Dhyan sreenivasan: പ്ലസ് ടു പരീക്ഷ കഴിഞ്ഞിട്ട് മാഷിനെ ഓടിച്ചിട്ട് അടിച്ചു; ധ്യാൻ ശ്രീനിവാസൻ
Dhyan sreenivasan: തന്റെ ജീവിതത്തിൽ താൻ ചെയ്തുപോയ തെറ്റുകളും കുറ്റങ്ങളും എല്ലാം തുറന്നുപറയുകയും അതിൽ നിന്നും താൻ പഠിച്ച പാഠങ്ങളും തന്റെ ജീവിതത്തിൽ സംഭവിച്ച മാറ്റങ്ങൾ എന്തൊക്കെ എന്നെല്ലാം പറയുന്ന വ്യക്തി. ധ്യാനിന്റെ ഈ തുറന്നു പറച്ചിൽ പലപ്പോഴും മറ്റുള്ളവർക്ക് ഒരു പാഠം കൂടിയായി മാറുകയാണ്. താരജാഡ ഒട്ടും തന്നെയില്ലാതെ ആളുകളോട് പെരുമാറുന്ന രീതി....
ധ്യാൻ ശ്രീനിവാസൻ എന്നാൽ മലയാളികളെ സംബന്ധിച്ച് ഒരു പ്രിയങ്കരനായ വ്യക്തി എന്ന് തന്നെ വേണം പറയാൻ. തന്റെ ജീവിതത്തിൽ താൻ ചെയ്തുപോയ തെറ്റുകളും കുറ്റങ്ങളും എല്ലാം തുറന്നുപറയുകയും അതിൽ നിന്നും താൻ പഠിച്ച പാഠങ്ങളും തന്റെ ജീവിതത്തിൽ സംഭവിച്ച മാറ്റങ്ങൾ എന്തൊക്കെ എന്നെല്ലാം പറയുന്ന വ്യക്തി. ധ്യാനിന്റെ ഈ തുറന്നു പറച്ചിൽ പലപ്പോഴും മറ്റുള്ളവർക്ക് ഒരു പാഠം കൂടിയായി മാറുകയാണ്. താരജാഡ ഒട്ടും തന്നെയില്ലാതെ ആളുകളോട് പെരുമാറുന്ന രീതി.
ബഹുമാനിക്കേണ്ടിടത്ത് ബഹുമാനവും തമാശയ്ക്ക് തമാശയും എല്ലാം കലർന്ന ഒരു സ്വഭാവപ്രകൃതി. സിനിമകളേക്കാൾ ഏറെ ധ്യാനിന്റെ ഇന്റർവ്യൂകൾ ഇഷ്ടപ്പെടുന്നവരും ഏറെയാണ്. തമാശ എന്ന രീതിയിൽ സ്വന്തം ജീവിതത്തെയും സിനിമയെയും കുറിച്ച് സംസാരിക്കുന്ന ധ്യാനിന്റെ വീഡിയോകൾക്ക് സോഷ്യൽ മീഡിയയിൽ വൻ സ്വീകാര്യതയാണ് ഉള്ളത്. അതുകൊണ്ടുതന്നെ ഇന്റർവ്യൂ സ്റ്റാർ എന്ന ഒരു ചെല്ലപ്പേരും ഇപ്പോൾ ധ്യാനിന് ഉണ്ട്.
ALSO READ: ” ആ വിളക്ക് അണഞ്ഞു “; നടി നവ്യാനായരുടെ ഭർത്താവിന്റെ അമ്മ അന്തരിച്ചു
അത്തരത്തിൽ മൂവി വേൾഡ് ഒറിജിനൽ എന്ന ഓൺലൈൻ മീഡിയയ്ക്ക് നൽകിയ ഒരു ഇന്റർവ്യൂ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചിരി പടർത്തുന്നത്. തന്റെ കുട്ടിക്കാലത്തെ പല ഓർമ്മകളും പങ്കുവയ്ക്കുന്നതിനിടെയാണ് പഠിക്കുന്ന കാലത്ത് തന്റെ അധ്യാപകനെ തല്ലിയ കേസ് ധ്യാൻ ശ്രീനിവാസൻ പറയുന്നത്. അത് തനിക്കൊരു ഭയങ്കരമായ ഓർമ്മയായിരുന്നു എന്നും പ്ലസ് ടു പരീക്ഷ കഴിഞ്ഞിട്ട് തന്റെ മാഷിന് ഓടിച്ചിട്ട് അടിച്ചിട്ടുണ്ട് എന്നാണ് ധ്യാൻ പറയുന്നത്. പതിവുപോലെ ചിരിച്ചുകൊണ്ടാണ് മാഷിനെ അടിച്ച കാര്യം പറയുന്നത് എന്നാൽ എന്തിനാണ് എന്ന കാര്യത്തിൽ വ്യക്തമാക്കിയിട്ടില്ല. അതേസമയം ചിലർ അത് മോശമായിപ്പോയി എന്നും തള്ള് ആണോ എന്നും ചോദിക്കുന്നുണ്ട്.