AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Renu Sudhi: 23 വയസ്സിൽ 11കാരന്റെ അമ്മയായതാണ്, ഞാൻ ഫൈവ്സ്റ്റാർ ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ചിട്ടില്ല! ആരോപണങ്ങൾക്കെതിരെ രേണു സുധി

Renu Sudhi responds to kichu: ഇന്ന്, ഈ നിമിഷം വരെ എന്റെ കൈകൊണ്ട് ഞാൻ ആ കുട്ടിയെ ഉപദ്രവിച്ചിട്ടില്ല. അങ്ങനെ ആ കുട്ടിയെ ഉപദ്രവിച്ചവരും ഉണ്ട്. പല കഥകളും ഞാൻ ചേട്ടന്റെ വായിൽ നിന്ന് തന്നെ കേട്ടിട്ടുണ്ട്. ഞാനിന്നുവരെ അങ്ങനെ ഒന്നും ചെയ്തിട്ടില്ല പിന്നെ എന്തിനാണ് എന്നെ കുറ്റപ്പെടുത്തുന്നത്. കഴിഞ്ഞദിവസം വരെ ഞാൻ വിളിക്കുകയും സംസാരിക്കുകയും ചെയ്തു. അവന് വേണ്ട എല്ലാ കാര്യങ്ങളും ചെയ്തുകൊടുത്ത ഒരു അമ്മയാണ് വ്യക്തിയാണ് ഞാൻ.....

Renu Sudhi: 23 വയസ്സിൽ 11കാരന്റെ അമ്മയായതാണ്, ഞാൻ ഫൈവ്സ്റ്റാർ ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ചിട്ടില്ല! ആരോപണങ്ങൾക്കെതിരെ രേണു സുധി
Renu Sudhi Image Credit source: Facebook
Ashli C
Ashli C | Updated On: 30 Mar 2026 | 09:21 AM

മകൻ കിച്ചുവിന്റെ ചില വെളിപ്പെടുത്തലുകൾ കാരണം സോഷ്യൽ മീഡിയയിൽ നിന്നും വലിയ തരത്തിലുള്ള ആക്രമണമാണ് രേണു സുധി നേരിട്ടുകൊണ്ടിരിക്കുന്നത്. ഇപ്പോൾ അതിനെതിരെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് രേണു. എന്തിനാണ് എല്ലാവരും  ഇങ്ങനെ കുറ്റപ്പെടുത്തുന്നത് എന്ന് അറിയില്ലെന്നും താനും സുധി ചേട്ടൻ ഉള്ള സമയത്തും ഇല്ലാതായപ്പോഴും ഒരുപാട് അനുഭവങ്ങൾ അനുഭവിച്ചിട്ടുണ്ടെന്നും അവർ പറയുന്നു.

ഞാൻ എന്റെ സങ്കടങ്ങൾ ഒന്നും ആരോടും പറഞ്ഞിട്ടില്ല. ഞാൻ പറയാൻ തുടങ്ങിക്കഴിഞ്ഞാൽ അത് ഇവിടെ ഒന്നും നിൽക്കില്ല അത് എന്നെ അറിയാവുന്നവർക്ക് നന്നായിട്ട് അറിയാം. എല്ലാവർക്കും ഇപ്പോൾ എന്റെ കുറ്റം കാണാനാണ് നേരം. എനിക്ക് അന്ന് 23, 24 വയസ്സ് പ്രായം മാത്രമാണുള്ളത്. ആ പ്രായത്തിൽ ഒരു 11 വയസ്സുകാരന്റെ അമ്മയായാണ് താൻ എത്തിയത്. പൂർണ്ണമായും ഒരു അമ്മയായി മാറിയിട്ടാണ് അവരെ സ്വീകരിച്ചത്. അതാരും ഓർക്കുന്നില്ലെന്നും രേണു സുധി പറയുന്നു.

