AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Diya Krishna: പ്രൊമോഷനുകൾക്ക് മാത്രം 5 ലക്ഷം; യൂട്യുബിലും ബിസിനസിലും നിന്ന് വേറെ; താര കുടുംബത്തിലെ ഏറ്റവും ധനിക ദിയ കൃഷ്ണ!

Diya Krishna and Family’s Net Worth: അഹാനയും ഇഷാനിയും ദിയയും ഹൻസികയുമെല്ലാം പല ബ്രാൻഡുകളുമായും കൊളാബറേഷനുകൾ ചെയ്യാറുണ്ട്. ഇവരുടെ പ്രതിഫലത്തെ കുറിച്ചുള്ള ചർച്ചകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നടക്കുന്നത്.

Diya Krishna: പ്രൊമോഷനുകൾക്ക് മാത്രം 5 ലക്ഷം; യൂട്യുബിലും ബിസിനസിലും നിന്ന് വേറെ; താര കുടുംബത്തിലെ ഏറ്റവും ധനിക ദിയ കൃഷ്ണ!
ദിയ കൃഷ്ണയും കുടുംബവും Image Credit source: Ahaana Krishna/Instagram
nandha-das
Nandha Das | Published: 08 Aug 2025 14:43 PM

സിനിമ താരങ്ങളേക്കാൾ ജനപ്രീതി സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർക്ക് ലഭിക്കുന്ന കാലമാണിത്. അത്തരത്തിൽ ഒരു ഇൻഫ്ലുവൻസർമാരുടെ കുടുംബമാണ് നടൻ കൃഷ്ണകുമാറിന്റേത്. താരകുടുംബത്തിലെ മിക്ക വ്ലോഗുകളും എപ്പോഴും ട്രെൻഡിങ്ങാണ്. കൃഷ്ണകുമാറിന്റെ ഭാര്യ സിന്ധു കൃഷ്ണ, മക്കളായ അഹാന കൃഷ്ണ, ദിയ കൃഷ്ണ, ഇഷാനി കൃഷ്ണ, ഹൻസിക കൃഷ്ണ എന്നീ അഞ്ച് പേരും യൂട്യൂബിൽ സജീവമാണ്.

അഹാനയും ഇഷാനിയും ദിയയും ഹൻസികയുമെല്ലാം പല ബ്രാൻഡുകളുമായും കൊളാബറേഷനുകൾ ചെയ്യാറുണ്ട്. ഇവരുടെ പ്രതിഫലത്തെ കുറിച്ചുള്ള ചർച്ചകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നടക്കുന്നത്. റെഡിറ്റിൽ വന്നൊരു ചോദ്യമായിരുന്നു ഇതിന് തുടക്കം. മലയാളി ഇൻഫ്ലുവൻസർമാരുടെ പ്രതിഫലം എത്രയാണ് എന്നതായിരുന്നു ചോദ്യം. മറുപടിയായി വന്ന കമന്റുകളിലാണ് കൃഷ്ണ കുമാർ കുടുംബത്തിന്റെ പേര് പരാമർശിക്കുന്നത്.

ഒരു ബ്രാൻഡ് കൊളാബറേഷന് വേണ്ടി സമീപിച്ച സമയത്ത് ദിയ കൃഷ്ണ ഒരു പോസ്റ്റിന് 40000 രൂപയും സ്റ്റോറിക്ക് 20000വും ഒരു റീലിന് ഒരു ലക്ഷം രൂപ വരെയുമാണ് 2020ൽ വാങ്ങിയിരുന്നതെന്നാണ് ഒരാളുടെ കമന്റ്. ഇപ്പോൾ അഞ്ച് ലക്ഷമാണ് കൃഷ്ണകുമാർ കുടുംബം പ്രമോഷനുകൾക്ക് വാങ്ങുന്നതെന്നും കമന്റിൽ പറയുന്നു. അഹാന കൃഷ്ണ പ്രമോഷൻ റീലുകൾക്ക് പത്ത് ലക്ഷം രൂപ വരെ വാങ്ങുന്നുണ്ടെന്ന് പറയുന്നവരുമുണ്ട്. എന്നാൽ, ഇതേക്കുറിച്ച് താര പുത്രിമാർ ഇതുവരെ തുറന്ന് സംസാരിച്ചിട്ടില്ല.

ALSO READ: വിവാഹം കഴിഞ്ഞ് 14 വർഷം! ഇന്നും അവർ പ്രണയത്തിലാണ്; വൈറലായി അല്ലു അർജുനും ഭാര്യയും ഒരുമിച്ചുള്ള വീഡിയോ

എങ്കിലും, യൂട്യൂബിൽ നിന്നും കൊളാബറേഷനുകളിൽ നിന്നുമായി ഇവർക്ക് വലിയ തുക പ്രതിഫലമായി ലഭിക്കുന്നുണ്ടന്ന കാര്യം വ്യക്തമാണ്. ഈ താര കുടുംബത്തിലെ ഏറ്റവും ധനിക ദിയ കൃഷ്ണ തന്നെയാണ്. കാരണം സോഷ്യൽ മീഡിയ വരുമാനത്തിന് പുറമെ ദിയയ്ക്ക് ബിസിനസിൽ നിന്നും വരുമാനം ലഭിക്കുന്നുണ്ട്. ‘ഓ ബൈ ഓസി’ എന്ന സ്ഥാപനത്തിന്റെ ഉടമയാണ് ദിയ. അടുത്തിടെ ദിയയുടെ സ്ഥാപനത്തിലെ ജീവനക്കാരികൾ അവിടെ നിന്ന് 69 ലക്ഷം രൂപയോളം തട്ടിയെടുത്തത് വാർത്തകളിൽ നിറഞ്ഞിരുന്നു. ഇതിൽ നിന്ന് തന്നെ ദിയയുടെ ബിസിനസിന്റെ വ്യാപ്തി ഊഹിക്കാനാകും.