AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Rahul Easwar: നിരാഹാരം തുടർന്ന് രാഹുൽ ഈശ്വർ; ജാമ്യഹർജി ഇന്ന് പരിഗണിക്കും

Rahul Easwar's bail plea: അറസ്റ്റ് നിയമവിരുദ്ധമെന്നും ജാമ്യമില്ലാ വകുപ്പ് ചുമത്താനുളള കുറ്റം ചെയ്തിട്ടില്ലെന്നുമാണ് രാഹുൽ ഈശ്വറിന്റെ വാദം. പോലീസ് കള്ളക്കേസ് എടുത്ത് അറസ്റ്റ് ചെയ്തെന്ന് ആരോപിച്ച് രാഹുൽ ഈശ്വർ നിരാഹാരം തുടരുകയാണ്.

Rahul Easwar: നിരാഹാരം തുടർന്ന് രാഹുൽ ഈശ്വർ; ജാമ്യഹർജി ഇന്ന് പരിഗണിക്കും
Rahul EaswarImage Credit source: Facebook
nithya
Nithya Vinu | Updated On: 05 Dec 2025 08:04 AM

തിരുവനനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ പരാതി നൽകിയ യുവതിയെ അപമാനിച്ചെന്ന കേസിൽ അറസ്റ്റിലായ രാഹുൽ ഈശ്വറിന്റെ ജാമ്യഹർജി ഇന്ന് പരി​ഗണിക്കും. തിരുവനന്തപുരം അഡീഷണൽ സിജെഎം കോടതിയാണ് ജാമ്യഹർജി പരി​ഗണിക്കുന്നത്. സൈബർ പോലീസ് രജിസ്റ്റർ ചെയ്ത കേസിലെ അഞ്ചാം പ്രതിയാണ് രാഹുൽ ഈശ്വർ.

സെഷൻസ് കോടതിയിൽ നൽകിയ ജാമ്യഹർജി ശനിയാഴ്ച പരിഗണിക്കാനിരിക്കെയാണ് കീഴ്ക്കോടതിയിൽ മറ്റൊരു ഹർജി നല്‍കിയത്. അറസ്റ്റ് നിയമവിരുദ്ധമെന്നും ജാമ്യമില്ലാ വകുപ്പ് ചുമത്താനുളള കുറ്റം ചെയ്തിട്ടില്ലെന്നുമാണ് രാഹുൽ ഈശ്വർ ജാമ്യഹർജിയിൽ ചൂണ്ടിക്കാട്ടുന്നത്. പരാതിക്കാരിയുടെ പേരോ വിവരങ്ങളോ താൻ പരസ്യപ്പെടുത്തിയിട്ടില്ലെന്നും വാദമുണ്ട്.

രാഹുൽ ഈശ്വർ ജയിലിൽ നിരാഹാരം തുടരുകയാണ്. പോലീസ് കള്ളക്കേസ് എടുത്ത് അറസ്റ്റ് ചെയ്തെന്ന് ആരോപിച്ചാണ് രാഹുൽ ഈശ്വർ നിരാഹാരം തുടരുന്നത്. വെള്ളം മാത്രം മതിയെന്നാണ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുകയും ഇക്കാര്യം ജയിൽ സൂപ്രണ്ടിന് എഴുതി നല്‍കുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം ആശുപത്രിയിലെത്തിച്ച് രാഹുലിന് ഡ്രിപ്പ് നൽകിയിരുന്നു. ക്ഷീണിതനാണെന്ന ഡോക്ടറുടെ റിപ്പോർട്ടിനെ തുടർന്നാണിത്.

ALSO READ: 14 ദിവസം റിമാൻ്റിൽ, പൂജപ്പുര ജില്ലാ ജയിലിൽ നിരാഹാരമിരിക്കും; രാഹുൽ ഈശ്വർ

അതേസമയം, കേസിലെ നാലാം പ്രതിയായ കെപിസിസി ജനറൽ സെക്രട്ടറി സന്ദീപ് വാര്യർക്കും ഇന്ന് നിർണായകമാണ്. സന്ദീപ് വാര്യരുടെ മുന്‍കൂർ ജാമ്യ ഹര്‍ജി, സെഷൻസ് കോടതി ഇന്ന് പരിഗണിക്കാനായി മാറ്റിവെച്ചിരുന്നു. എന്നാൽ ജഡ്ജി അവധിയായതിനാൽ ചുമതലയുള്ള മറ്റൊരു കോടതിയിലാണ് ഹർജി വരിക. കേസ് പരിഗണിച്ച ശേഷം മാറ്റിവെക്കാനാണ് സാധ്യതയെന്നാണ് വിവരം.