Actress bhanupriya: സ്വന്തം പേര് പോലും ഓർമ്മയില്ല! പ്രിയതമന്റെ മരണം ഓർമ്മകൾ കാർന്നു തിന്നുന്ന അവസ്ഥയിലാക്കിയ മമ്മൂട്ടി ചിത്രത്തിലെ നായിക
Mammootty Movie Actress bhanupriya: ഹൃദയാഘാതം ആയിരുന്നു ആദർശിന്. ഇതറിഞ്ഞ അവസാനമായി ഭർത്താവിനെ ഒരു നോക്ക് കാണാൻ എല്ലാം മറന്ന് ഭാനുപ്രിയ യുഎസിലേക്ക് ഓടിയെത്തി...
മറവി പലപ്പോഴും ഒരു അനുഗ്രഹമാണ് ചിലരെ സംബന്ധിച്ച്. കാരണം നമ്മളെ സങ്കടപ്പെടുത്തുന്ന വീണ്ടും ഓർക്കാൻ ഇഷ്ടപ്പെടാത്ത ചില ജീവിത മുഹൂർത്തങ്ങളിൽ നിന്നും മറക്കാൻ ആഗ്രഹിക്കുന്ന അല്ലെങ്കിൽ വീണ്ടും ഓർത്താൽ സങ്കടം തോന്നുന്ന വ്യക്തികളെ മറക്കാനും എല്ലാം മറവി പലപ്പോഴും ഒരു അനുഗ്രഹമായി മാറാറുണ്ട്. എന്നാൽ അങ്ങനെ ഒരു രോഗം ബാധിച്ചവരെ കണ്ടു നിൽക്കുക എന്നത് അവർക്ക് ചുറ്റുമുള്ളവരെ സംബന്ധിച്ച് വളരെ പ്രയാസകരമായ കാര്യമാണ്. നാം കൊടുക്കുന്ന സ്നേഹവും നമ്മളുടെ കരുതലും നമ്മൾ ആരാണെന്ന് പോലും തിരിച്ചറിയാതെ അവർ നമ്മൾക്ക് മുന്നിൽ നിൽക്കുമ്പോൾ ചുറ്റുമുള്ളവർക്കാണ് ഈ വേദന താങ്ങാൻ സാധിക്കാത്തത്.
അത്തരത്തിൽ എല്ലാം ഏറെ ഇഷ്ടപ്പെട്ടിരുന്ന നടി ഭാനുപ്രിയ ഇപ്പോൾ ആ ഒരു അവസ്ഥയിൽ എത്തിയിരിക്കുകയാണ്. വെറും 58 വയസ്സ് മാത്രം പ്രായമുള്ള നടിക്ക് ഇപ്പോൾ തന്റെ സ്വന്തം പേര് പോലും ഓർമ്മയില്ല. മമ്മൂട്ടി മോഹൻലാൽ ചിത്രങ്ങളിലെ നായിക. മമ്മൂട്ടി നായകനായ അഴകിയ രാവണൻ എന്ന സിനിമ ഇഷ്ടപ്പെടാത്തവർ ഉണ്ടാകില്ല. അതെ കുട്ടിശങ്കരന്റെ അനുക്കുട്ടിയെ നമുക്ക് മറക്കാൻ പ്രയാസമാണ്. അങ്ങനെ ഇന്നും ആളുകൾ കാണുവാൻ ഇഷ്ടപ്പെടുന്ന ഒത്തിരി സിനിമകൾ.
അഴകിയ രാവണൻ, കൊച്ചു കൊച്ചു സന്തോഷങ്ങൾ, ഹൈവേ എന്നിങ്ങനെ നിരവധി ചിത്രങ്ങൾ. നർത്തകി കൂടിയായ ഭാനുപ്രിയ നിരവധി തെലുങ്ക് തമിഴ് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോൾ എല്ലാം മറന്ന് മറ്റൊരു ലോകത്തിലാണ് നടി. ഭർത്താവിന്റെ മരണത്തിന് പിന്നാലെ ഉണ്ടായ ചെറിയ മാറ്റം.
ഓർമ്മകളിൽ ഉണ്ടായ ചെറിയ താളം തെറ്റൽ ക്രമേണ നടിയെ കാർന്നുതിന്നുകയായിരുന്നു. 1998ൽ ആയിരുന്നു ഭാനുപ്രിയയുടെ വിവാഹം കഴിഞ്ഞത്. ഡിജിറ്റൽ ഗ്രാഫിക്സ് എൻജിനീയറായ ആദർശ് കൗശലിനെയാണ് അവർ വിവാഹം കഴിച്ചത്.. ഭർത്താവിന്റെയും ഒരു കലാ കുടുംബം ആയിരുന്നു. അദ്ദേഹത്തിന്റെ അമ്മ സുമതി കൗശൽ ലോസ് ആഞ്ചലസിൽ ഒരു നൃത്ത വിദ്യാലയം നടത്തിയിരുന്നു.
കൂടാതെ ഭർത്താവ് ഒരു സിത്താർ വാദകൻ കൂടിയായിരുന്നു. ഇരുവർക്കും അഭിനയ എന്നൊരു മകളും ഉണ്ട്. എന്നാൽ ഏഴുവർഷം മാത്രമായിരുന്നു ആ ദാമ്പത്യം നീണ്ടുനിന്നത്. ഹൃദയാഘാതം ആയിരുന്നു ആദർശിന്. ഇതറിഞ്ഞ അവസാനമായി ഭർത്താവിനെ ഒരു നോക്ക് കാണാൻ എല്ലാം മറന്ന് ഭാനുപ്രിയ യുഎസിലേക്ക് ഓടിയെത്തിയിരുന്നു. പിന്നീട് മകളും ലണ്ടനിലേക്ക് ഉപരിപഠനത്തിനായി പോയി. ഇതോടെ ഭാനുപ്രിയ സിനിമയിൽ അത്ര സജീവമല്ലാതായി മാറി. പിന്നീട് കാലക്രമേണ നടിയുടെ ഓർമ്മകൾ ഓരോന്നായി നഷ്ടപ്പെട്ടു. ഇപ്പോൾ താനാരാണെന്നോ താൻ ആരായിരുന്നു എന്നോ ഒന്നും ഭാനുപ്രിയയ്ക്ക് ഓർമ്മയില്ല. നടിയുടെ ഈ അവസ്ഥയിൽ അമ്പരന്നിരിക്കുകയാണ് കുടുംബവും ആരാധകരും എല്ലാം.