Actor Vinayakan: ബാൽക്കണിയിൽ നിന്ന് അസഭ്യവർഷവും നഗ്നതാ പ്രദർശനവും; നടൻ വിനായകനെതിരെ രൂക്ഷ വിമർശനം

Actor Vinayakan Shows Nudity :ഇതോടെ രൂക്ഷ വിമർശനമാണ് നടന്റെ പ്രവൃത്തിയിൽ ഉയരുന്നത്. നടൻ സഭ്യതയുടെ അതിർവരമ്പ് ലംഘിച്ചെന്നു ചൂണ്ടിക്കാട്ടിയാണ് നിരവധി പേർ വിമർശനവുമായി രം​ഗത്തെത്തിയത്.

Actor Vinayakan: ബാൽക്കണിയിൽ നിന്ന് അസഭ്യവർഷവും നഗ്നതാ പ്രദർശനവും; നടൻ വിനായകനെതിരെ രൂക്ഷ വിമർശനം

Vinayakan

Published: 

20 Jan 2025 | 09:27 PM

കൊച്ചി: വീണ്ടും വിവാദത്തിൽ പെട്ട് നടൻ വിനായകൻ. കൊച്ചിയിലെ ഫ്ലാറ്റിന്റെ ബാൽക്കണിയിൽ നിന്ന് അസഭ്യവർഷവും നഗ്നതാ പ്രദർശനവും നടത്തിയതിന്റെ പേരിലാണ് പുതിയ വിവാ​ദം. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയാകെ വൈറലായി. ഇതോടെ രൂക്ഷ വിമർശനമാണ് നടന്റെ പ്രവൃത്തിയിൽ ഉയരുന്നത്. നടൻ സഭ്യതയുടെ അതിർവരമ്പ് ലംഘിച്ചെന്നു ചൂണ്ടിക്കാട്ടിയാണ് നിരവധി പേർ വിമർശനവുമായി രം​ഗത്തെത്തിയത്.

കൊച്ചിയിൽ നിന്ന് ​ഗോവയിലേക്ക് താമസം മാറിയ വിനായകൻ ഇടക്ക് വന്ന് കൊച്ചി കലൂരിലെ ഫ്ലാറ്റിൽ താമസിക്കാറുണ്ട്. ഇതിനിടെയിലാണ് ഈ സംഭവം ഉണ്ടായത്. അടുത്തുള്ള ഫ്ലാറ്റിൽ നിന്ന് ആരോ പകർത്തിയ വീഡിയോ ആണ് ഇത്. എന്നാൽ സംഭവത്തിൽ ഇതിവരെ ആരും പ്രതികരിച്ചിട്ടില്ല. പരാതി ലഭിച്ചാൽ എടുക്കുമെന്ന് കൊച്ചി പോലീസ് വിശദമാക്കി. മുൻപും സമാനമായ പ്രവൃത്തികളാൽ വിനായകൻ വിമർശിക്കപ്പെട്ടിട്ടുണ്ട്. പ്രചരിക്കുന്ന ചിത്രങ്ങളുടെ സ്‌ക്രീന്‍ഷോട്ട് നടൻ തന്നെ തന്റെ ഫേസ്ബുക്കിലൂടെ പങ്കുവച്ചിട്ടുണ്ട്. അയല്‍വാസികളുമായുള്ള പ്രശ്‌നത്തെ തുടര്‍ന്നാണ് താരം അസഭ്യവർഷം നടത്തിയതെന്നും നഗ്നതാപ്രദര്‍ശനം നടത്തിയതെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

Also Read : വിയറ്റ്നാം കോളനിയെ വിറപ്പിച്ച റാവുത്തർ ഇനി ഇല്ല; നടൻ വിജയ രംഗരാജു അന്തരിച്ചു

അതേസമയം ഇതിനു മുൻപും നടൻ നിരവധി വിവാദങ്ങളിൽ ഏർപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ വർഷം ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇന്റർനാഷനൽ എയർപോർട്ടിൽ വിനായകനെ തടഞ്ഞുവച്ചതും വാർത്തയിൽ ഇടംപിടിച്ചിരുന്നു. ഇൻഡിഗോ ഗേറ്റ് ജീവനക്കാരോട് അപമര്യാദയായി പെരുമാറിയതിനെത്തുടർന്നാണ് നടപടി. എയർപോർട്ടിലെ തറയിൽ ഷർട്ടിടാതെ ഇരുന്ന് ജീവനക്കാരോട് മോശമായി പെരുമാറുന്ന വിനായകന്റെ ദൃശ്യങ്ങളും വൈറലായിരുന്നു. സംഭവത്തെ തുടർന്ന് വിമാനത്താവളത്തിലെ സിഐഎസ്എഫ് സുരക്ഷാ സംഘം വിനായകനെ കസ്റ്റഡിയിലെടുത്ത് എയർപോർട്ട് പോലീസിനു കൈമാറുകയും ചെയ്തു. ഒരിക്കൽ മുൻ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ അധിക്ഷേപിച്ചെന്ന കേസില്‍ വിനായകനെ കൊച്ചി സിറ്റി പൊലീസ് ചോദ്യം ചെയ്തിരുന്നു. അന്ന് കൊച്ചി കല്ലൂരിലെ വീട്ടിലെത്തിയാണ് പോലീസ് ചോദ്യം ചെയ്തത്.

Follow Us
Related Stories
“വഴിവെട്ടി വഴിവെട്ടി വന്നതാ”; വേടൻ ജീവിതം എങ്ങനെ മാറ്റിമറിച്ചു എന്ന് തുറന്നു പറഞ്ഞ് ഗബ്രി
പണി തീർത്ത് മാമ്പറക്കൽ അഹമ്മദാലി മടങ്ങി; ഖലീഫയുടെ വമ്പൻ അപ്ഡേറ്റ് പങ്കുവച്ച് വൈശാഖ്!
Kunchacko Boban : അനിയത്തിപ്രാവിൽ എത്തിയത് ഇങ്ങനെ, അന്ന് കിട്ടിയ പ്രതിഫലമോ… വെളിപ്പെടുത്തി കുഞ്ചാക്കോ ബോബൻ
BTS: ഗ്രാമിയോട് ‘നോ’ പറഞ്ഞ് ബിടിഎസ്! റേസിസത്തിനെതിരെ ശക്തമായ നിലപാട്
Dhyan Sreenivasan: വിജയിയെ പറ്റിയല്ല പറഞ്ഞത്, നിങ്ങൾ തെറ്റിദ്ധരിച്ചതാണ്; വാക്കുകളിൽ വ്യക്തത വരുത്തി ധ്യാനും
Pearle Maaney: വ്യക്തതയ്ക്കും വ്യക്തത പോരാ… നല്ല ആർട്ടിഫിഷ്യൽ ആയിട്ടുണ്ട്, കാട്ടിക്കൂട്ടൽ മതിയാക്കൂ പേളി! താരം എയറിൽ നിന്നും സ്പേസിലോട്ട്
കണ്ണിനെ സംരക്ഷിച്ച് മൊ​ബൈൽ ഉപയോഗിക്കാനുള്ള ടിപ്സ്
ചിക്കൻ്റെ എല്ലാ ഭാഗവും ഒന്നിച്ചിട്ട് വേവിക്കാമോ?
ഒരാഴ്ച കൊണ്ട് ഒരു കിലോ കുറയ്ക്കാൻ എത്ര നടക്കണം?
മുടി ശരിയായി കഴുകേണ്ടത് എങ്ങനെ?
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി