Santhivila Dinesh: ‘ഉർവശി പറയുന്നത് പച്ചനുണ, സംസാരത്തിലും നടത്തത്തിലും എന്തോ കുഴപ്പമുണ്ട്’

Director Santhivila Dinesh Hits Out at Urvashi: പാണ്ഡ്യരാജന്റെ സിനിമയില്‍ ഒരു ക്രൂഷ്യല്‍ സ്റ്റേജിലായിപ്പോയതിനാലാണ് തനിക്കും ജയറാമിനും എത്താൻ സാധിക്കാതിരുന്നത് എന്നാണ് ഉർവശി പറഞ്ഞത്. എന്നാൽ ഈ വിശദീകരണത്തിൽ നടിക്കെതിരെ വിമർശനം ഉയർത്തുകയാണ് ശാന്തിവിള ദിനേശ്.

Santhivila Dinesh: ഉർവശി പറയുന്നത് പച്ചനുണ, സംസാരത്തിലും നടത്തത്തിലും എന്തോ കുഴപ്പമുണ്ട്

ശാന്തിവിള ദിനേഷ്, ഉർവശി

Updated On: 

04 Mar 2026 | 03:09 PM

ഉർവശിക്കെതിരെ രൂക്ഷ വിമർശനവുമായി സംവിധായകൻ ശാന്തിവിള ദിനേശ്. നടൻ ശ്രീനിവാസനെ അവസാനമായി കാണാൻ എത്താതിരുന്നത് എന്ത് കൊണ്ടാണെന്ന് ഉർവശി ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. പാണ്ഡ്യരാജന്റെ സിനിമയില്‍ ഒരു ക്രൂഷ്യല്‍ സ്റ്റേജിലായിപ്പോയതിനാലാണ് തനിക്കും ജയറാമിനും എത്താൻ സാധിക്കാതിരുന്നത് എന്നാണ് ഉർവശി പറഞ്ഞത്. എന്നാൽ ഈ വിശദീകരണത്തിൽ നടിക്കെതിരെ വിമർശനം ഉയർത്തുകയാണ് ശാന്തിവിള ദിനേശ്.

‘അടുത്ത കാലത്ത് ഉർവശി പറയുന്നതിലും നടക്കുന്നതിനിടയിലും നിൽക്കുന്നതിലും ഒക്കെ ഒരു പത്ത് പൈസയുടെ കുറവുള്ളതുപോലെ എനിക്ക് തോന്നി. ഉർവശി നല്ല ബോൾഡായിരുന്നു. തലയണ മന്ത്രത്തിലെ കാഞ്ചന മാത്രം മതി ഉർവശിയുടെ റേഞ്ച് അളക്കാൻ. 1990 ലെ മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് കാഞ്ചനയിലൂടെ ഉർവശി നേടുകയും ചെയ്തു .പൊന്മുട്ട ഇടുന്ന താറാവടക്കം ഉർവശിക്ക് മനോഹരമായ വേഷങ്ങൾ എഴുതി ആളായിരുന്നു ശ്രീനിവാസൻ.

ഒരാൾ മരിക്കുമ്പോൾ കൃത്യമായിട്ട് അവിടെ പോയി അവസാനമായി ഒന്ന് കാണണം എന്നൊന്നുമില്ല. പക്ഷേ അതിനെ ന്യായീകരിച്ച് മെഴുകി കുളമാക്കരുത് എന്നാണ് ഉർവശിയോട് പറയാനുള്ളത്. എനിക്കും ജയറാമിനും പ്രിയപ്പെട്ടവനായിരുന്നു ശ്രീനിവാസൻ, പക്ഷേ അവസാനം ഒന്ന് പോയി കാണാൻ ഞങ്ങൾക്ക് കഴിഞ്ഞില്ലത്രേ. അവിടെ നിർത്തിയാൽ മതിയായിരുന്നു കാര്യം വലിച്ചുനീട്ടി കുളവാക്കി കളഞ്ഞു.

