AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Diya Krishna: ‘അത്രയ്‌ക്കേുള്ളു നമ്മള്‍ തമ്മില്‍; ഞാന്‍ നിങ്ങളുടെ ആരുമല്ല; സിന്ധുവിനോട് പിണങ്ങി ദിയ കൃഷ്ണ

Diya Krishna Funny Video: ഇപ്പോഴിതാ അമ്മയുമായുള്ള ഒരു രസകരമായ നിമിഷം പങ്കുവച്ചിരിക്കുകയാണ് താരം. അമ്മയുമായി ഇനി യാതൊരു ബന്ധവുമില്ലെന്ന് പറഞ്ഞ് ഇന്‍സ്റ്റാഗ്രാമിലൂടെ സ്റ്റോറിയായാണ് ദിയ പങ്കുവെച്ചത്

Diya Krishna: ‘അത്രയ്‌ക്കേുള്ളു നമ്മള്‍ തമ്മില്‍; ഞാന്‍ നിങ്ങളുടെ ആരുമല്ല; സിന്ധുവിനോട് പിണങ്ങി ദിയ കൃഷ്ണ
Diya Krishna
Sarika KP
Sarika KP | Published: 24 Feb 2025 | 12:40 PM

ഏറെ ആരാധകരുള്ള സോഷ്യൽ മീഡിയ ഇന്‍ഫ്‌ലുവന്‍സറാണ് നടൻ കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണ. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ ഗര്‍ഭകാലം ആഘോഷമാക്കുന്ന തിരക്കിലാണ് താരം. സെപ്റ്റംബറിലായിരുന്നു ദിയയും സുഹൃത്തായ അശ്വിന്‍ ഗണേഷും വിവാഹിതരാവുന്നത്. ഇതിനു പിന്നാലെയാണ് ദിയ ​ഗർഭിണിയാണെന്ന വിശേഷം പങ്കുവയ്ക്കുന്നത്. മൂന്നാം മാസത്തെ സ്‌കാനിംഗിനു ശേഷമാണ് ഇക്കാര്യം ഇരുവരും ആരാധകരുമായി പങ്കുവച്ചത്. ഇതിനു ശേഷം ആദ്യ മൂന്നു മാസത്തെ കാലയളവിലെ ബുദ്ധിമുട്ടുകളെക്കുറിച്ച് അടുത്തിടെ താരം വെളിപ്പെടുത്തിയിരുന്നു.

ദിയ ​ഗർഭിണിയായതു മുതൽ സ്വന്തം വീട്ടിലാണ് താമസിക്കുന്നത്. ഇപ്പോള്‍ ഓരോന്ന് കഴിക്കാനൊക്കെ തോന്നുന്നുണ്ടെന്ന് ദിയ പറഞ്ഞിരുന്നു. എല്ലാവരും എല്ലാം എത്തിച്ച് തരുന്നുണ്ടെന്ന് ദിയ പറഞ്ഞിരുന്നു. ഇപ്പോഴിതാ അമ്മയുമായുള്ള ഒരു രസകരമായ നിമിഷം പങ്കുവച്ചിരിക്കുകയാണ് താരം. അമ്മയുമായി ഇനി യാതൊരു ബന്ധവുമില്ലെന്ന് പറഞ്ഞ് ഇന്‍സ്റ്റാഗ്രാമിലൂടെ സ്റ്റോറിയായാണ് ദിയ പങ്കുവെച്ചത്

‘അത്രയ്‌ക്കേ ഉള്ളു നമ്മള്‍ തമ്മില്‍, വിളിക്കണ്ട എന്നെ അങ്ങനെ, ഞാന്‍ നിങ്ങളുടെ ആരാണ്. ആരാണെന്നാ ചോദിച്ചത്. ആരുമല്ല, ആരുമല്ല, മൂന്ന് വട്ടം ആരുമല്ല…’ എന്നാണ് അമ്മ സിന്ധു കൃഷ്ണയെ ടാഗ് ചെയ്ത് കൊണ്ട് ദിയ പറയുന്നത്. രാപ്പകല്‍ എന്ന സിനിമയില്‍ മമ്മൂട്ടി അമ്മയോട് പറയുന്ന ഇമോഷണല്‍ ഡയലോഗാണിത്. എന്നാൽ എന്താണ് അമ്മയോട് ഇങ്ങനെയൊക്കെ പറയാൻ മാത്രം പ്രശ്നമെന്ന് നോക്കിയാലാണ് അതിലും രസകരം. ബോൾ ഐസ്ക്രീം വാങ്ങി വരാൻ പറഞ്ഞിട്ട് അത് ചെയ്യാതത്തിനാണ് ദിയയുടെ ഈ ഡയലോ​ഗ്.

Also Read: ‘ആളുകളെ ഇങ്ങനെ പറ്റിക്കരുത്; പറഞ്ഞ കാര്യം സത്യമാകാതിരിക്കാൻ പ്രാർഥിക്കാം’; ശ്രീവിദ്യ മുല്ലച്ചേരിക്ക് രൂക്ഷ വിമർശനം; ക്ഷമാപണം നടത്തി താരം

അതേസമയം ​ഗർഭവിശേഷം പങ്കുവച്ച താരം തനിക്ക് തണ്ണിമത്തനും ചാമ്പങ്ങയും കരിക്കുമൊക്കെയാണ് ഇഷ്ടമെന്ന് തുറന്നു പറഞ്ഞിരുന്നു. സാമ്പാറും ഇലക്കറികളും മീനുമൊക്കെ നിര്‍ബന്ധമാണ്. ഇടയ്ക്കിടെ കുറച്ച് കുറച്ചായി ഭക്ഷണം കഴിക്കുന്നുണ്ടെന്നും ഗ്യാസ് പ്രശ്നങ്ങളൊന്നും വരാതെ നോക്കുന്നുണ്ടെന്നും ദിയയും അശ്വിനും വ്യക്തമാക്കിയിരുന്നു. ഇനി ഫോട്ടോ ഷൂട്ടൊക്കെ ചെയ്യാനുണ്ടെന്നും ഇരുവരും പറഞ്ഞിരുന്നു.