AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Mammootty – Dhanush: തന്റെ മകന്റെ പേരിനു പിന്നിൽ ആ മമ്മൂട്ടി ചിത്രം; അദ്ദേഹത്തിന്റെ ഏറ്റവും ഇഷ്ടപ്പെട്ട സ്വഭാവം ഇതാണ്! മനസ്സ് തുറന്ന് ധനുഷ്

Dhanush about Mammootty:ചുറ്റുമുള്ളവരുടെ അഭിപ്രായങ്ങളെക്കുറിച്ച് ആശങ്കപ്പെടാതെ എപ്പോഴും സ്വന്തം ഇഷ്ടത്തിന് അനുസരിച്ച് ജീവിക്കുന്ന വ്യക്തിയാണ് മമ്മൂട്ടി എന്ന് ധനുഷ് പറയുന്നു.''O. M: ഓപ്പറേഷൻ മോൾ'' എന്ന സിനിമയുടെ പ്രചാരണ പരിപാടിയിലാണ് മമ്മൂട്ടിയുടെ സ്വഭാവസവിശേഷതകളെ കുറിച്ചും അദ്ദേഹത്തിൽ നിന്നും താൻ ജീവിതത്തിൽ ഉൾക്കൊണ്ട പാഠങ്ങളെ കുറിച്ചും കാര്യങ്ങളെക്കുറിച്ചും ധനുഷ് വാചാലനായത്.അദ്ദേഹം എപ്പോഴും അദ്ദേഹം ആയിട്ട് തന്നെയാണ് ഇരിക്കുന്നത് എന്നും എന്തിനെക്കുറിച്ചും ഒന്നിനെക്കുറിച്ചും ആശങ്കപ്പെടാതെ ചുറ്റും എന്തുവേണമെങ്കിലും നടക്കട്ടെ ആരെന്തു പറഞ്ഞാലും താൻ താനായി തന്നെ തുടരും എന്ന് വ്യക്തമായി കാണിച്ചുതരുന്ന ഒരു വ്യക്തിത്വമാണ് മമ്മൂട്ടിയുടേത്......

Mammootty – Dhanush: തന്റെ മകന്റെ പേരിനു പിന്നിൽ ആ മമ്മൂട്ടി ചിത്രം; അദ്ദേഹത്തിന്റെ ഏറ്റവും ഇഷ്ടപ്പെട്ട സ്വഭാവം ഇതാണ്! മനസ്സ് തുറന്ന് ധനുഷ്
Dhanush, MammoottyImage Credit source: Social Media
Ashli C
Ashli C | Published: 16 Nov 2026 | 04:10 PM

നടൻ മമ്മൂട്ടിയെ കുറിച്ച് മനസ്സ് തുറന്ന് നടൻ ധനുഷ്. രാജ്കുമാർ പെരിയ സ്വാമി സംവിധാനം ചെയ്യുന്ന ”O. M: ഓപ്പറേഷൻ മോൾ” എന്ന സിനിമയുടെ പ്രചാരണ പരിപാടിയിലാണ് മമ്മൂട്ടിയുടെ സ്വഭാവസവിശേഷതകളെ കുറിച്ചും അദ്ദേഹത്തിൽ നിന്നും താൻ ജീവിതത്തിൽ ഉൾക്കൊണ്ട പാഠങ്ങളെ കുറിച്ചും കാര്യങ്ങളെക്കുറിച്ചും ധനുഷ് വാചാലനായത്. മമ്മൂട്ടിയുടെ വ്യക്തിത്വം തന്നെ ഏറെ ആകർഷിച്ചു എന്നും ധനുഷ് പറയുന്നു.

ചുറ്റുമുള്ളവരുടെ അഭിപ്രായങ്ങളെക്കുറിച്ച് ആശങ്കപ്പെടാതെ എപ്പോഴും സ്വന്തം ഇഷ്ടത്തിന് അനുസരിച്ച് ജീവിക്കുന്ന വ്യക്തിയാണ് മമ്മൂട്ടി എന്ന് ധനുഷ് പറയുന്നു.അദ്ദേഹം എപ്പോഴും അദ്ദേഹം ആയിട്ട് തന്നെയാണ് ഇരിക്കുന്നത് എന്നും എന്തിനെക്കുറിച്ചും ഒന്നിനെക്കുറിച്ചും ആശങ്കപ്പെടാതെ ചുറ്റും എന്തുവേണമെങ്കിലും നടക്കട്ടെ ആരെന്തു പറഞ്ഞാലും താൻ താനായി തന്നെ തുടരും എന്ന് വ്യക്തമായി കാണിച്ചുതരുന്ന ഒരു വ്യക്തിത്വമാണ് മമ്മൂട്ടിയുടേത് എന്നും ധനുഷ് പറയുന്നു.

