AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Director Renjith: രഞ്ജിത്തിന് തിരിച്ചടി! ലൈംഗിക പീഡനക്കേസിൽ ജാമ്യം ഇല്ല

Director Renjith:രഞ്ജിത്തിന്റെ ആരോഗ്യസ്ഥിതി പരിഗണിക്കണമെന്ന് അഭിഭാഷകൻ കോടതിയിൽ ആവശ്യപ്പെട്ടിരുന്നുവെങ്കിലും അതൊന്നും പരിഗണിച്ചിട്ടില്ല. നട്ടെല്ലിന് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെന്നും കരൾ മാറ്റിവെക്കലിന് വിധേയനായ ആളാണെന്നുമായിരുന്നു രഞ്ജിത്തിനു വേണ്ടി ഹാജരായ അഭിഭാഷകന്റെ വാദങ്ങൾ. ഇതൊന്നും കോടതി മുഖവിലയ്ക്കെടുത്തിട്ടില്ല. തിങ്കളാഴ്ച വരെ കസ്റ്റഡിയിൽ വിട്ട സാഹചര്യത്തിൽ അടുത്ത നടപടി തെളിവെടുപ്പ് ആയിരിക്കും....

Director Renjith: രഞ്ജിത്തിന് തിരിച്ചടി! ലൈംഗിക പീഡനക്കേസിൽ ജാമ്യം ഇല്ല
Renjith Assault CaseImage Credit source: Social Media
Ashli C
Ashli C | Edited By: Arun Nair | Updated On: 23 Apr 2026 | 07:25 PM

കൊച്ചി: പീഡനക്കേസിൽ സംവിധായകൻ രഞ്ജിത്തിന് ജാമ്യമില്ല. യുവ നടി നൽകിയ പീഡന പരാതിയിൽ രഞ്ജിത്തിനെ പോലീസ് കസ്റ്റഡിയിൽ വിട്ടു. തിങ്കളാഴ്ച വരെയാണ് പോലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. എറണാകുളം സിജെഎം കോടതിയാണ് രഞ്ജിത്തിന്റെ ജാമ്യാപേക്ഷ പരിഗണിച്ചത്. രഞ്ജിത്തിന്റെ ഭാഗത്തുനിന്നും ഗുരുതരമായ കുറ്റകൃത്യമാണ് ഉണ്ടായതെന്നാണ് പ്രോസിക്യൂട്ടർ കോടതിയിൽ വാദിച്ചത്.

അതേസമയം രഞ്ജിത്തിന്റെ ആരോഗ്യസ്ഥിതി പരിഗണിക്കണമെന്ന് അഭിഭാഷകൻ കോടതിയിൽ ആവശ്യപ്പെട്ടിരുന്നുവെങ്കിലും അതൊന്നും പരിഗണിച്ചിട്ടില്ല. നട്ടെല്ലിന് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെന്നും കരൾ മാറ്റിവെക്കലിന് വിധേയനായ ആളാണെന്നുമായിരുന്നു രഞ്ജിത്തിനു വേണ്ടി ഹാജരായ അഭിഭാഷകന്റെ വാദങ്ങൾ. ഇതൊന്നും കോടതി മുഖവിലയ്ക്കെടുത്തിട്ടില്ല. തിങ്കളാഴ്ച വരെ കസ്റ്റഡിയിൽ വിട്ട സാഹചര്യത്തിൽ അടുത്ത നടപടി തെളിവെടുപ്പ് ആയിരിക്കും.

ALSO READ:രഞ്ജിത്ത് പുറത്തേക്കോ? ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

രഞ്ജിത്തിന് വേണ്ടി മുതിർന്ന അഭിഭാഷകനായ അഡ്വക്കേറ്റ് എസ് രാജീവാണ് ഹാജരായത് വിവാദങ്ങളെ തുടർന്ന് ആദ്യ അഡ്വക്കേറ്റ് മുഹമ്മദ് സിയാദ് വക്കാലത്തിൽ നിന്നും ഒഴിഞ്ഞിരുന്നു. ഐസിസി അംഗമായ സിയാദ് രഞ്ജിത്തിന് വേണ്ടി ഹാജരായത് വലിയ ചർച്ചകൾക്കാണ് വഴിയൊരുക്കിയത്. എന്നാൽ താൻ കഴിഞ്ഞദിവസം തന്നെ ഐസിസിയിൽ നിന്നും രാജിവച്ചു എന്നായിരുന്നു സിയാദിന്റെ വിശദീകരണം.

ജനുവരി 9 ആയിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത് ഫോർട്ട് കൊച്ചിയിലെ സിനിമാ ലൊക്കേഷനിൽ വെച്ച് രഞ്ജിത്ത് പീഡിപ്പിക്കാൻ ശ്രമിച്ചു എന്നാണ് യുവ നടി പരാതിയിൽ പറയുന്നത്. രഞ്ജിത്തിനെ കാണാൻ കാരവാനിൽ കയറിയപ്പോൾ പീഡിപ്പിക്കാൻ ശ്രമിച്ചു എന്ന് യുവ നടി പരാതിയിൽ പറയുന്നു. കേസിൽ വിശദമായ അന്വേഷണത്തിന് ശേഷമായിരുന്നു, യാത്രാ മധ്യേ രഞ്ജിത്തിനെ കസ്റ്റഡിയിൽ എടുത്തത്. കേസിൽ വിശദമായ അന്വേഷണം നടക്കുകയാണ്.

Follow Us