Amithabh bachan: അമിതാഭ് ബച്ചന്റെ ‘ജെൽസ’ സ്വന്തമാക്കാൻ കുടുംബത്തിൽ പോര് ; സമ്മാനരേഖ ചോദ്യം ചെയ്ത് സഹോദര ഭാര്യ കോടതിയിൽ

Amithabh bachan Jalsa Dispute:ഉടമസ്ഥാവകാശ രേഖകളിലെ പൊരുത്തക്കേടുകളാണ് തർക്കത്തിന് ആധാരം ആയിരിക്കുന്നത്. കപോൾ ഹൗസിംഗ് സൊസൈറ്റിയുടെ രേഖകൾ പ്രകാരം ജെൽസയുടെ ഉടമസ്ഥ ജയ ബച്ചൻ ആണെങ്കിലും മഹാരാഷ്ട്ര സർക്കാരിന്റെ പ്രോപ്പർട്ടി കാർഡിൽ ഇപ്പോഴും റമോള ബച്ചന്റെ പേരാണ് ഉള്ളത്. സർക്കാർ രേഖകളിൽ നിന്നും തന്റെ പേര് മാറ്റി ജയയാക്കാൻ ശ്രമം നടന്നതോടെയാണ് പരാതിയുമായി രംഗത്തെത്തിയി..............

Amithabh bachan: അമിതാഭ് ബച്ചന്റെ ജെൽസ സ്വന്തമാക്കാൻ കുടുംബത്തിൽ പോര് ; സമ്മാനരേഖ ചോദ്യം ചെയ്ത് സഹോദര ഭാര്യ കോടതിയിൽ

Amithabh Bachan With Jaya Bachan, Ramola Bachan

Published: 

15 Nov 2026 | 11:03 AM

ബോളിവുഡ് താരം അമിതാബ് ബച്ചന്റെ മുംബൈയിലെ ജുഹുവിൽ ഉള്ള പ്രശസ്തമായ ജെൽസ എന്ന ബംഗ്ലാവിനെ ചൊല്ലി കുടുംബത്തിനുള്ളിൽ സ്വത്ത് തർക്കം രൂക്ഷമാകുന്നു. 1993 നടി ജയ ബച്ചന്റെ പേരിലേക്ക് സ്വത്ത് കൈമാറ്റം ചെയ്താൽ സമ്മാനരേഖയുടെ സാധുത ചോദ്യം ചെയ്തുകൊണ്ട് അമിതാഭ് ബച്ചന്റെ സഹോദരന്റെ ഭാര്യ റെമോ ബച്ചൻ നിയമനടപടികളുമായി കോടതിയിൽ. തന്റെ അറിവോ സമ്മതമോ കൂടാതെയാണ് ഈ കൈമാറ്റം നടത്തിയത് എന്നാണ് പ്രധാനമായ ആരോപണം.

അമിതാഭ് ബച്ചന്റെ ഇളയ സഹോദരൻ അജിതാഭ് ബച്ചന്റെ ഭാര്യയാണ് റമോള. കഴിഞ്ഞ ഏഴ് മാസമായി റാമോള നൽകിയ നിരവധി പരാതികളുടെ അടിസ്ഥാനത്തിൽ അന്തേരിയിലെ സഹകരണസംഘം ഡെപ്യൂട്ടി രജിസ്ട്രാറുടെ മുമ്പാകെയാണ് നിലവിൽ വിഷയത്തിൽ വാദം കേൾക്കൽ പുരോഗമിക്കുന്നത് എന്നാണ് റിപ്പോർട്ട്.

