Deepika Padukone – Ranveer Singh: ദുവയ്ക്ക് കൂട്ടായി! ദീപികയ്ക്കും രൺവീറിനും രണ്ടാമതും പെൺകുഞ്ഞ് പിറന്നു… സന്തോഷം പങ്കിട്ട് താരദമ്പതികൾ

Deepika Padukone and Ranveer Singh Blessed With Baby Girl : ബോളിവുഡ് താരദമ്പതികളായ ദീപിക പദുക്കോണിനും രൺവീർ സിങ്ങിനും വീണ്ടും കുഞ്ഞ് പിറന്നു. തങ്ങളുടെ കുടുംബത്തിലേക്ക് വീണ്ടും പെൺകുഞ്ഞ് പിറന്ന സന്തോഷം ഇൻസ്റ്റ​ഗ്രാമിലൂടെയാണ് ഇരവരും പങ്കുവെച്ചത്. തങ്ങളുടെ രണ്ടാമത്തെ മകളെ സ്വാഗതം ചെയ്തുകൊണ്ട്, കുഞ്ഞിന്റെ കാൽപാദത്തിന്റെ ചിത്രമാണ് ദീപികയും രൺവീറും പങ്കിട്ടിരിക്കുന്നത്.

Deepika Padukone - Ranveer Singh: ദുവയ്ക്ക് കൂട്ടായി! ദീപികയ്ക്കും രൺവീറിനും രണ്ടാമതും പെൺകുഞ്ഞ് പിറന്നു... സന്തോഷം പങ്കിട്ട് താരദമ്പതികൾ

Deepika Padukone And Ranveer Singh

Updated On: 

19 Sep 2026 | 10:37 PM

ബോളിവുഡ് താരദമ്പതികളായ ദീപിക പദുക്കോണിനും രൺവീർ സിങ്ങിനും വീണ്ടും കുഞ്ഞ് പിറന്നു. തങ്ങളുടെ കുടുംബത്തിലേക്ക് വീണ്ടും പെൺകുഞ്ഞ് പിറന്ന സന്തോഷം ഇൻസ്റ്റ​ഗ്രാമിലൂടെയാണ് ഇരവരും പങ്കുവെച്ചത്. തങ്ങളുടെ രണ്ടാമത്തെ മകളെ സ്വാഗതം ചെയ്തുകൊണ്ട്, കുഞ്ഞിന്റെ കാൽപാദത്തിന്റെ ചിത്രമാണ് ദീപികയും രൺവീറും പങ്കിട്ടിരിക്കുന്നത്. ഈ പോസ്റ്റ് പ്രത്യക്ഷപ്പെട്ട് മിനിറ്റുകൾക്കുള്ളിൽ തന്നെ നിരവിധ പേരാണ് ആശംസകളുമായി രം​ഗത്തെത്തിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം ദീപിക പദുക്കോണും രൺവീർ സിംഗും മുംബൈയിലെ സിദ്ധി വിനായക് ക്ഷേത്രത്തിലെത്തി അനുഗ്രഹം തേടിയിരുന്നു. വെള്ളിയാഴ്ച രൺവീറിന്റെ മാതാപിതാക്കൾക്ക് ഒപ്പമായിരുന്നു ക്ഷേത്ര ദർശനം. പ്രമുഖ ​ഗായിക ശ്രേയ ഘോഷാൽ, ബോളിവുഡ് താരമായ ബിപാഷ ബസു തുടങ്ങിയ നിരവധി പ്രമുഖരും ദീപികയുടെയും രൺവീറിന്റെയും ഈ സന്തോഷ നിമിഷത്തിൽ ആശംസകൾ നേർന്നിട്ടുണ്ട്.

Also Read : സഹികെട്ടു… സനൽ കുമാർ ശശിധരനെതിരെ മാനനഷ്ട കേസ് നൽകി മഞ്ജു വാര്യർ

രണ്ടുവർഷം മുമ്പുള്ള മറ്റൊരു സെപ്റ്റംബർ മാസത്തിലാണ് ദീപിക പദുക്കോണിനും
രൺവീർ സിംഗിനും തങ്ങളുടെ ആദ്യകുഞ്ഞ് പിറക്കുന്നത്. 2024 സെപ്റ്റംബർ 8 ആയിരുന്നു ആദ്യ കുട്ടിയായ ദുവയുടെ ജനനം. ഈ വർഷം ഏപ്രിൽ ആണ് പുതിയൊരു അതിഥിയെ കൂടി തങ്ങൾ വരവേൽക്കാൻ ഒരുങ്ങുന്നു എന്ന കാര്യം ദീപികയും രൺവീറും ലോകത്തെ അറിയിക്കുന്നത്. ആദ്യ കുട്ടിയായ ദുവയുടെ കൈകളിൽ പ്രഗ്നൻസി ടെസ്റ്റ് കിറ്റ് നൽകിക്കൊണ്ടുള്ള ഫോട്ടോ പങ്കുവെച്ചു കൊണ്ടായിരുന്നു ഈ സന്തോഷ വാർത്ത താരതമ്പതികൾ അറിയിച്ചത്. ബോളിവുഡിൽ തന്നെ ഏറ്റവും ആരാധകരുള്ള താര ദമ്പതികളാണ് ദീപികയും രൺവീറും.

വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിൽ 2018 ലാണ് ദീപികയും തമ്മിൽ വിവാഹിതരാവുന്നത്. ഇന്ത്യയിൽ വച്ച് അല്ലായിരുന്നു ഇരുവരുടെയും വിവാഹം. ഇറ്റലിയിലെ ലേക്ക് കോമോയിൽ തീർത്തും സ്വകാര്യ രീതിയിൽ സംഘടിപ്പിച്ച ചടങ്ങിൽ ആയിരുന്നു താര ദമ്പതികൾ ഒരുമിച്ച് ജീവിതത്തിലേക്ക് കടന്നുത്. പെർഫെക്ട് കപ്പിൾ എന്ന നിലയിലാണ് ദീപികയെയും രൺവീറെനും പ്രേക്ഷകർ കാണുന്നത്. മലയാളികളെ സംബന്ധിച്ചിടത്തോളവും ഈ രണ്ട് താരങ്ങളും ഏറെ പ്രിയപ്പെട്ടവരാണ്. ആദ്യ കുട്ടിയുടെ വരവോടെ ദീപിക തന്റെ സിനിമ ജീവിതത്തിൽ നിന്ന് ചെറിയൊരു ഇടവേള എടുത്തിരുന്നു. രൺവീർ സിംഗിന്റെ ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ ചിത്രം ദുരന്തർ ദി റിവഞ്ചാണ്.

English Summary

Bollywood star couple Deepika Padukone and Ranveer Singh have welcomed another baby. The couple shared the happy news of the arrival of a baby girl into their family via Instagram. To announce the arrival of their second daughter, they shared a picture of the baby’s feet.

Loading...
Unable to load recommendations.
Follow Us
Related Stories
Naslen: ജെമിനിയിൽ മണിയെപ്പോലെ, ജയിലറിൽ വിനായകനെപ്പോലെ… സീൻ നസ്ലിൻ തൂക്കിയെന്ന് സോഷ്യൽ മീഡിയ
Priya Nambiar: ദിലീപിന്റെ ഈ പെങ്ങളെ ഓർമ്മയുണ്ടോ? അന്ന് കണ്ട ആൾ തന്നെയോ ഇത് എന്ന് സോഷ്യൽ മീഡിയ
Actress Iniya: നഷ്ടം എനിക്കെല്ല… സിനിമാക്കാർക്കാണ് എന്നെ നഷ്ടമായത്; സിനിമയിലെ ശത്രുക്കൾ അവസരം ഇല്ലാതാക്കി എന്ന് ഇനിയ
Bigg Boss Malayalam : ‘നിങ്ങളെന്നെ ഒന്ന് മനസ്സിലാക്ക്, ഞാൻ ഇനി എന്താ ചെയ്യണ്ടേ’ – പൊട്ടിക്കരഞ്ഞ് നേഹ
Scene Movie: സീനിന് മുമ്പും തമിഴിൽ നിന്ന് ഓഫർ വന്നിരുന്നു, ഇക്കാരണം കൊണ്ട് ചെയ്തില്ല – വെളിപ്പെടുത്തി നസ്ലെൻ
പൃഥ്വിരാജിനെ ഒതുക്കാൻ സിനിമയിൽ പ്രത്യേക ലോബി; ‘റിവ്യൂ ബോംബിങ്ങിന്’ പിന്നിൽ അവർ തന്നെ: വെളിപ്പെടുത്തലുമായി സജി നന്ത്യാട്ട്
വിറ്റാമിൻ D കുറയുമ്പോൾ ശരീരം കാണിക്കുന്ന ലക്ഷണങ്ങൾ
തണുപ്പുകാലത്ത് അലര്‍ജിയെ എങ്ങനെ പ്രതിരോധിക്കാം?
പഞ്ചസാര മതി, ലിപ്ബാം ഇല്ലാതെയും ചുണ്ട് തിളങ്ങും
ബി.പി കുറയ്ക്കാം; ഡയറ്റിൽ വേണം ഈ 8 ഭക്ഷണങ്ങൾ
നിർത്തിയിട്ടിരുന്ന ലോറി പുറകോട്ടുരുണ്ടു, പിന്നെ നടന്നത്
ലാൻ്റിനിംഗിനിടെ ഹെലികോപ്ടറുകള്‍ കൂട്ടിയിടിച്ചു
Watch: തടി ലോഡുമായി ലോറി കൊക്കയിലേക്ക്
ക്ഷേത്രവാതിൽ തള്ളി തുറക്കാൻ ശ്രമിക്കുന്ന കരടി