Director Shafi :’ഒരു കഥ ആലോചിക്കുമ്പോൾ റേഷനരിയിലെ കല്ല് മനസ്സിൽ കിടന്നു കടിക്കും; അതാണ് സിനിമയിലെ വിജയ രഹസ്യം’; സംവിധായകൻ ഷാഫി

Director Shafi About Success Secrets:ഒരു കഥ ആലോചിക്കുമ്പോൾ റേഷനരിയിലെ കല്ല് മനസ്സിൽ കിടന്നു കടിക്കുമെന്നും വീണ്ടും ആ കാലത്തേക്ക് പോകാതിരിക്കാൻ കഠിനാധ്വാനം ചെയ്യുമെന്നും അതുതന്നെയാണു വിജയമെന്നുമാണ് ഷാഫി ഒരിക്കൽ പറഞ്ഞത്.

Director Shafi :ഒരു കഥ ആലോചിക്കുമ്പോൾ റേഷനരിയിലെ കല്ല് മനസ്സിൽ കിടന്നു കടിക്കും; അതാണ് സിനിമയിലെ വിജയ രഹസ്യം; സംവിധായകൻ ഷാഫി

Director Shafi

Updated On: 

26 Jan 2025 | 07:43 AM

കൊച്ചി: നര്‍മ്മത്തിന്‍റെ വഴിയേ സഞ്ചരിച്ച സംവിധായകനായിരുന്നു ഷാഫി. ചുരുക്കം സിനിമകളിലൂടെ മലയാളി മനസ്സിനെ കുട കുട ചിരിപ്പിച്ച സംവിധായകനാണ് അദ്ദേഹം. അമ്മാവൻ സിദ്ദിഖും സഹോദരൻ റാഫിയും വ്യക്തിമുദ്ര പതിപ്പിച്ച മേഖലയിൽ വീണ്ടും താരകുടുംബത്തിൽ നിന്ന് മറ്റൊരാൾ എത്തിയപ്പോൾ സമ്മാനിച്ചത് അമൂല്യമായ നിരവധി ചിരിക്കഥാപാത്രങ്ങളാണ്. ഇന്നും മലയാളികൾ ഓർത്തുവെക്കുന്ന നിരവധി കഥാപാത്രങ്ങളും ഡയലോഗും ഷാഫി എന്ന് സംവിധായകന്റെ വിജയത്തിന്റെ അടയാളങ്ങളാണ്.

എന്താണ് സിനിമയിലെ വിജയം രഹസ്യമെന്ന ചോദ്യത്തിന് അങ്ങനെ പ്രത്യേകിച്ച് രഹസ്യമൊന്നുമില്ലെന്നാണ്  സംവിധായകൻ ഒരിക്കൽ പറഞ്ഞത്. ഒരു കഥ ആലോചിക്കുമ്പോൾ റേഷനരിയിലെ കല്ല് മനസ്സിൽ കിടന്നു കടിക്കുമെന്നും വീണ്ടും ആ കാലത്തേക്ക് പോകാതിരിക്കാൻ കഠിനാധ്വാനം ചെയ്യുമെന്നും അതുതന്നെയാണു വിജയമെന്നുമാണ് ഷാഫി ഒരിക്കൽ പറഞ്ഞത്. “രഹസ്യമൊന്നുമില്ല. ഒരു സിനിമയെക്കുറിച്ച് ആലോചിക്കുമ്പോൾത്തന്നെ റേഷൻ അരിയുടെ കാര്യം ഓർമ വരും. 10 കൊല്ലം ദാരിദ്ര്യം കൊണ്ടു തുടർച്ചയായി റേഷനരി കഴിച്ചാണു ജീവിച്ചത്. ഒരു കഥ ആലോചിക്കുമ്പോൾ റേഷനരിയിലെ കല്ല് മനസ്സിൽ കിടന്നു കടിക്കും. വീണ്ടും ആ ദാരിദ്ര്യത്തിലേക്കു പോകാതിരിക്കാൻ ആദ്യന്തം കഠിനാധ്വാനം ചെയ്യും. അതുതന്നെയാണു വിജയം.”