ALSO READ:എൻ്റെ ഡ്രൈവിംഗിന് അത്ര സൽപ്പേരില്ല; ഞാനെന്തായാലും നന്നാവാൻ തീരുമാനിച്ചു”; ചിരിപ്പിച്ചും ചിന്തിപ്പിച്ചും മമ്മൂട്ടി!

മകന്റെ പേരിനു പിന്നിൽ ആ മമ്മൂട്ടി ചിത്രം

മാത്രമല്ല ഒരു മമ്മൂട്ടി സിനിമയിൽ നിന്നും ഉണ്ടായ പ്രചോദനമാണ് തന്റെ മകന് പേര് നൽകാൻ കാരണമായത് എന്നും പറയുന്നു. യഥാർത്ഥത്തിൽ ആ മലയാള സിനിമ മലയാളികളെ സംബന്ധിച്ച് ഏറെ പ്രിയപ്പെട്ട ഒരു സിനിമയാണ്. ആ സിനിമ മറ്റൊന്നുമല്ല യാത്ര ആണ്. ഈ സിനിമയിൽ നിന്നും ഉൾക്കൊണ്ടുകൊണ്ടാണ് തന്റെ മകന് യാത്ര എന്ന് പേരിട്ടത് എന്ന് ധനുഷ് പറയുന്നു.

അതേസമയം 1985ൽ റിലീസ് ചെയ്ത മലയാള ചലച്ചിത്രമാണ് യാത്ര. ബാലു മഹേന്ദ്ര സംവിധാനവും തിരക്കഥയും നിർവഹിച്ച ചിത്രത്തിന് കഥയും സംഭാഷണവും എഴുതിയത് ജോൺ പോൾ ആയിരുന്നു. സിനിമയിൽ മമ്മൂട്ടിയും ശോഭനയും ആണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. അടിയന്തരാവസ്ഥക്കാലത്ത് പോലീസും ജയിൽ അധികൃതരും നടത്തിയ മനുഷ്യാവകാശ ലംഘനങ്ങളാണ് ഈ സിനിമയുടെ ഇതിവൃത്തം.

മാത്രമല്ല മമ്മൂട്ടിയെ പ്രകീർത്തിച്ചു കൊണ്ട് അദ്ദേഹത്തിന്റെ കരിസ്മയെക്കുറിച്ചും ഓറയെക്കുറിച്ചും ധനുഷ് തുറന്നു പറഞ്ഞു. ഇതെല്ലാം സ്വാഭാവികമായി വരേണ്ടതാണെന്നും നമുക്ക് ഉണ്ടാക്കിയെടുക്കാൻ പറ്റില്ലെന്നും ധനുഷ്. ലൊക്കേഷനിൽ മമ്മൂട്ടി സാർ ഉണ്ടെന്ന് പറയുമ്പോൾ താൻ ഭയങ്കര സന്തോഷത്തിലായിരിക്കും. എന്നും സാർ ഉണ്ടോ? ഇന്ന് സാർ ഉണ്ടോ? എന്ന് ചോദിച്ചുകൊണ്ടാണ് സെറ്റിലേക്ക് വരാറുള്ളത് എന്നും ധനുഷ് പറയുന്നു അത്രയ്ക്കും രസകരമായിരിക്കും അദ്ദേഹം അവിടെ ഉണ്ടെങ്കിൽ.

മമ്മൂട്ടിക്കൊപ്പം സ്ക്രീൻ സ്പേസ് പങ്കിടാൻ കഴിഞ്ഞത് വലിയൊരു അംഗീകാരമായിട്ടാണ് കാണുന്നത് എന്നും ധനുഷ് വേദിയിൽ പറഞ്ഞു.അതേസമയം രാജ്കുമാർ പെരിയസ്വാമി രചനയും സംവിധാനവും നിർവഹിച്ച വണ്ടർ ബാർ ഫിലിംസും ആർ.ടേക്ക് സ്റ്റുഡിയോസും ചേർന്ന് നിർമ്മിക്കുന്ന ചിത്രമാണ് ഓപ്പറേഷൻ മോൾ. സിനിമയിൽ ധനുഷ് മമ്മൂട്ടി കൂടാതെ സായിപ്പല്ലവി ശ്രീലീല നസറുദ്ദീൻ ഷാ ഇന്ദ്രൻസ് എന്നിവരാണ് മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ENGLISH SUMMARY

Actor Dhanush opened up about actor Mammootty. During a promotional event for the film O.M: Operation Mole—directed by Rajkumar Periasamy—Dhanush spoke at length about Mammootty’s character traits and the life lessons he has learned from him. Dhanush also mentioned that he finds Mammootty’s personality deeply compelling.

Follow Us