Director Renjith case : അതിക്രമത്തെക്കുറിച്ച് അറിയില്ലെന്ന് കാരവാൻ ഡ്രൈവർ, വ്യാജമെന്ന് ആവർത്തിച്ച് രഞ്ജിത്ത്

Director Renjith Assault case : യുവ നടിക്കെതിരെ ലൈംഗിക അതിക്രമം നടത്തിയ സംഭവത്തിൽ സംവിധായകൻ രഞ്ജിത്തിനെ കോടതി തിങ്കളാഴ്ച വൈകുന്നേരം 4 മണി വരെയാണ് കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. തുടർന്ന് ചൊവ്വാഴ്ച ജാമ്യാപേക്ഷ വീണ്ടും പരിഗണിക്കും. അതേസമയം കുറ്റകൃത്യം നടന്നു എന്ന് ആരോപിക്കപ്പെടുന്ന കാരവാൻ ചങ്ങനാശ്ശേരിയിൽ നിന്ന് പോലീസ് കസ്റ്റഡിയിലെടുത്ത്...

Director Renjith case : അതിക്രമത്തെക്കുറിച്ച് അറിയില്ലെന്ന് കാരവാൻ ഡ്രൈവർ, വ്യാജമെന്ന് ആവർത്തിച്ച് രഞ്ജിത്ത്

Director Ranjith

Published: 

05 Apr 2026 | 09:42 AM

യുവ നടി തനിക്കെതിരെ നൽകിയ ലൈംഗിക അതിക്രമ പരാതി വ്യാജമാണെന്ന് ആവർത്തിച്ച് സംവിധായകൻ രഞ്ജിത്ത്. കൂടാതെ കാരവാന്റെ ഡ്രൈവറെ ചോദ്യം ചെയ്തതിൽ നിന്നും അതിക്രമത്തെക്കുറിച്ച് ഒന്നും അറിയില്ല എന്നാണ് മൊഴി നൽകിയത്. കൂടാതെ സംഭവദിവസം സെറ്റിൽ ഉണ്ടായിരുന്ന കൂടുതൽ പേരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞദിവസം കേസിൽ രഞ്ജിത്തിന്റെ ജാമ്യ ഹർജി കോടതി തള്ളിയിരുന്നു. കസ്റ്റഡിയിൽ വിട്ട സാഹചര്യത്തിൽ രഞ്ജിത്തുമായി അന്വേഷണസംഘം ഇന്ന് തെളിവെടുക്കും.

യുവ നടിക്കെതിരെ ലൈംഗിക അതിക്രമം നടത്തിയ സംഭവത്തിൽ സംവിധായകൻ രഞ്ജിത്തിനെ കോടതി തിങ്കളാഴ്ച വൈകുന്നേരം 4 മണി വരെയാണ് കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. തുടർന്ന് ചൊവ്വാഴ്ച ജാമ്യാപേക്ഷ വീണ്ടും പരിഗണിക്കും. അതേസമയം കുറ്റകൃത്യം നടന്നു എന്ന് ആരോപിക്കപ്പെടുന്ന കാരവാൻ ചങ്ങനാശ്ശേരിയിൽ നിന്ന് പോലീസ് കസ്റ്റഡിയിലെടുത്ത് കൊച്ചിയിൽ എത്തിച്ചിട്ടുണ്ട്. അതേസമയം രഞ്ജിത്തിന് വേണ്ടി കഴിഞ്ഞദിവസം കോടതിയിൽ ഹാജരായ അഭിഭാഷകൻ അദ്ദേഹത്തിന് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെന്നും ജാമ്യം അനുവദിക്കണമെന്നും വാദിച്ചിരുന്നു.

ALSO READ:രഞ്ജിത്തിന് തിരിച്ചടി! ലൈംഗിക പീഡനക്കേസിൽ ജാമ്യം ഇല്ല

എന്നാൽ രഞ്ജിത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായത് ഗുരുതരമായ കുറ്റകൃത്യമാണെന്നാണ് പ്രതിഭാ​ഗം വാദിച്ചത്. തുടർന്ന് ഇത് അംഗീകരിച്ച കോടതി കസ്റ്റഡിയിൽ അനുവദിക്കുകയായിരുന്നു. രഞ്ജിത്തിന്റെ ആരോഗ്യസ്ഥിതി പരിഗണിച്ച് കസ്റ്റഡിയിലുള്ള കാലയളവിൽ ഡോക്ടർമാരുടെ പരിശോധന ഉറപ്പാക്കാനും കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്. കുറ്റകൃത്യം നടന്ന സമയത്ത് ലൊക്കേഷനിൽ ഉണ്ടായിരുന്ന രണ്ട് കാരവാനുകൾ പോലീസ് ചങ്ങനാശ്ശേരിയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് കൊച്ചിയിൽ എത്തിച്ചു. വനിതാ പോലീസ് സ്റ്റേഷനിൽ രഞ്ജിത്തിനെ വിശദമായ ചോദ്യം ചെയ്തതിനുശേഷം ആകും തെളിവെടുപ്പ് നടത്തുക. രഞ്ജിത്തിന്റെ പുതിയ സിനിമ സെറ്റിൽവെച്ച് രണ്ടുമാസം മുമ്പാണ് സംഭവം നടന്നത്. കാരവാനിൽ വച്ച് ലൈംഗിക അതിക്രമം നടത്താൻ ശ്രമം നടത്തിയെന്നാണ് നടിയുടെ ആരോപണം. ഇതിനെ തുടർന്ന് രഞ്ജിത്ത് പോലീസ് സംഘത്തിന്റെ നിരീക്ഷണത്തിൽ ആയിരുന്നു.

 

Loading...
Unable to load recommendations.
Follow Us
ഫുൾ ചാർജിൽ 132 കിലോമീറ്റർ, പുതിയ കൈനറ്റിക് ഇ.വി
8000mAh ബാറ്ററിയുമായി ഓപ്പോ A7 പ്രോ 5G ലോഞ്ച്​ ചെയ്തു
കൈകളിലും കാലുകളിലും ഇടയ്ക്കിടെ തരിപ്പ് അനുഭവപ്പെടാറുണ്ടോ?
ചൂടു കൂടുമ്പോൾ ചിക്കൻപോക്സ് വില്ലനാകുമോ? ശ്രദ്ധിക്കണേ
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ
ഫോണിന് റേഞ്ചില്ല, ജീവനക്കാരനെ ടവറിൽ കെട്ടിയിട്ടു
മൂന്നാറിൽ ഇറങ്ങിയ കടുവ