‘നിവർന്ന മൂക്ക് ഉണ്ടെങ്കിലേ സിനിമയിൽ അവസരങ്ങൾ ലഭിക്കൂ’; അത് കേട്ടതോടെ ആ നടന്‍ പ്ലാസ്റ്റിക് സര്‍ജറി ചെയ്തു: ലാല്‍ ജോസ്

Lal Jose Talks About NF Varghese: കമലിന്റെ അസിസ്റ്റന്റ് ഡയറക്ടറായാണ് ലാൽ ജോസ് സിനിമാ ജീവിതം ആരംഭിച്ചത്. 1998-ൽ പുറത്തിറങ്ങിയ ഒരു മറവത്തൂർ കനവ് എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി സംവിധായകനാകുന്നത്.

നിവർന്ന മൂക്ക് ഉണ്ടെങ്കിലേ സിനിമയിൽ അവസരങ്ങൾ ലഭിക്കൂ; അത് കേട്ടതോടെ ആ നടന്‍ പ്ലാസ്റ്റിക് സര്‍ജറി ചെയ്തു: ലാല്‍ ജോസ്

Lal Jose

Published: 

25 Apr 2025 | 08:36 PM

മലയാളി പ്രേക്ഷക മനസിൽ എന്നെന്നും നിലനിൽക്കുന്ന ഒരുപിടി നല്ല സിനിമകൾ സമ്മാനിച്ച സംവിധായകനാണ് ലാൽ ജോസ്. കമലിന്റെ അസിസ്റ്റന്റ് ഡയറക്ടറായാണ് ലാൽ ജോസ് സിനിമാ ജീവിതം ആരംഭിച്ചത്. 1998-ൽ പുറത്തിറങ്ങിയ ഒരു മറവത്തൂർ കനവ് എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി സംവിധായകനാകുന്നത്.

ഇതിനു ശേഷം മലയാളം സിനിമയ്ക്ക് അദ്ദേഹം സമ്മാനിച്ചത് നിരവധി ഹിറ്റുകളാണ്. ഇപ്പോഴിതാ നടൻ എൻഎഫ് വർ​ഗീസിനെ കുറിച്ച് അദ്ദേഹം പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

മലയാള സിനിമയ്ക്ക് ഏറെ സുപരിചിതനായിരുന്നു നടൻ എൻ.എഫ് വർ​ഗീസ് . വില്ലനായും സഹനടനായുമെല്ലാം തിളങ്ങിയിട്ടുള്ള താരത്തിന്റെ അപ്രതീക്ഷിത വിയോ​ഗം മലയാള സിനിമയ്ക്കുണ്ടായ തീരാനഷ്ടമാണ്. വിടപറഞ്ഞിട്ട് 23 വർഷങ്ങൾ പിന്നിടുമ്പോൾ അദ്ദേഹത്തെ കുറിച്ചുള്ള ഓർമകളാണ് പങ്കുവയ്ക്കുകയാണ് ലാൽ ജോസ്. തന്റെ യൂട്യൂബ് ചാനലിലൂടെയായിരുന്നു സംവിധായകൻ തുറന്നുപറച്ചിൽ.

Also Read:‘ചേട്ടൻ നൽകിയത് എന്റെ 13 വർഷത്തെ കാത്തിരിപ്പിനുള്ള ഉത്തരം; അനുജനെപ്പോലെ കൂടെ കൂട്ടിയതിന് നന്ദി’

നടൻ വർ​ഗീസിന് ആദ്യ കാലങ്ങളിൽ അഭിനയിക്കാൻ അവസരങ്ങൾ അധികം കിട്ടാത്ത ഒരു അവസ്ഥ ഉണ്ടായിരുന്നുവെന്നാണ് ലാൽ ജോസ് പറയുന്നത്. അന്ന് അദ്ദേഹത്തോട് ആരോ പറഞ്ഞത് , പതിഞ്ഞ മൂക്ക് ആയത് കൊണ്ടാകും. സിനിമയിൽ നിവർന്ന മൂക്ക് ഉണ്ടെങ്കിലേ അവസരങ്ങൾ ലഭിക്കൂ’ എന്നായിരുന്നു.

അത് കേട്ടതോടെ അദ്ദേഹം പ്ലാസ്റ്റിക് സർജറി ചെയ്‌ത്‌ മൂക്ക്‌ ശരിയാക്കിയെന്നാണ് ലാൽ ജോസ് പറയുന്നത്. അത് ശരിയാക്കി തിരിച്ചു വരുന്ന സമയത്തോ തൊട്ടടുത്ത ദിവസങ്ങളിലോ ആയിട്ട് അദ്ദേഹത്തിന് ഒരു ആക്‌സിഡൻ്റ് സംഭവിച്ചു. സ്കൂട്ടർ അപകടത്തിൽപ്പെട്ട് അദ്ദേഹത്തിന്റെ കൈ ഒടിഞ്ഞു. പിന്നീട് സിനിമയിൽ ഒരിക്കലും അഭിനയിക്കാൻ സാധിക്കാത്ത അവസ്ഥയിലായെന്നും ലാൽ ജോസ് പറയുന്നു. എന്നാൽ പിന്നീട് അദ്ദേഹത്തെ തേടി നല്ല റോളുകൾ എത്തിയെന്നും അദ്ദേഹം പറയുന്നു.

Loading...
Unable to load recommendations.
Follow Us
Related Stories
Bethlehem Kudumba Unit : 300 കോടി നേട്ടം, ചിലവ് കേട്ട് ഞെട്ടരുത്, ബെത്ലഹേം കുടുംബ യൂണിറ്റ് മാജിക്
Big boss Malayalam Season 8:കപ്പ് ചേട്ടൻ തന്നെ തൂക്കും! രാഹുൽ ഈശ്വർ റിനി കോംബോ വർക്ക് ആകില്ല; ഭാര്യ ദീപ
Actress Surabhi lakshmi: എഗ്ഗ് ഫ്രീസിങ് ചെയ്തു! അനുഭവവും സ്വീകരിക്കേണ്ട മുൻകരുതലുകളെയും കുറിച്ച് നടി സുരഭി ലക്ഷ്മി
CM Vijay – Ajith : ലണ്ടനിൽ പറന്നെത്തി തലയ്ക്ക് തലൈവരുടെ വക ഒരു ഹഗ്​, ഏറ്റെടുത്ത് സോഷ്യൽ മീഡിയ
Shamna Kasim : അവസരങ്ങൾ ഒരുപാട് നഷ്ടപ്പെട്ടു, മലയാള സിനിമയ്ക്ക് വേണ്ടി ഡാൻസ് വേണ്ടെന്ന് വച്ചിരുന്നെങ്കിൽ എവിടെയും എത്തില്ലായിരുന്നു – ഷംന കാസിം
Bigg Boss Malayalam Seoson 8: നിങ്ങൾക്കെന്താ ഭയം ആണോ… ​ഗായത്രിയെ എന്തിന് പുറത്താക്കി? ജസീലയെ നിർത്തിപ്പൊരിച്ച് മോഹൻലാൽ
ചിയാസീഡ് ഈ രീതിയിൽ ഒരിക്കലും കഴിക്കരുത്!
പഴയ സ്വര്‍ണം വില്‍ക്കുന്നത് നഷ്ടമോ ലാഭമോ? ജ്വല്ലറികള്‍ പറ്റിച്ചാല്‍...
പുഴുങ്ങിയ നേന്ത്രപ്പഴമോ പഴുത്തതോ ആരോ​ഗ്യത്തിന് നല്ലത്
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