന് വിജയ് ദേവരകൊണ്ട പറഞ്ഞു. കഥപറച്ചിലിലൂടെ വിവാഹങ്ങളെ ആഘോഷിക്കുന്ന രീതിയാണ് തന്നെ ഇതിലേക്ക് ആകർഷിച്ചതെന്ന് രശ്മിക മന്ദാനയും വ്യക്തമാക്കി. പുതിയ കാലത്തെ വിവാഹങ്ങളിലുള്ള ഊർജ്ജവും ആരവും വൈകാരികതയുമാണ് ഈ ക്യാമ്പയിനിലൂടെ തങ്ങൾ ലക്ഷ്യംവെച്ചത്. വിജയിയും രശ്മികയും അതിന് സ്വാഭാവികത കൊണ്ടുവരികയും ചെയ്തുയെന്ന് മാന്യവറിൻ്റെ ചീഫ് റെവന്യൂ ഓഫീസർ വേദാന്ത് മോദി പറഞ്ഞു

Follow Us