R Sharath: സംവിധായകൻ ആർ ശരത്ത് അന്തരിച്ചു
R Sharath Demise:63 വയസ്സ് ആയിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. കരൾ രോഗത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. സായാഹ്നം, ശീലാബതി, ബുദ്ധൻ ചിരിക്കുന്ന, സ്ഥിതി തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ കരിയറിലെ പ്രധാനപ്പെട്ട ചിത്രങ്ങൾ. ഇവയിൽ സായാഹ്നം എന്ന സിനിമ 7 സംസ്ഥാന പുരസ്കാരങ്ങളാണ് കരസ്ഥമാക്കിയത്...........
കൊച്ചി: മലയാള സിനിമ സംവിധായകൻ ആർ ശരത്ത് അന്തരിച്ചു. 63 വയസ്സ് ആയിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. കരൾ രോഗത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. സായാഹ്നം, ശീലാബതി, ബുദ്ധൻ ചിരിക്കുന്ന, സ്ഥിതി തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ കരിയറിലെ പ്രധാനപ്പെട്ട ചിത്രങ്ങൾ. ഇവയിൽ സായാഹ്നം എന്ന സിനിമ 7 സംസ്ഥാന പുരസ്കാരങ്ങളാണ് കരസ്ഥമാക്കിയത്.
ഉണ്ണിമേനോൻ ആണ് സിനിമയിൽ നായകനായി എത്തിയത്
ഡോക്യുമെന്ററി സംവിധായകൻ എന്ന നിലയിലാണ് അദ്ദേഹം തന്റെ സിനിമ ജീവിതം ആരംഭിച്ചത്. ദി പെയിന്റ്ഡ് എപ്പിക്സ് എന്ന ഡോക്യുമെന്ററിയുടെ ചിത്രീകരണത്തിനിടയിൽ രാജാ രവിവർമ്മയുടെ ചില അപൂർവമായ ചുവർ ചിത്രങ്ങളും അദ്ദേഹം കണ്ടെത്തിയിരുന്നു. തുടർന്ന് സെക്രട്ടറിയേറ്റ് ജീവനക്കാരായ ദമ്പതികളുടെ ജീവിത പശ്ചാത്തലങ്ങൾ പ്രേക്ഷകർക്ക് മുന്നിൽ തുറന്നുകാട്ടിയ സ്ഥിതി എന്ന ചിത്രവും ഏറെ പ്രശംസ പിടിച്ചുപറ്റി. പിന്നണി ഗായകനായ ഉണ്ണിമേനോൻ ആണ് സിനിമയിൽ നായകനായി എത്തിയത്. ഈ സിനിമയിൽ സംഗീതസംവിധാനം നിർവഹിച്ചതും അദ്ദേഹം തന്നെയായിരുന്നു.
” Burial of dreams” ദേശീയ തലത്തിൽ ശ്രദ്ധയെ ആകർഷിച്ചിരുന്നു
അദ്ദേഹത്തിന് മികച്ച നവാഗത ചിത്രത്തിനുള്ള ഇന്ദിരാഗാന്ധി പുരസ്കാരം, മികച്ച മലയാള ചിത്രത്തിനുള്ള ദേശീയ അവാർഡ്, മികച്ച ചിത്രത്തിനും മികച്ച രണ്ടാമത്തെ ചിത്രത്തിനുമുള്ള കേരള സംസ്ഥാന പുരസ്കാരങ്ങൾ, മികച്ച ചിത്രത്തിനും കഥയ്ക്കുമുള്ള സംസ്ഥാന അവാർഡ് തുടങ്ങി നിരവധി ദേശീയ സംസ്ഥാന അംഗീകാരങ്ങളും ആർ ശരത്ത് നേടിയിട്ടുണ്ട്. കൂടാതെ ഭോപ്പാൽ ദുരന്തത്തെ ആസ്പദമാക്കി അദ്ദേഹം നിർമ്മിച്ച ” Burial of dreams” ദേശീയ തലത്തിൽ ശ്രദ്ധയെ ആകർഷിച്ചിരുന്നു.അതേസമയം ഇന്ന് ഉച്ചയ്ക്ക് ശേഷം തൈക്കാട് ശാന്തികവാടത്തിൽ സംസ്കാരം നടക്കും.
ENGLISH SUMMARY
Malayalam film director R Sarath passed away. He was 63 years old. He passed away at a private hospital in Thiruvananthapuram. He was undergoing treatment for liver disease. His most important films in his career include Sayahnam, Seelabathi, Buddhan Chirikan, and Sita. Among these, Sayahnam won 7 state awards.