AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

രാപ്പകലിലെ കൃഷ്ണൻ അടി ചോദിച്ചുവാങ്ങിയതല്ലെ?; സ്വന്തം സിനിമയിലെ കഥാപാത്രത്തെ റോസ്റ്റ് ചെയ്ത് സംവിധയകൻ കമൽ!

From Selfless to Toxic: Kamal Explains the Changing Perspectives on Raappakal's Krishnan: ആ വീടും അതിലെ ആളുകളും എല്ലാം അവർക്കുകൂടി അവകാശപ്പെട്ടതാണ് എന്നാണ് അത്തരം ആളുകളുടെ ഒരു ചിന്താഗതി. എന്നാൽ അതങ്ങനെയല്ല എന്ന് തിരിച്ചറിയുന്ന നിമിഷവും അവരുടെയൊക്കെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ടാകും. അതാണ് രാപ്പകലിലെ കൃഷ്ണൻ എന്ന കഥാപാത്രം. അന്ന് സിനിമ കണ്ട ആർക്കും കൃഷ്ണനെക്കുറിച്ച് ഇപ്പോഴുള്ളതുപോലെ ഒരു പരാതി തോന്നിക്കാണില്ല

രാപ്പകലിലെ കൃഷ്ണൻ അടി ചോദിച്ചുവാങ്ങിയതല്ലെ?; സ്വന്തം സിനിമയിലെ കഥാപാത്രത്തെ റോസ്റ്റ് ചെയ്ത് സംവിധയകൻ കമൽ!
Kamal On RappakalImage Credit source: Social Media Screengrab
Sumeesh T Unneen
Sumeesh T Unneen | Published: 05 Nov 2026 | 02:01 PM

സിനിമ ഇറങ്ങിയ കാലത്ത് രാപ്പകൽ എന്ന ചിത്രത്തിലെ മമ്മൂട്ടിയുടെ കൃഷ്ണൻ എന്ന കഥാപാത്രം ആളുകളുടെ മനസ്സിൽ നിസ്വാർത്ഥ സ്നേഹത്തിൻ്റെ ഒരു പ്രദീകമായിരുന്നു. എന്നാൽ അന്യരുടെ സ്വകാര്യതയിൽ അനാവശ്യമായി ഇടപെടുന്ന ഒരാൾ എന്നതാണ് കൃഷ്ണനെ കുറിച്ചുള്ള ഇപ്പോഴത്തെ തലമുറയുടെ കാഴ്ചപ്പാട്. അത് നിരവധി വീഡിയോകളും റീലുകളുമായി സാമൂഹ്യ മാധ്യമങ്ങളിൽ നിറയുന്നുമുണ്ട്. കൃഷ്ണൻ എന്ന മമ്മൂൂട്ടി കഥാപാത്രത്തെ റോസ്റ്റ് ചെയ്യുന്ന വീഡിയോകളാണ് ഇതിൽ പലതും. അങ്ങനെ പുതിയ കാലത്ത് ടൊക്സിക് ആയി മാറിയ തൻ്റെ സിനിമയിലെ മമ്മൂട്ടി കഥാപാത്രത്തെ കുറിച്ച് സംസാരിക്കുകയാന് സംവിധായകൻ കമൽ.

‘കൃഷ്ണനെ’ റോസ്റ്റ് ചെയ്യുന്ന വീഡിയോകൾ താൻ കണ്ടിരുന്നു എന്നും അത് കണ്ട് താൻ ചിരിച്ചുപോയി എന്നും കമൽ പറയുന്നു. നമ്മൾ ഒരിക്കലും ആലോചിക്കാത്ത കാര്യങ്ങൾ പുതിയ തലമുറ പറയുമ്പോൾ അത് കൗതുമാണ്. റോസ്റ്റ് ചെയ്യുന്നതിന് അപ്പുറത്ത് ആ കഥാപാത്രത്തിന് ഒരു തലമുണ്ട് എന്നും ഇന്നത്തെ തലമുറയ്ക്ക് ഒരു പക്ഷേ ഇത്തരം ആളുകൾ കണ്ട് പരിചയമുണ്ടാകില്ല എന്നും കമൽ പറയുന്നു. നാട്ടിൻപുറങ്ങളിൽ ഇത്തരം കൃഷ്ണന്മാർ ഒരുപാട് ഉണ്ടായിരുന്നു. വേണ്ടതിലും വേണ്ടാത്തതിലും എല്ലാം അവർ ഇടപെടും. മിക്ക കുടുംബത്തിലും പണ്ട് ആ കുടുംബത്തിലുള്ളവരെ ഭരിക്കുന്ന കാര്യസ്ഥൻ ഉണ്ടായിരിക്കും എന്നും കമൽ പറയുന്നു.