Also Read:ചിരിയുടെ മാലപ്പടക്കം പൊട്ടിച്ച ‘സൂപ്പർമാൻ’, സംവിധാന മികവിലെ ‘വൺ മാൻ ഷോ’; മലയാള സിനിമയ്ക്ക് ഷാഫി സമ്മാനിച്ചത്

ഈ വിജയ രഹസ്യം ഉള്ളിൽ കൊണ്ട് നടക്കുന്നത് കൊണ്ട് തന്നെയാണ് മലയാള സിനിമയിൽ രണ്ട് പതിറ്റാണ്ടിലേറെ തന്റെതായ സ്ഥാനം ഉറപ്പിക്കാൻ അദ്ദഹത്തിന് സാധിച്ചത്.സംവിധാനം ചെയ്ത ആദ്യ സിനിമ ‘വൺമാൻ ഷോ’ മുതൽ മലയാളികൾ ഷാഫിക്ക് പുറകെ നടന്ന് നീങ്ങി. പിന്നീട് കണ്ടത് ഷാഫിയുടെ കയ്യൊപ്പ് പതിഞ്ഞ നിരവധി ഹിറ്റ് സിനിമകളാണ്. ഷാഫിയുടെ മിക്ക സിനിമകളും വെറുതെ അങ്ങ് കണ്ട് ചിരിച്ച് കളയാൻ പറ്റുന്നതായിരുന്നില്ല. ഓർക്കും തോറും ചിരിപ്പിക്കുന്ന കഥാപാത്രങ്ങളെയാണ് ഷാഫി ഓരോ സിനിമയീലൂടെയും സമ്മാനിച്ചത്. ശാരീരികമായ കരുത്തുണ്ടെന്ന് വിശ്വസിച്ച് പരാജയപ്പെടുന്ന മിസ്റ്റര്‍ പോഞ്ഞിക്കരയെയും (കല്യാണരാമന്‍)നാക്കിന്‍റെ ബലത്തില്‍ ജീവിക്കുന്ന സ്രാങ്കിനെയും (മായാവി) കുടു കുട ചിരിപ്പിച്ച ദശമൂലം ദാമുവിനെയും (ചട്ടമ്പിനാട്) ഫൈനാന്‍ഷ്യറായ മണവാളനെയും (പുലിവാല്‍ കല്യാണം) ഇന്നും മലയാളികൾ ഓർത്ത് ചിരിക്കുന്നു. ഈ കഥാപാത്രങ്ങൾക്കൊപ്പം സംഭാഷണങ്ങളും മലയാളികൾ കടമെടുത്തു. തളരരുത് രാമന്‍കുട്ടീ , ‘എന്തു ചെയ്യും മല്ലയ്യാ’ ഇനി അഥവാ ബിരിയാണി കൊടുത്താലോ , എന്തിനോ തിളയ്ക്കുന്ന സാമ്പാര്‍ എന്നതുമൊക്കെ ഒരു ഭാഷാപ്രയോഗമായി മലയാളികളുടെ നിത്യജീവിതത്തിലേക്ക് കടന്നു.

Loading...
Unable to load recommendations.
Follow Us
Related Stories
CM Vijay – Ajith : ലണ്ടനിൽ പറന്നെത്തി തലയ്ക്ക് തലൈവരുടെ വക ഒരു ഹഗ്​, ഏറ്റെടുത്ത് സോഷ്യൽ മീഡിയ
Shamna Kasim : അവസരങ്ങൾ ഒരുപാട് നഷ്ടപ്പെട്ടു, മലയാള സിനിമയ്ക്ക് വേണ്ടി ഡാൻസ് വേണ്ടെന്ന് വച്ചിരുന്നെങ്കിൽ എവിടെയും എത്തില്ലായിരുന്നു – ഷംന കാസിം
Bigg Boss Malayalam Seoson 8: നിങ്ങൾക്കെന്താ ഭയം ആണോ… ​ഗായത്രിയെ എന്തിന് പുറത്താക്കി? ജസീലയെ നിർത്തിപ്പൊരിച്ച് മോഹൻലാൽ
Shamna Kasim Jailer 2 : ‘റൊമ്പ അഴകാ ആടിയിറുക്ക്’ രജനീ കാന്ത് പറഞ്ഞു, ജയിലർ 2 അനുഭവം തുറന്ന് പറഞ്ഞ് ഷംന കാസിം
DC Movie : അവർക്ക് മാത്രം ബി.എം.ഡബ്ല്യൂ, ‘ചന്ദ്ര’യും ഇതർഹിക്കുന്നു ! പരസ്യമായി എതിർത്ത് സാനിയ അയ്യപ്പൻ
Mohanlal-Kalabhavan Shajohn:”ഇരിക്ക് മോനേ ഞാൻ നിനക്ക് മേക്കപ്പ് ചെയ്ത് തരാം”; ലാലേട്ടൻ മേക്കപ്പ് മാനായ കഥ പറഞ്ഞ് കലാഭവൻ ഷാജോൺ
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