AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

റബ്ബർ പാർക്ക് ഇന്ത്യയിൽ തൊഴിലവസരം; 35,000 രൂപ ശമ്പളം, ഓൺലൈൻ അപേക്ഷ ക്ഷണിച്ചു

RPIPL Project Engineer Recruitment 2026: റബ്ബർ പാർക്ക് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് പ്രോജക്ട് എഞ്ചിനീയര്‍ (സിവിൽ) തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനായി യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. നിയമനത്തിന്റെ നിബന്ധനകൾക്കും വ്യവസ്ഥകൾക്കും വിധേയമായി താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷിക്കാം. നവംബർ 22 വൈകുന്നേരം അഞ്ച് മണി വരെ അപേക്ഷിക്കാം.

റബ്ബർ പാർക്ക് ഇന്ത്യയിൽ തൊഴിലവസരം; 35,000 രൂപ ശമ്പളം, ഓൺലൈൻ അപേക്ഷ ക്ഷണിച്ചു
Rubber Park India Image Credit source: Rubber Park Facebook
Jayadevan AM
Jayadevan AM | Published: 16 Nov 2026 | 06:05 PM

കേരള ഇൻഡസ്ട്രിയൽ ഇൻഫ്രാസ്ട്രക്ചർ കോർപ്പറേഷനും (കിൻഫ്ര) റബ്ബർ ബോർഡും സംയുക്തമായി ആരംഭിച്ച സംയുക്ത സംരംഭ കമ്പനിയായ റബ്ബർ പാർക്ക് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് (ആര്‍പിഐപിഎല്‍) പ്രോജക്ട് എഞ്ചിനീയര്‍ (സിവിൽ) തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനായി യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്‌മെന്റിന്റെ (സിഎംഡി) വെബ്‌സൈറ്റായ www.cmd.kerala.gov.in വഴി, ഈ നിയമനത്തിന്റെ നിബന്ധനകൾക്കും വ്യവസ്ഥകൾക്കും വിധേയമായി താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷിക്കാം. നവംബർ 22 വൈകുന്നേരം അഞ്ച് മണി വരെ അപേക്ഷിക്കാം.

ആകെ ഒരു ഒഴിവാണുള്ളത്. തുടക്കത്തിൽ 179 ദിവസത്തേക്കായിരിക്കും കരാർ കാലാവധി. പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ കാലാവധി നീട്ടി നൽകുന്നതാണ്. അംഗീകൃത സർവ്വകലാശാലയിൽ നിന്നുള്ള സിവിൽ എഞ്ചിനീയറിങിലുള്ള ഫസ്റ്റ് ക്ലാസ് ബി.ടെക് / ബി.ഇ ബിരുദമോ തത്തുല്യ യോഗ്യതയോ ആണ് വിദ്യാഭ്യാസ യോഗ്യതയായി നിശ്ചയിച്ചിരിക്കുന്നത്.

പ്രവൃത്തിപരിചയം & പ്രായപരിധി

സിവിൽ നിർമ്മാണ പ്രവർത്തനങ്ങൾ, എസ്റ്റിമേറ്റുകൾ തയ്യാറാക്കൽ, പ്രവൃത്തികളുടെ അളവെടുക്കലും രേഖപ്പെടുത്തലും എന്നിവയിൽ യോഗ്യത നേടിയ ശേഷമുള്ള കുറഞ്ഞത് 3 വർഷത്തെ പ്രവൃത്തിപരിചയം ഉദ്യോഗാർത്ഥികൾക്ക് ഉണ്ടായിരിക്കണം. സമാനമായ ഇൻഡസ്ട്രിയൽ പാർക്കുകളിൽ ജോലി ചെയ്തവര്‍ക്ക് മുന്‍ഗണനയുണ്ട്‌. ഉയർന്ന പ്രായപരിധി 40 വയസാണ്. 35,000 രൂപയാണ് ശമ്പളം.

Also Read: GK Questions: യുപിഎസ്‌സി മുതൽ ബാങ്കിംഗ് വരെ; മത്സരപ്പരീക്ഷകളിൽ ചോദിച്ചേക്കാവുന്ന 5 ജികെ ചോദ്യങ്ങൾ

അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ് പ്രക്രിയ നടക്കുക. ആവശ്യമെങ്കിൽ എഴുത്തുപരീക്ഷയും ഉണ്ടായേക്കാം. വിജ്ഞാപനം ചെയ്ത തസ്തികയിലേക്കുള്ള ഉദ്യോഗാർത്ഥികളെ ഷോർട്ട്‌ലിസ്റ്റ് ചെയ്യുന്നതിനും തിരഞ്ഞെടുക്കുന്നതിനുമുള്ള മാനദണ്ഡങ്ങൾ തീരുമാനിക്കാനുള്ള പൂർണ്ണ അധികാരം ആർപിഐപിഎൽ, സിഎംഡി എന്നിവയില്‍ നിക്ഷിപ്തമായിരിക്കും.

ഓൺലൈൻ അപേക്ഷയിൽ നിർദ്ദിഷ്ട സ്ഥലത്ത് ഉദ്യോഗാർത്ഥിയുടെ ഏറ്റവും പുതിയ ഫോട്ടോ സ്കാൻ ചെയ്ത് അപ്‌ലോഡ് ചെയ്യേണ്ടതാണ്. വെള്ള പേപ്പറിൽ ഉദ്യോഗാർത്ഥി ഒപ്പിട്ട ശേഷം അത് സ്കാൻ ചെയ്ത് ഓൺലൈൻ അപേക്ഷയിൽ നൽകിയിട്ടുള്ള സ്ഥലത്ത് അപ്‌ലോഡ് ചെയ്യണം. ഫോട്ടോയുടെയും, ഒപ്പിന്റെയും സൈസ് വിജ്ഞാപനത്തില്‍ നല്‍കിയിട്ടുണ്ട്.

ഓൺലൈനായി അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാർത്ഥികൾ വിജ്ഞാപനം വായിച്ച് ഈ നിയമനത്തിനുള്ള തങ്ങളുടെ യോഗ്യത സ്വയം ഉറപ്പുവരുത്തേണ്ടതാണ്. ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിൽ ഉണ്ടാകുന്ന യാതൊരുവിധ പിഴവുകൾക്കും ആർപിഐപിഎല്ലോ സിഎംഡിയോ ഉത്തരവാദികളായിരിക്കുന്നതല്ല. അപേക്ഷകർ ഓൺലൈൻ അപേക്ഷയിലെ പ്രസക്തമായ എല്ലാ കോളങ്ങളും പൂരിപ്പിക്കണം. അപൂർണ്ണമായതോ തെറ്റായതോ ആയ അപേക്ഷാ ഫോമുകൾ തള്ളിക്കളയും.

English Summary

Rubber Park India (RPIPL) is hiring a Project Engineer (Civil) on a contract basis. Candidates need a first-class B.Tech/BE in Civil Engineering and three years of experience. The maximum age limit is 40 years, and the monthly salary is ₹35,000. Eligible applicants can apply online at www.cmd.kerala.gov.in until November 22, 2026.

Follow Us