AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Coolie Review: ‘കൂലി’ തീയേറ്റർ തൂക്കിയോ? ആദ്യ പ്രതികരണം ഇങ്ങനെ

Coolie Movie Audience First Response: സിനിമയുടെ റിലീസ് പ്രമാണിച്ച് രാജ്യത്തെ പല സ്ഥാപനങ്ങളും ജീവനക്കാർക്ക് അവധി ഉൾപ്പടെ നൽകിയിരുന്നു. ഇപ്പോഴിതാ, ചിത്രത്തിന്റെ ആദ്യ ഷോകൾ പൂർത്തിയായതിന് പിന്നാലെ പ്രേക്ഷകരുടെ പ്രതികരണം എങ്ങനെയെന്ന് നോക്കാം.

Coolie Review: ‘കൂലി’ തീയേറ്റർ തൂക്കിയോ? ആദ്യ പ്രതികരണം ഇങ്ങനെ
'കൂലി' പോസ്റ്റർ Image Credit source: Facebook
nandha-das
Nandha Das | Updated On: 14 Aug 2025 08:12 AM

സിനിമാപ്രേമികളുടെ കാത്തിരിപ്പിന് വിവരമിട്ടുകൊണ്ട് ‘കൂലി’ തീയേറ്ററുകളിൽ എത്തി. ലോകേഷ് കനകരാജിന്റെ സംവിധാനത്തിൽ രജനികാന്ത് നായകനായെത്തുന്ന ചിത്രത്തിനായി ഏറെ ആവേശത്തോടെയാണ് ആരാധകർ കാത്തിരുന്നത്. പ്രഖ്യാപനം മുതൽ തന്നെ ഏറെ ശ്രദ്ധ നേടിയ ചിത്രമാണിത്. സിനിമയുടെ റിലീസ് പ്രമാണിച്ച് രാജ്യത്തെ പല സ്ഥാപനങ്ങളും ജീവനക്കാർക്ക് അവധി ഉൾപ്പടെ നൽകിയിരുന്നു. ഇപ്പോഴിതാ, ചിത്രത്തിന്റെ ആദ്യ ഷോകൾ പൂർത്തിയായതിന് പിന്നാലെ പ്രേക്ഷകരുടെ പ്രതികരണം എങ്ങനെയെന്ന് നോക്കാം.

വമ്പൻ ഹൈപ്പോട് കൂടിയ എത്തിയ ചിത്രമായ ‘കൂലി’ക്ക് പ്രേക്ഷകരിൽ നിന്ന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. സിനിമയുടെ ആദ്യ പകുതി മികച്ചതാണെന്നാണ് ഭൂർഭാഗം പേരും അഭിപ്രായപ്പെടുന്നത്. എന്നാൽ, സിനിമയുടെ രണ്ടാം പകുതിക്ക് എല്ലാവരെയും തൃപ്തിപ്പെടുത്താൻ കഴിഞ്ഞിട്ടില്ല. സിനിമയിലെ രജനികാന്തിന്റെയും നാഗാർജുനയുടെയും സൗബിന്റെയും പ്രകടനത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കൂടാതെ, ഒട്ടുമിക്ക പ്രേക്ഷകരും ഏറ്റവുമധികം പ്രശംസിച്ചത് സിനിമയുടെ സംഗീത സംവിധാനം നിർവഹിച്ച അനിരുദ്ധ് രവിചന്ദറെയാണ്.

ലോകേഷ് കനകരാജിന്റെ സംവിധാന മികവിനെ പ്രശംസിച്ച് രംഗത്തെത്തിയവരും ഉണ്ട്. ‘ഇത് ലോകേഷ് മാജിക്’ എന്നാണ് പലരും സിനിമയെ വിശേഷിപ്പിച്ചത്. എങ്കിലും ലോകേഷിൻറെ മറ്റ് സിനിമകളുമായി താരതമ്യം ചെയ്യുമ്പോൾ ‘കൂലി’ പ്രതീക്ഷയ്‌ക്കൊത്ത നിലയിൽ എത്തിയില്ലെന്നാണ് പൊതു അഭിപ്രായം.

പ്രേക്ഷക പ്രതികരണം:

ALSO READ: 15 മിനിറ്റിന് 20 കോടി? ‘കൂലി’യിലെ ആമിർ ഖാന്റെ പ്രതിഫലം പുറത്ത്

സൺ പിക്‌ചേഴ്‌സിന്റെ ബാനറിൽ കലാനിധി മാരനാണ് ‘കൂലി’ നിർമ്മിച്ചത്. രജനികാന്തിനൊപ്പം നാഗാർജുന, സൗബിൻ ഷാഹിർ, ഉപേന്ദ്ര, ശ്രുതി ഹാസൻ, സത്യരാജ്, ആമിർ ഖാൻ തുടങ്ങിയ വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരന്നത്. അനിരുദ്ധ് രവിചന്ദറാണ് കൂലിയുടെ സംഗീത സംവിധാനം. ഗിരീഷ് ഗംഗാധരൻ ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റിംഗ് കൈകാര്യം ചെയ്തത് ഫിലോമിൻ രാജാണ്.