ALSO READ:ബ്ലാക്ക് ആൻഡ് വൈറ്റ് കപ്പിൾ, എത്രനാൾ ഓടും വണ്ടി? റിമി ടോമിയുടെ വീഡിയോയ്ക്ക് താഴെ അധിക്ഷേപ കമന്റുകൾ

ഉടമസ്ഥാവകാശ രേഖകളിലെ പൊരുത്തക്കേടുകളാണ് തർക്കത്തിന് ആധാരം ആയിരിക്കുന്നത്. കപോൾ ഹൗസിംഗ് സൊസൈറ്റിയുടെ രേഖകൾ പ്രകാരം ജെൽസയുടെ ഉടമസ്ഥ ജയ ബച്ചൻ ആണെങ്കിലും മഹാരാഷ്ട്ര സർക്കാരിന്റെ പ്രോപ്പർട്ടി കാർഡിൽ ഇപ്പോഴും റമോള ബച്ചന്റെ പേരാണ് ഉള്ളത്. സർക്കാർ രേഖകളിൽ നിന്നും തന്റെ പേര് മാറ്റി ജയയാക്കാൻ ശ്രമം നടന്നതോടെയാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.

സമ്മാനപത്രം വഴി ഉടമസ്ഥാവകാശം ജയയ്ക്കു കൈമാറി…

ജല്‍സ ആദ്യം തന്റെ പേരിലായിരുന്നു രജിസ്റ്റർ ചെയ്തത് എന്നും 1993 ൽ തയ്യാറാക്കിയ സമ്മാനപത്രം വഴി ഉടമസ്ഥാവകാശം ജയയ്ക്കു കൈമാറിയതാണ് എന്നാണ് റമോള തന്റെ പരാതിയിൽ ചൂണ്ടിക്കാണിക്കുന്നത്. എന്നാൽ ഈ രേഖ തയ്യാറാക്കിയ രീതിയെ അവർ ശക്തമായി ചോദ്യം ചെയ്യുന്നു. സ്റ്റാമ്പ് ഡ്യൂട്ടി അടയ്ക്കാതെ സാധാരണ വെള്ള കടലാസിൽ ആണ് തയ്യാറാക്കിയത് എന്നും സാക്ഷികളുടെ ഒപ്പുകൾ ഇതിൽ ഇല്ലായിരുന്നു. കൂടാതെ മഹാരാഷ്ട്ര സർക്കാരിന്റെ യോജന പദ്ധതി പ്രകാരം രജിസ്റ്റർ ചെയ്തതിലും ക്രമവൽക്കരിച്ചതിലും അപാകതകൾ ഉണ്ടെന്നും അവർ പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു.

അതേസമയം പരാതി ലഭിച്ചിട്ടുണ്ട് എന്നും വിഷയത്തിൽ വാദം കേൾക്കൽ ആരംഭിച്ചു എന്നും ഡെപ്യൂട്ടി രജിസ്ട്രാർ ഫയാസ് മുലാനി സ്ഥിരീകരിച്ചു. തർക്കവുമായി ബന്ധപ്പെട്ട കക്ഷികളുടെ വിശദീകരണം സമർപ്പിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. ഉടമസ്ഥാവകാശത്തെ കുറിച്ചും സമ്മാന രേഖയുടെ സാധ്യതയെക്കുറിച്ച് അധികൃതർ ഇതുവരെ അന്തിമ തീരുമാനത്തിലെത്തിയിട്ടില്ല. അതേസമയം വിവാദത്തെ കുറിച്ചുള്ള ചോദ്യങ്ങളുടെ അമിതാഭ് ബച്ചൻ ഇനിയും പ്രതികരണം നടത്തിയിട്ടില്ല. ജയ ബച്ചനും ആ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല. അതേസമയം അഭിഷേക് ബച്ചന്റെ വക്താവ് ഇത് കുടുംബത്തിനുള്ള ആഭ്യന്തര കാര്യമാണെന്നാണ് പ്രതികരിച്ചത് മുംബൈയിലെ ഏറ്റവും പ്രശസ്തമായ താരാപതികളിൽ ഒന്നായ ജലസ എല്ലാ ഞായറാഴ്ചകളിലും അമിതാബച്ചൻ തന്നെ ആരാധകർ നേരിൽ കണ്ട് അഭിവാദ്യം ചെയ്യുന്ന വേദി എന്ന നിലയിലും വളരെയധികം ശ്രദ്ധേയമാണ്.

ENGLISH SUMMARY

A property dispute has intensified within the family of Bollywood star Amitabh Bachchan concerning ‘Jalsa,’ his famous bungalow in Juhu, Mumbai. Remo Bachchan—the wife of Amitabh Bachchan’s brother—has initiated legal proceedings in court, challenging the validity of the gift deed through which the property was transferred to actress Jaya Bachchan in 1993. Her primary allegation is that this transfer was executed without her knowledge or consent.

Loading...
Unable to load recommendations.
Follow Us
Related Stories
Hansika Krishna: “അമ്മ വഴക്ക് പറയുമ്പോൾ സപ്പോർട്ട് ചെയ്യുന്നത് അമ്മു; ഇഷാനിയുമായി കൂട്ടാണെണെങ്കിലും എപ്പോഴും അടിയാണ്”: ഹൻസിക കൃഷ്ണ
Mammootty: “എൻ്റെ ഡ്രൈവിംഗിന് അത്ര സൽപ്പേരില്ല; ഞാനെന്തായാലും നന്നാവാൻ തീരുമാനിച്ചു”; ചിരിപ്പിച്ചും ചിന്തിപ്പിച്ചും മമ്മൂട്ടി!
‘പൊതുവേദിയെന്ന് പോലും നോക്കാതെ സ്റ്റൈലിസ്റ്റ് പാൻ്റ് ശരിയാക്കി’; അന്ന് സംഭവിച്ചതെന്ത്? അഹങ്കാരിയെന്ന വിമർശനങ്ങൾക്ക് ധനുഷിൻ്റെ മറുപടി
Hareesh peradi: നിങ്ങൾ ഇത് ചെയ്തതുകൊണ്ട് മാത്രം എനിക്ക് ഇന്നലെ 2 പുതിയ സിനിമകൾ വന്നു; സൈബർ ആക്രമണം അനുഗ്രഹമായെന്ന് ഹരീഷ് പേരടി
Rimi Tomy: ബ്ലാക്ക് ആൻഡ് വൈറ്റ് കപ്പിൾ, എത്രനാൾ ഓടും വണ്ടി? റിമി ടോമിയുടെ വീഡിയോയ്ക്ക് താഴെ അധിക്ഷേപ കമന്റുകൾ
B​​igg Boss Malayalam: കട്ടക്കലിപ്പിൽ മോഹൻലാൽ! വിക്കി മുതൽ നേഹ വരെ വാങ്ങിക്കൂട്ടി
ജിയോ VS എയർടെൽ: ബെസ്റ്റ് 365 ദിവസ വാലിഡിറ്റി പ്ലാൻ
ഹെൽത്തി കോഫി സ്മൂത്തി: വെറും 5 മിനിറ്റിൽ തയ്യാറാക്കാം ഈ കിടിലൻ ഡ്രിങ്ക്!
കാത്സ്യം കുറവാണോ? ഈ 6 ഭക്ഷണങ്ങൾ മാറ്റിനിർത്തരുത്!
മുട്ടയിൽ കുരുമുളക് ചേർത്ത് കഴിക്കാറുണ്ടോ?
ലോറിയുടെ ഡീസൽ ടാങ്ക് തകർന്നാൽ
ചോറ്റാനിക്കരയിൽ തുലാഭാരം നടത്തി മുഖ്യമന്ത്രി വിഡി സതീശൻ
ആരും ശ്രദ്ധിക്കില്ല, കാറിനുള്ളിലെ പാമ്പിനെ കണ്ടോ?
ജീവനക്കാർക്ക് 1 ലക്ഷം വീതം സമ്മാനം നൽകിയയാൾ