AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Director Renjith: രഞ്ജിത്തിനെ ഫെഫ്കയിൽ നിന്നും മാറ്റും; നടപടികൾ ആരംഭിച്ചതായി ബി ഉണ്ണികൃഷ്ണൻ

Director Renjith Assault Case: ഇത്തരത്തിലുള്ള മറ്റു കേസുകളിലും സംഘടന സ്വീകരിച്ച അതേ നിലപാടും നടപടിക്രമവും തന്നെയായിരിക്കും ഈ കേസിലും സ്വീകരിക്കുക എന്നും മാധ്യമങ്ങൾക്ക് നൽകിയ പ്രതികരണത്തിൽ പറഞ്ഞു.ലൈംഗികാതിക്രമക്കേസിൽ ഉൾപ്പെട്ട ഒരു വ്യക്തി ഫെഫ്കയുടെ മെമ്പർ ആണെങ്കിൽ ആ കേസിൽ തീർപ്പുണ്ടാകുന്നത് വരെ മാറ്റി നിർത്തുക എന്നതാണ് സംഘടനയുടെ നടപടിക്രമം....

Director Renjith: രഞ്ജിത്തിനെ ഫെഫ്കയിൽ നിന്നും മാറ്റും; നടപടികൾ ആരംഭിച്ചതായി ബി ഉണ്ണികൃഷ്ണൻ
Renjith, Unni KrishnanImage Credit source: Facebook
Ashli C
Ashli C | Edited By: Jenish Thomas | Updated On: 21 Apr 2026 | 01:07 PM

സംവിധായകനും നടനുമായ രഞ്ജിത്തിനെ മലയാള സിനിമയിലെ സംവിധായകരുടെയും എഴുത്തുകാരുടെയും സംഘടനയായ ഫെഫ്കയിൽ നിന്നും മാറ്റി നിർത്തും. ലൈംഗിക പീഡനക്കേസിൽ അറസ്റ്റിലായതിന് പിന്നാലെയാണ് നടപടി. ഇതിന്റെ നടപടിക്രമങ്ങൾ ആരംഭിച്ചതായി ഫെഫ്ക ജനറൽ സെക്രട്ടറി സംവിധായകൻ ബി ഉണ്ണികൃഷ്ണൻ അറിയിച്ചു. ഇത്തരത്തിലുള്ള മറ്റു കേസുകളിലും സംഘടന സ്വീകരിച്ച അതേ നിലപാടും നടപടിക്രമവും തന്നെയായിരിക്കും ഈ കേസിലും സ്വീകരിക്കുക എന്നും മാധ്യമങ്ങൾക്ക് നൽകിയ പ്രതികരണത്തിൽ ബി ഉണ്ണികൃഷ്ണൻ പറഞ്ഞു.

ലൈംഗികാതിക്രമക്കേസിൽ ഉൾപ്പെട്ട ഒരു വ്യക്തി ഫെഫ്കയുടെ മെമ്പർ ആണെങ്കിൽ ആ കേസിൽ തീർപ്പുണ്ടാകുന്നത് വരെ മാറ്റി നിർത്തുക എന്നതാണ് സംഘടനയുടെ നടപടിക്രമം. ഈ നിർദ്ദേശം ഫെഫ്കയുടെ ഡയറക്ടർ യൂണിയനും റൈറ്റേഴ്സ് യൂണിയനും നൽകിയിട്ടുണ്ട്. ഓൺലൈനായി മീറ്റിംഗ് കൂടി അവർ അതിനുള്ള തീരുമാനം എടുക്കും എന്നും ഉണ്ണികൃഷ്ണൻ വ്യക്തമാക്കി. കൂടാതെ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഐസിസിയിൽ പീഡനത്തിന് ഇരയായ യുവനടിയുടെ പരാതി ലഭിച്ചിട്ടില്ലെന്നും ബി ഉണ്ണികൃഷ്ണൻ പറഞ്ഞു.

ALSO READ:യുവനടിയെ പീഡിപ്പിച്ചു; സംവിധായകൻ രഞ്ജിത്ത് അറസ്റ്റിൽ

സംവിധായകൻ രഞ്ജിത്ത് അറസ്റ്റിൽ

ഇന്നലെ മാർച്ച് 31-ാം തീയതി രാത്രിയോടെയാണ് ലൈംഗിക അതിക്രമ കേസിൽ രഞ്ജിത്തിനെ പോലീസ് അറസ്റ്റ് ചെയ്തത്. എറണാകുളത്തുനിന്നും തൊടുപുഴയിലേക്ക് പോകുന്ന വഴി മുട്ടത്തുവച്ചാണ് രഞ്ജിത്തിനെ പോലീസ് നാടകീയമായി അറസ്റ്റ് ചെയ്തത്. എറണാകുളം സിറ്റി പോലീസ് കമ്മീഷണറുടെ നിർദ്ദേശത്തെ തുടർന്നായിരുന്നു നടപടി. തുടർന്ന് സംവിധായകനെ കൊച്ചി പോലീസിന് കൈമാറി. സിനിമ ലൊക്കേഷനിൽ വച്ച് പീഡിപ്പിക്കാൻ ശ്രമിച്ചു എന്ന് യുവനടിയുടെ പരാതി സംവിധായകൻ്റെ അറസ്റ്റ്.

രഞ്ജിത്തിന്റെ പുതിയ സിനിമയിൽ അഭിനയിക്കുന്ന നടിയാണ് പരാതി നൽകിയത്. കൂടുതൽ നല്ല റോൾ നൽകാമെന്ന് പറഞ്ഞ കാരവാനിലേക്ക് വിളിച്ചുവരുത്തി രഞ്ജിത്ത് ലൈംഗികമായി ഉപദ്രവിച്ചു എന്നാണ് നടിയുടെ പരാതി. ഇതിനിടെ കാരാവനിൽ നിന്നും രക്ഷപ്പെട്ട പുറത്തേക്ക് ഓടിയ നടി തന്റെ സഹപ്രവർത്തകയോട് കാര്യം പറഞ്ഞു. കോട്ടയത്തെ ഷൂട്ടിംഗ് ലൊക്കേഷൻ വച്ച് രണ്ട് മാസം മുമ്പാണ് സംഭവം നടന്നത്. രണ്ട് ദിവസം മുമ്പ് പോലീസ് നടിയുടെ മൊഴി രേഖപ്പെടുത്തിയത്. തുടർന്ന് അതീവ രഹസ്യമായി പ്രത്യേക അന്വേഷണസംഘത്തെ നിയമിച്ച് പോലീസ് കേസ് അന്വേഷിക്കുകയായിരുന്നു. സംവിധായകൻ ഒളിവിലേക്ക് പോകുമെന്ന് ഉറപ്പായതോടെ പോലീസിൻ്റെ അറസ്റ്റ് നടപടി.

Follow Us