AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Hansika Krishna: കയ്യിൽന്ന് ഓരോന്നിടും അതൊക്കെ പെർഫെക്റ്റ് ആകും! നസ്ലിനൊപ്പമുള്ള സിനിമ അനുഭവങ്ങൾ പങ്കുവെച്ച് ഹൻസിക

അമൽ നീരദ് സംവിധാനം ചെയ്യുന്ന ബാച്ചിലർ പാർട്ടി Deux എന്ന സിനിമയിലേക്ക് ഒരു പ്രധാന കഥാപാത്രവുമായി ഹൻസികയും എത്തുകയാണ്. ഇപ്പോൾ ആ സിനിമാ വിശേഷങ്ങളാണ് താരം പങ്കുവെക്കുന്നത്. തന്റെ ഏറ്റവും ഇഷ്ടപ്പെട്ട നടനായ നസ്ലിനൊപ്പം ഒപ്പം തന്നെ ആദ്യസിനിമയിൽ അഭിനയിക്കാൻ സാധിക്കുക എന്ന് പറഞ്ഞപ്പോൾ വളരെയധികം എക്സൈറ്റഡ് ആണെന്നാണ് താരം...........

Hansika Krishna: കയ്യിൽന്ന് ഓരോന്നിടും അതൊക്കെ പെർഫെക്റ്റ് ആകും! നസ്ലിനൊപ്പമുള്ള സിനിമ അനുഭവങ്ങൾ പങ്കുവെച്ച് ഹൻസിക
Hansika KrishnaImage Credit source: Social Media
Ashli C
Ashli C | Published: 14 Nov 2026 | 06:36 PM

ഹൻസിക കൃഷ്ണയെ മലയാളികൾക്ക്‌ പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ടതില്ല. ഹൻസിക മലയാളികളെ സംബന്ധിച്ച് കുട്ടിക്കാലം തൊട്ടേ കാണുന്ന ഒരു മുഖമാണ്. നടൻ കൃഷ്ണകുമാറിന്റെ ഏറ്റവും ഇളയ മകൾ എന്നാൽ അതിലുപരി സോഷ്യൽ മീഡിയയിൽ തന്റേതായ രീതിയിൽ ഒരു സ്ഥാനം നേടിയ വ്യക്തി. സോഷ്യൽ മീഡിയയിൽ സജീവമായതിനാൽ തന്നെ പലപ്പോഴായി പലരെയും തേടിയെത്തുന്ന വിവാദങ്ങളെ പോലെ തന്നെ ഹൻസികയും പലപ്പോഴും സോഷ്യൽ മീഡിയയിൽ വിവാദങ്ങൾക്കും വിമർശനങ്ങൾക്കും എല്ലാം ഇരയായി മാറാറുണ്ട്.

ഇപ്പോഴിതാ തന്റെ ജീവിതത്തിലെ മറ്റൊരു പ്രധാന മുഹൂർത്തത്തിലൂടെയാണ് ഹൻസിക കടന്നുപോകുന്നത്. അമൽ നീരദ് സംവിധാനം ചെയ്യുന്ന ബാച്ചിലർ പാർട്ടി Deux എന്ന സിനിമയിലേക്ക് ഒരു പ്രധാന കഥാപാത്രവുമായി ഹൻസികയും എത്തുകയാണ്. ഇപ്പോൾ ആ സിനിമാ വിശേഷങ്ങളാണ് താരം പങ്കുവെക്കുന്നത്. തന്റെ ഏറ്റവും ഇഷ്ടപ്പെട്ട നടനായ നസ്ലിനൊപ്പം ഒപ്പം തന്നെ ആദ്യസിനിമയിൽ അഭിനയിക്കാൻ സാധിക്കുക എന്ന് പറഞ്ഞപ്പോൾ വളരെയധികം എക്സൈറ്റഡ് ആണെന്നാണ് താരം പറയുന്നത്.