ALSO READ: 250 കോടി നൽകി സംഗീതയുടെ വായടപ്പിക്കാൻ വിജയ്? വിവാഹമോചന കേസ് ഒത്തുതീർപ്പിലേക്കെന്ന് സൂചന

പോകാൻ പറ്റിയില്ല വരാൻ കഴിഞ്ഞില്ല അവിടെ തീർന്നതനെ, ഉർവശി വരാൻ പറ്റാത്തതിന് പറയുന്ന കാരണം ഞാനും ജയറാമും പാണ്ഡിരാജിൻറെ പുതിയ സിനിമയിൽ ക്രൂഷ്വൽ സ്റ്റേജിൽ അഭിനയിക്കുന്ന ഒരു തിരക്കിലായി പോയത്രേ. ശ്രീനിവാസനല്ല ഇനി എന്റെ വീട്ടിലുള്ള ആരെങ്കിലും മരിച്ചാലും ശരി ഞാൻ ഒരു ക്രൂഷ്വൽ സ്റ്റേജിൽ നിന്നാണ് അഭിനയിക്കുന്നതെങ്കിൽ ഞാൻ പോവൂല്ല എന്നാണല്ലോ അതിന്റെ അർത്ഥം. എന്തിനാണ് ഇങ്ങനെയൊക്കെ പറയാൻ പോകുന്നത് .മാത്രമല്ല ആ ക്രൂഷ്യൽ സ്റ്റേജിൽ നിൽക്കുമ്പോൾ വിട്ടുപോന്നാൽ, ആ പടം പകുതിക്ക് നിന്നുപോയാൽ നിർമ്മാതാവ് വലിയ നഷ്ടത്തിൽ ആകുമത്രേ എന്നാണ് ഉർവശി പറയുന്നത്.

ഒരു സിനിമയിൽ അഭിനയിക്കുമ്പോൾ ഒരു ദിവസം മാറി നിൽക്കാത്തവരാണോ ജയറാമും ഉർവശിയും. ഒറ്റദിവസം ഒരു അഭിനേതാവ് പനിയായി കിടന്നുപോയാൽ ആ സിനിമ അതോടെ പൂട്ടിക്കെട്ടി അവസാനിപ്പിക്കും എന്ന പച്ച നുണ ഉർവശി പറയാമോ? നിങ്ങൾ രണ്ടാളും ഇപ്പോൾ ക്യാരക്ടർ റോളുകളാണ് ചെയ്യുന്നത്. അല്ലാതെ നായകനും നായികയും ഒന്നും അല്ലല്ലോ. നായികയും നായകനും അല്ലാത്തപ്പോൾ എന്തിനാണ് ഇത്തരം പച്ച നുണകൾ പറഞ്ഞ് വില കളയുന്നത്’ എന്നും അദ്ദേഹം പറഞ്ഞു.  ലൈറ്റ് ആക്ഷൻ ക്യാമറ എന്ന യുട്യൂബ് ചാനലിലൂടെയായിരുന്നു പ്രതികരണം.

Follow Us
Related Stories
“വഴിവെട്ടി വഴിവെട്ടി വന്നതാ”; വേടൻ ജീവിതം എങ്ങനെ മാറ്റിമറിച്ചു എന്ന് തുറന്നു പറഞ്ഞ് ഗബ്രി
പണി തീർത്ത് മാമ്പറക്കൽ അഹമ്മദാലി മടങ്ങി; ഖലീഫയുടെ വമ്പൻ അപ്ഡേറ്റ് പങ്കുവച്ച് വൈശാഖ്!
Kunchacko Boban : അനിയത്തിപ്രാവിൽ എത്തിയത് ഇങ്ങനെ, അന്ന് കിട്ടിയ പ്രതിഫലമോ… വെളിപ്പെടുത്തി കുഞ്ചാക്കോ ബോബൻ
BTS: ഗ്രാമിയോട് ‘നോ’ പറഞ്ഞ് ബിടിഎസ്! റേസിസത്തിനെതിരെ ശക്തമായ നിലപാട്
Dhyan Sreenivasan: വിജയിയെ പറ്റിയല്ല പറഞ്ഞത്, നിങ്ങൾ തെറ്റിദ്ധരിച്ചതാണ്; വാക്കുകളിൽ വ്യക്തത വരുത്തി ധ്യാനും
Pearle Maaney: വ്യക്തതയ്ക്കും വ്യക്തത പോരാ… നല്ല ആർട്ടിഫിഷ്യൽ ആയിട്ടുണ്ട്, കാട്ടിക്കൂട്ടൽ മതിയാക്കൂ പേളി! താരം എയറിൽ നിന്നും സ്പേസിലോട്ട്
കണ്ണിനെ സംരക്ഷിച്ച് മൊ​ബൈൽ ഉപയോഗിക്കാനുള്ള ടിപ്സ്
ചിക്കൻ്റെ എല്ലാ ഭാഗവും ഒന്നിച്ചിട്ട് വേവിക്കാമോ?
ഒരാഴ്ച കൊണ്ട് ഒരു കിലോ കുറയ്ക്കാൻ എത്ര നടക്കണം?
മുടി ശരിയായി കഴുകേണ്ടത് എങ്ങനെ?
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി