Dies Irae OTT: വിറപ്പിക്കാൻ പ്രണവ് മോഹൻലാൽ വീട്ടിലേക്ക് എത്തുന്നു! ഡീയസ് ഈറെ ഒടിടിയിലേക്ക്, എവിടെ എപ്പോൾ കാണാം?
Dies Irae OTT Release Date And Platform: ഭ്രമയുഗം, ഭൂതകാലം എന്നീ ഹൊറര്‍ ത്രില്ലർ ചിത്രങ്ങള്‍ക്കു ശേഷം രാഹുൽ സദാശിവൻ സംവിധാനം ചെയ്ത് ചിത്രമാണിത്. കഴിഞ്ഞ മാസം 31 ന് തീയറ്ററുകളിൽ എത്തിയ ചിത്രം ഗംഭീര പ്രകടനമാണ് കാഴ്ച വച്ചത്.
പ്രണവ് മോഹൻലാലിനെ നായകനാക്കി രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ഹൊറര്‍ ത്രില്ലർ ചിത്രം ‘ഡീയസ് ഈറെ’ ഒടിടിയിലേക്ക്. ഭ്രമയുഗം, ഭൂതകാലം എന്നീ ഹൊറര്‍ ത്രില്ലർ ചിത്രങ്ങള്‍ക്കു ശേഷം രാഹുൽ സദാശിവൻ സംവിധാനം ചെയ്ത് ചിത്രമാണിത്. കഴിഞ്ഞ മാസം 31 ന് തീയറ്ററുകളിൽ എത്തിയ ചിത്രം ഗംഭീര പ്രകടനമാണ് കാഴ്ച വച്ചത്.
ഒരു മാസം പിന്നിടുമ്പോഴാണ് ചിത്രം ഒടിടിയിലേക്ക് എത്തുന്നത്. ജിയോ ഹോട്ട്സ്റ്റാറിലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. ഡിസംബർ അഞ്ച് മുതൽ ചിത്രം സ്ട്രീം ചെയ്ത് തുടങ്ങും.ഇന്നുവരെ മലയാളി പ്രേക്ഷകർ കണ്ടുപരിചയമില്ലാത്ത വിധത്തിലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ചക്രവർത്തി രാമചന്ദ്ര, എസ്. ശശികാന്ത് എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചത്. രാഹുൽ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. പ്രണവിന് പുറമെ അരുൺ അജികുമാർ, ജയ കുറുപ്പ്, ജിബിൻ ഗോപിനാഥ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
Also Read:അനുമോളിൽ നിന്ന് അകലം പാലിക്കുന്നു; പക്ഷേ…’; കാരണം തുറന്നുപറഞ്ഞ് പിആര്‍ വിനു
ഡീയസ് ഈറെ ആഗോളതലത്തില്‍ ഇതുവരെ 77.5 കോടി രൂപ നേടിയിട്ടുണ്ട്. ഇന്ത്യയില്‍ നിന്ന് മാത്രം 50 കോടിയും നേടി. പ്രണവ് മോഹൻലാലിന്റെ മൂന്നാമത്തെ 50 കോടി ചിത്രമാണിത്. ഇതിന് മുൻപ് പ്രണവ് നായകനായെത്തിയ ഹൃദയം, വർഷങ്ങൾക്ക് ശേഷം എന്നീ ചിത്രങ്ങളും 50 കോടി ക്ലബ്ബിൽ ഇടം പിടിച്ചിരുന്നു.
‘ഡീയസ് ഇറേ’ എന്നത് ലാറ്റിൻ വാക്കാണ്. മരിച്ചവർക്ക് വേണ്ടി പാടുന്ന ഒരു ലാറ്റിൻ കവിത എന്നാണ് ഇത് കൊണ്ട് അർത്ഥമാക്കുന്നത്. പതിമൂന്നാം നൂറ്റാണ്ടിൽ എഴുതപ്പെട്ടെന്ന് കരുതുന്ന 18 വരികളുള്ള കവിതയാണ് ഡീയസ് ഇറേ. ദൈവത്തിന്റെ അന്ത്യ വിധിയും സ്വർഗത്തിലേക്കും നരകത്തിലേക്കും ആത്മാക്കളെ അയക്കുന്നതുമാണ് ഡിയസ് ഇറേയിൽ പ്രതിപാദിക്കുന്നത്.
View this post on Instagram