ALSO READ:മമ്മൂട്ടി കൈപിടിച്ച കുരുന്നുകളുടെ തലവര മാറുന്നു! “കാതോട് കാതോരം” കുട്ടികൾക്ക്‌ ഇനി ആജീവനാന്തം സൗജന്യ വിദ്യാഭ്യാസം

തന്റെ കയ്യിൽ നിന്നും പലതും ഇട്ടാണ് അഭിനയിക്കുക…

താൻ ആദ്യമായി കോളേജിൽ നിന്നും ഫ്രണ്ട്സിന്റെ കൂടെ പോയി കണ്ട് സിനിമ പ്രേമലു ആണ്. അന്ന് എല്ലാവർക്കും പ്രേമലുവിനെയും അതിലെ നസ്ലിനെയും എല്ലാം വളരെ ഇഷ്ടമായി. ഇന്ന് അതേ നാടൻ ഒപ്പം തനിക്ക് ഒന്നിച്ച് അഭിനയിക്കാൻ സാധിക്കുക എന്ന ആലോചിച്ചപ്പോൾ തന്നെ നല്ല സന്തോഷം തോന്നുന്നുണ്ട്. നസ്ലിൻ വളരെ നല്ല സ്നേഹം നിറഞ്ഞ ഒരു വ്യക്തിയാണ് എന്നും പലപ്പോഴും അഭിനയിക്കുന്നതിനിടയിൽ ആക്ഷൻ പറഞ്ഞു കഴിഞ്ഞാൽ നസ്ലിൻ തന്റെ കയ്യിൽ നിന്നും പലതും ഇട്ടാണ് അഭിനയിക്കുക. എന്നാൽ നസ്ലീം ചെയ്യുന്നതെല്ലാം ആ സിനിമയ്ക്ക് വളരെ പെർഫെക്റ്റ് ആയി മാറും എന്നും ഹന്സിക പറയുന്നു.

അതേസമയം താൻ അങ്ങനെയല്ല ചെയ്യാറുള്ളത്, എന്താണോ ചെയ്യാൻ പറയുന്നത് മാത്രമാണ് ചെയ്യാറുള്ളത് അല്ലാതെ മുന്നേ ഒന്നും പ്ലാൻ ചെയ്ത് ചെയ്യാറില്ല എന്ന് ഹൻസിക പറയുന്നു.അതേസമയം താൻ പലപ്പോഴും നേരിടേണ്ടിവന്ന സോഷ്യൽ മീഡിയ ട്രോളുകളെ കുറിച്ചും ഹൻസിക പ്രതികരിക്കുന്നുണ്ട്. തന്റെ 14 വയസ്സിൽ തുടങ്ങിയ താൻ സോഷ്യൽ മീഡിയയിൽ ട്രോളുകൾക്കും വിമർശനങ്ങൾക്കും വിധേയയാകുന്ന വ്യക്തിയാണ്.

ചെറിയ കുട്ടിയായിരിക്കുന്ന സമയത്ത് അതൊക്കെ കേൾക്കുമ്പോൾ തനിക്ക് ഭയങ്കര വിഷമം തോന്നിയിരുന്നു. എന്നാൽ ഇപ്പോൾ അങ്ങനെയില്ല. മാത്രമല്ല പണ്ട് താ.ൻ എന്റെ ഡാൻസ് വീഡിയോ എല്ലാം ഷെയർ ചെയ്യുമ്പോൾ ആളുകൾ അതിനെ കുട്ടിക്ക് ഡാൻസ് കളിക്കാൻ അറിയില്ല എന്ന രീതിയിൽ എന്നെ മോശമായി തളർത്തുന്ന രീതിയിൽ കമന്റ് ചെയ്യുമായിരുന്നു എന്നാൽ അന്ന് അത് കണ്ട് കരഞ്ഞിരുന്നെങ്കിൽ തനിക്ക് ഈ അവസരം ലഭിക്കില്ലായിരുന്നുവെന്നും തന്നെ സിനിമ കണ്ടിട്ടാണ് അമൽ നീരദ് തന്നെ ഈ സിനിമയിലേക്ക് ക്ഷണിച്ചത് എന്നും ഹൻസിക കൃഷ്ണ പറയുന്നു.

ENGLISH SUMMARY

Hansika is currently experiencing another significant milestone in her life. She is set to appear in a key role in the film Bachelor Party Deux, directed by Amal Neerad. Sharing details about the project, Hansika expressed her immense excitement at the prospect of making her debut alongside Naslen—her favorite actor.

Follow Us