Also Read: Shamna Kasim: “ഭർത്താവുമായി അകന്നു എന്ന് ആളുകൾ പറഞ്ഞു; അത് കേട്ട് വീട്ടുകാർ പോലും ഞെട്ടി”; ആ സംഭവം ഓർത്തെടുത്ത് ഷംന കാസിം

ആ വീടും അതിലെ ആളുകളും എല്ലാം അവർക്കുകൂടി അവകാശപ്പെട്ടതാണ് എന്നാണ് അത്തരം ആളുകളുടെ ഒരു ചിന്താഗതി. എന്നാൽ അതങ്ങനെയല്ല എന്ന് തിരിച്ചറിയുന്ന നിമിഷവും അവരുടെയൊക്കെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ടാകും. അതാണ് രാപ്പകലിലെ കൃഷ്ണൻ എന്ന കഥാപാത്രം. അന്ന് സിനിമ കണ്ട ആർക്കും കൃഷ്ണനെക്കുറിച്ച് ഇപ്പോഴുള്ളതുപോലെ ഒരു പരാതി തോന്നിക്കാണില്ല. അന്നത്തെ കൃഷ്ണൻ എല്ലാവർക്കും പരിചിതനാണ് എന്നതാണ് അതിന് കാരണം. എന്നാൽ ഇന്നത്തെ തലമുറയ്ക്ക് കൃഷ്ണന്മാരെ അത്രകണ്ട് പരിചയമില്ലാത്തതുകൊണ്ടാവാം ഈ അഭിപ്രായം എന്നും കമൽ പറയുന്നു.

കൃഷ്ണൻ എന്ന കഥാപാത്രം ചെയ്യുന്നത് യഥാർത്ഥത്തിൽ ശരിയല്ല എന്നും കമൽ പറയുന്നുണ്ട്. ആ കുടുംബത്തിൽ കയറി അവരെ ഭരിക്കേണ്ട കാര്യമില്ല. വേലക്കാരിയായ നയൻതാരയുടെ കഥാപാത്രത്തെ ആവശ്യത്തിനും അനാവശ്യത്തിനുമെല്ലാം കൃഷ്ണ വഴക്ക് പറയുന്നുണ്ട്. കൃഷ്ണൻ എന്ന കഥാപാത്രത്തെ രൂപപ്പെടുത്തിയിരിക്കുന്നത് ആ നിലയിലാണ്. അതുകൊണ്ടാണ് രാത്രിയായാൽ കിടന്നുറങ്ങണം എന്ന് പറഞ്ഞ് കൃഷ്ണൻ വന്ന് ലൈറ്റ് ഓഫാക്കുന്നത്. അവരുടെ സ്വകാര്യതയിൽ ഇടപെടേണ്ട കാര്യമില്ല. പക്ഷേ അത് ചിന്തിക്കാൻ ഇത്തരം ആൾകൾക്ക് കഴിയില്ല. “കൃഷ്ണൻ ആ ചെക്കൻ്റെ കയ്യിൽ നിന്നും അടി ചോദിച്ച് വാങ്ങിയതല്ലെ” എന്നും കമൽ തമാശയായി ചോദിക്കുന്നുണ്ട്. പോർട്രയൽ ഓഫ് ഗദ്ദാഫി എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് കമൽ ഇക്കാര്യങ്ങൾ തുറന്ന് സംസാരിച്ചത്.

English Summary

Director Kamal reacted to social media trolls calling Mammootty’s character ‘Krishnan’ in Raappakal toxic, explaining that while such intrusive caretakers were common then, the younger generation views them differently today.

Follow Us