Kannada actor Anant Nag: കന്നഡ നടന്‍ അനന്ത് നാഗിന് ദാദ സാഹേബ് ഫാല്‍ക്കെ അവാർഡ്

Kannada actor Anant Nag: നിരവധി പതിറ്റാണ്ടുകളായി ശ്രീ അനന്ത് നാഗ് ജിയുടെ അനായാസ പ്രകടനങ്ങളും, ശ്രദ്ധേയമായ വൈദഗ്ധ്യവും, കലാപരമായ വൈഭവവും ഇന്ത്യൻ സിനിമയിൽ, പ്രത്യേകിച്ച് കന്നഡ സിനിമയിൽ മായാത്ത മുദ്ര പതിപ്പിച്ചിട്ടുണ്ടെന്ന് ശ്രീ മോദി പറഞ്ഞു.ഈ ബഹുമതി അങ്ങേയറ്റം അർഹിക്കുന്നതാണെന്നും ഇന്ത്യൻ സിനിമയ്ക്ക് ശ്രീ അനന്ത് നാഗ് നൽകിയ മഹത്തായ സംഭാവനകളെ ഇത് പ്രതിഫലിപ്പിക്കുന്നു.......

Kannada actor Anant Nag: കന്നഡ നടന്‍ അനന്ത് നാഗിന് ദാദ സാഹേബ് ഫാല്‍ക്കെ അവാർഡ്

Anant Nag

Published: 

16 Sep 2026 | 08:28 PM

പ്രശസ്ത കന്നട നടൻ അനന്ത് നാഗിന് ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം. 2024 അവാർഡ് ആണ് അദ്ദേഹം കരസ്ഥമാക്കിയത്. സെപ്റ്റംബർ 22ന് ഗുജറാത്തിലെ കവാഡിയയിൽ നടക്കുന്ന 72ാംമത് ദേശീയ ചലച്ചിത്ര പുരസ്കാര വിതരണ ചടങ്ങിൽ വച്ച് അദ്ദേഹത്തിന് പുരസ്കാരം കൈമാറും. ഇന്ത്യൻ സിനിമയ്ക്ക് നൽകിയ അതുല്യമായ സംഭാവനകളെയും തലമുറകളെ പ്രചോദിപ്പിച്ച അനന്ത് നാഗിന്റെ അഭിനയ ജീവിതത്തെയും പരിഗണിച്ചുകൊണ്ടാണ് അവാർഡ് സമ്മാനിക്കുന്നത് എന്ന് പിഐപി എക്സില്‍ കുറിച്ചു.

അനന്ത് നാഗ് നൽകിയ മഹത്തായ സംഭാവനകളെ ഇത് പ്രതിഫലിപ്പിക്കുന്നു

അതിനിടയിൽ ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം ലഭിച്ച അനന്ത് നാഗിനെ പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രശംസിച്ചു. നിരവധി പതിറ്റാണ്ടുകളായി ശ്രീ അനന്ത് നാഗ് ജിയുടെ അനായാസ പ്രകടനങ്ങളും, ശ്രദ്ധേയമായ വൈദഗ്ധ്യവും, കലാപരമായ വൈഭവവും ഇന്ത്യൻ സിനിമയിൽ, പ്രത്യേകിച്ച് കന്നഡ സിനിമയിൽ മായാത്ത മുദ്ര പതിപ്പിച്ചിട്ടുണ്ടെന്ന് ശ്രീ മോദി പറഞ്ഞു.ഈ ബഹുമതി അങ്ങേയറ്റം അർഹിക്കുന്നതാണെന്നും ഇന്ത്യൻ സിനിമയ്ക്ക് ശ്രീ അനന്ത് നാഗ് നൽകിയ മഹത്തായ സംഭാവനകളെ ഇത് പ്രതിഫലിപ്പിക്കുന്നുവെന്നും പ്രധാനമന്ത്രി എക്സിൽ കുറിച്ചു. ഈ പ്രത്യേക അവസരത്തിൽ അദ്ദേഹം വിശിഷ്ട കലാകാരന് ആശംസകൾ നേർന്നു.

ALSO READ:മാണിക്യനും കാർത്തുമ്പിയും വീണ്ടും എത്തുന്നു! 4k ദൃശ്യമികവോടെ തേന്മാവിൻ കൊമ്പത്ത് റീ റിലീസിന്

പതിറ്റാണ്ടുകളായി, അദ്ദേഹത്തിന്റെ അനായാസ പ്രകടനങ്ങളും, ശ്രദ്ധേയമായ വൈദഗ്ധ്യവും, മിടുക്കും ഇന്ത്യൻ സിനിമയിൽ, പ്രത്യേകിച്ച് കന്നഡ സിനിമയിൽ വളരെ ശക്തമായ ഒരു മുദ്ര പതിപ്പിച്ചിട്ടുണ്ട്. അദ്ദേഹം അവതരിപ്പിച്ച ഏത് വേഷത്തിലും, അപൂർവമായ ആഴവും ആധികാരികതയും അദ്ദേഹം കൊണ്ടുവന്നു.ഒരു വിശിഷ്ട കലാകാരന് അർഹമായ ബഹുമതിയാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അനന്ത് നാഗ് കന്നട സിനിമയിലെ മുതിർന്ന അഭിനേതാവാണ് എന്നും മുന്നൂറിലേറെ കന്നടങ്ങളിൽ അഭിനയിച്ച അദ്ദേഹം ഹിന്ദി, തെലുങ്ക്, തമിഴ്, മറാത്തി മലയാളം ഇംഗ്ലീഷ് തുടങ്ങിയ ഭാഷകളിലെ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. പ്രശസ്ത എഴുത്തുകാരൻ ആർ കെ നാരായണന്റെ കഥകളെ പശ്ചാത്തലമാക്കി നിർമ്മിച്ച ജനപ്രിയ ദൂരദർശൻ പരമ്പരയായ മാൽഗുഡി ഡേയ്സിലും അദ്ദേഹം അഭിനയിച്ചിരുന്നു. മലയാളത്തിൽ ലെനിൻ രാജേന്ദ്രൻ സംവിധാനം ചെയ്ത സ്വാതി തിരുനാളിലും അഭിനയിച്ചിട്ടുണ്ട് 5 കർണാടക സംസ്ഥാനം ചലച്ചിത്ര വാർഡുകൾ ലഭിച്ചിട്ടുണ്ട് 2023 ബിജെപിയിലും അദ്ദേഹം ചേർന്നിരുന്നു.

ENGLISH SUMMARY

Renowned Kannada actor Anant Nag has been selected for the Dadasaheb Phalke Award for the year 2024. The award will be presented to him at the 72nd National Film Awards ceremony, scheduled to be held on September 22 in Kevadia, Gujarat. A post on X by the PIB stated that the award recognizes his unparalleled contributions to Indian cinema and his acting career, which has inspired generations.

Loading...
Unable to load recommendations.
Follow Us
Related Stories
Actress Urvashi: അച്ഛന്റെ കൂട്ടുകാർ എന്നെ മടിയിലിരുത്തുമ്പോൾ അമ്മ ചെയ്യാറുള്ളത്! അമ്മമാർ എങ്ങനെയാകണമെന്ന് കണ്ടുപഠിച്ചത് തന്റെ അമ്മയിൽ നിന്നാണ്; ഉർവശി
“ടാ.. നീ ഗണ്ണ് കണ്ടിട്ടുണ്ടോടാ..”; സോഷ്യൽ മീഡിയയെ ഇളക്കിമറിച്ച ളാഹേൽ വക്കച്ചൻ്റെ തീപ്പൊരി ഡയലോഗുകൾ പിറന്നത് ‘സ്പോട്ടിൽ’! വെളിപ്പെടുത്തി രഞ്ജി പണിക്കർ
Actress Urvashi: “ആശയിലെ കഥാപാത്രം ജീവിതത്തിൽ സ്വാധീനിക്കുന്ന അവസ്ഥ ഉണ്ടായി, സെറ്റിൽ പലരോടും ദേഷ്യപ്പെട്ടു”: ഉർവശി!
Thenmavin Kombath: മാണിക്യനും കാർത്തുമ്പിയും വീണ്ടും എത്തുന്നു! 4k ദൃശ്യമികവോടെ തേന്മാവിൻ കൊമ്പത്ത് റീ റിലീസിന്
Manju Warrier : തോക്കിൻമുനയിൽ ഇരിക്കുന്ന മഞ്ജുവിനെ കണ്ട് ഞെട്ടി, കുറിപ്പുമായി സഹോദരൻ
Bigg Boss Malayalam Season 8: മെൻസ് കമ്മീഷനെന്നും പറഞ്ഞ് നടന്നതാ, ഇപ്പൊ ഇതാ അവസ്ഥ! ട്രോളിൽ നിറഞ്ഞ് രാഹുൽ ഈശ്വർ
മുരിങ്ങ ശീലമാക്കാം; മാറും ഈ ആരോഗ്യ പ്രശ്നങ്ങൾ
പ്രോട്ടീൻ്റെ കലവറ! ഈ ഭക്ഷണങ്ങൾ ശീലമാക്കൂ
വിവാഹഭാഗ്യത്തിനും ദാമ്പത്യസൗഭാഗ്യത്തിനും വ്യാഴാഴ്ച്ച ജപിക്കേണ്ട മന്ത്രങ്ങൾ
10000mAh ബാറ്ററിയുള്ള ഫോൺ! റെഡ്മി നോട്ട് 17 പ്രോ മാക്സ്
Viral Video | ഒടുവിൽ ടെസ്ല ട്രക്ക് ബെംഗളൂരുവിലും
ടേക്ക് ഓഫിനിടെ ടയർ പൊട്ടി, വിമാനത്തിനുള്ളിലെ ദൃശ്യങ്ങൾ
Viral Video | ഇടിവെട്ടിയാൽ സംഭവിക്കുന്നതിങ്ങനെ
ബ്രിക്സ് കണ്ടൻ്റ് ക്രിയേറ്റർമാരോട് സംസാരിച്ച് മുഖ്യമന്ത്രി