ALSO READ:കിച്ചുവിന്റെ വീഡിയോ, പൊട്ടിക്കരഞ്ഞ് രേണു സുധി, ഭീഷണി മുഴക്കി

രേണുവിന്റെ വാക്കുകൾ

ഇന്ന്, ഈ നിമിഷം വരെ എന്റെ കൈകൊണ്ട് ഞാൻ ആ കുട്ടിയെ ഉപദ്രവിച്ചിട്ടില്ല. അങ്ങനെ ആ കുട്ടിയെ ഉപദ്രവിച്ചവരും ഉണ്ട്. പല കഥകളും ഞാൻ ചേട്ടന്റെ വായിൽ നിന്ന് തന്നെ കേട്ടിട്ടുണ്ട്. ഞാനിന്നുവരെ അങ്ങനെ ഒന്നും ചെയ്തിട്ടില്ല പിന്നെ എന്തിനാണ് എന്നെ കുറ്റപ്പെടുത്തുന്നത്. കഴിഞ്ഞദിവസം വരെ ഞാൻ വിളിക്കുകയും സംസാരിക്കുകയും ചെയ്തു. അവന് വേണ്ട എല്ലാ കാര്യങ്ങളും ചെയ്തുകൊടുത്ത ഒരു അമ്മയാണ് വ്യക്തിയാണ് ഞാൻ. പിന്നെ എന്താണ് പെട്ടെന്ന് സംഭവിച്ചത് എന്ന് അറിയില്ല. സുധി ചേട്ടൻ മരിച്ചപ്പോൾ ഞാൻ ഫൈവ് സ്റ്റാർ ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ചു എന്ന് പറയുന്നു അങ്ങനെ ഒന്നും സംഭവിച്ചിട്ടില്ല. അദ്ദേഹം മരിച്ച് അടക്കം ചെയ്ത വൈകുന്നേരം കിച്ചു എന്തോ തന്നപ്പോഴാണ് ഞാൻ കഴിച്ചത് അതുവരെ ഞാൻ വെള്ളം പോലും കുടിച്ചിട്ടില്ല. ഞാൻ ബോഡി കൊണ്ടു വരുന്നതിനുവേണ്ടി എവിടെയും പോയിട്ടില്ല. വീട്ടിലെത്തിയ ശേഷമാണ് ഞാൻ അദ്ദേഹത്തെ പിന്നെ കാണുന്നത്. എന്തിനാണ് നിങ്ങൾ ഇങ്ങനെ കള്ളം പറയുന്നത്. ഞാൻ ചെയ്തിട്ടില്ലാത്ത കാര്യങ്ങൾ എന്തിനാണ് പറഞ്ഞു പരത്തുന്നത് എന്നും രേണു ചോദിക്കുന്നു.

സുധിയുടെ മകൻ കിച്ചു പങ്കുവെച്ച് ഒരു വീഡിയോ ആണ് ഇപ്പോൾ വീണ്ടും വിവാദങ്ങൾക്ക് കാരണമായത്. ആദ്യമായി രേണു അമ്മയെ കണ്ടത് ഒരു വീഡിയോ കോളിലൂടെ ആയിരുന്നു എന്നും അന്ന് അമ്മ നല്ലതായിരുന്നു എന്നാൽ വിവാഹത്തിനുശേഷം എന്തൊക്കെയോ മാറ്റങ്ങൾ സംഭവിച്ചു എന്നായിരുന്നു കിച്ചൻ പറഞ്ഞത്. അതേസമയം സുധിയുടെ ഡെഡ് ബോഡി കൊണ്ടുവരുന്നതിന് പോകുമ്പോൾ ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ചു എന്ന് ഒരു പരാമർശം കിച്ചു നടത്തിയിട്ടുണ്ടെങ്കിൽ അത് രേണുവിന് കുറിച്ചാണ് എന്ന് പരാമർശം നടത്തിയിട്ടില്ല.

Follow Us