Dominic and The Ladies Purse OTT: കാത്തിരിക്കേണ്ടി വരും, ഡൊമിനിക്ക് ഏപ്രിലിൽ ഒടിടിയിൽ?

Dominic and the Ladies Purse OTT Release Date: തീയ്യേറ്ററുകളിൽ കാര്യമായ പ്രകടനം ചിത്രം കാഴ്ച വെച്ചില്ലെങ്കിലും ഒരു മമ്മൂട്ടി ചിത്രമായതിനാൽ തന്നെ ഒടിടിയിൽ കാണാൻ ആഗ്രഹിക്കുന്ന നിരവധി പേരുണ്ടെന്നത് വളരെ അധികം ശ്രദ്ധേയമായ കാര്യമാണ്

Dominic and The Ladies Purse OTT: കാത്തിരിക്കേണ്ടി വരും, ഡൊമിനിക്ക് ഏപ്രിലിൽ ഒടിടിയിൽ?

Dominic And The Ladies Purse Ott Release

Published: 

20 Mar 2025 | 06:46 PM

ഒടിടി റിലീസ് ഒന്ന് പാളിപ്പോയെങ്കിലും ഡൊമിനിക്ക് ആൻ്റ് ദ ലേഡീസ് പഴ്സിൻ്റെ ഒടിടി സംബന്ധിച്ച് ചില റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്. മാർച്ച് ഏഴിന് ചിത്രം ഒടിടിയിൽ എത്തുമെന്ന് ദേശിയ മാധ്യങ്ങളടക്കം റിപ്പോർട്ട് ചെയ്ത ചിത്രം ഒടിടി എത്താൻ മാർച്ച് കഴിയുമെന്ന് പുതിയ റിപ്പോർട്ടുകൾ. ഒടിടി സംബന്ധിച്ച എല്ലാ അപ്ഡേറ്റുകളും പങ്ക് വെക്കുന്ന ഒടിടി പ്ലേയാണ് ചിത്രം താമസിക്കാതെ തന്നെ ഒടിടിയിൽ എത്തുമെന്ന് ആദ്യം പറഞ്ഞത്. എന്നാൽ മെട്രോ മാറ്റിനി, മമ്മൂട്ടി ഫാൻസ് അടക്കമുള്ള ട്വിറ്റർ ഹാൻ്റിലുകളിൽ ചിത്രത്തിൻ്റെ ഒടിടി വിൽപ്പന നടന്നിട്ടില്ലെന്നും പുതിയ സാമ്പത്തിക വർഷത്തിലായിരിക്കും ഡീൽ എന്നും തുടങ്ങിയ വിവരങ്ങൾ പങ്ക് വെക്കുന്നു.

നിലവിൽ ലഭിക്കുന്ന വിവരങ്ങളിൽ ആമസോൺ പ്രൈം തന്നെയാവും ഒടിടി അവകാശങ്ങൾ സ്വന്തമാക്കാൻ സാധ്യത. ഏഴ് കോടിക്ക് ചിത്രത്തിൻ്റെ ഡീൽ ഉറപ്പിച്ചെന്നും എന്നാൽ പേ പെർ ക്ലിക്കാണ് നിബന്ധന എന്നും വിവരങ്ങളുണ്ട്. ജനുവരിയിൽ റിലീസ് ചെയ്ത ചിത്രം ഒടിടിയിൽ വൈകുന്നത് സംബന്ധിച്ച് നിരവധി അഭ്യൂഹങ്ങളുണ്ടായിരുന്നു. അതിനിടയിലായിരുന്നു മാർച്ച് -7ന് ചിത്രം ഒടിടിയിൽ എത്തും എന്ന വാർത്തകൾ എത്തിയത്. എന്നാൽ ഒടിടിയിൽ തിരഞ്ഞ പ്രേക്ഷകർക്ക് നിരാശയായിരുന്നു ഫലം.


തീയ്യേറ്ററുകളിൽ കാര്യമായ പ്രകടനം ചിത്രം കാഴ്ച വെച്ചില്ലെങ്കിലും ഒരു മമ്മൂട്ടി ചിത്രമായതിനാൽ തന്നെ ഒടിടിയിൽ കാണാൻ ആഗ്രഹിക്കുന്ന നിരവധി പേരുണ്ടെന്നത് വളരെ അധികം ശ്രദ്ധേയമായ കാര്യമാണ്. മമ്മൂട്ടി-ഗൗതം മേനോന്‍ കൂട്ടുകെട്ടിലിറങ്ങിയ ചിത്രത്തിന് പ്രതീക്ഷകളും വളരെ വലുതായിരുന്നു. മുൻ പോലീസുകാരനും നിലവിൽ പ്രൈവറ്റ് ഡിറ്റക്ടിവുമായ ചാള്‍സ് ഈനാശു എന്ന കഥാപാത്രമാണ് മമ്മൂട്ടി അവതരിപ്പിച്ചത്.

മമ്മൂട്ടിയെ കൂടാതെ ചിത്രത്തിൽ ഗോകുൽ സുരേഷ്, സുഷ്മിത ഭട്ട്,വിജി വെങ്കിടേഷ്, വിനീത്, വിജയ് ബാബു എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ഡൊമിനിക്ക് ആൻ്റ് ദ ലേഡീസ് പഴ്സിൻ്റെ കഥ എഴുതിയിരിക്കുന്നത് ഡോക്ടർ നീരജ് രാജനാണ്. അതേസമയം റിപ്പോർട്ടുകൾ പ്രകാരം 9.75 കോടിയാണ് ചിത്രത്തിൻ്റെ കേരളത്തിൽ നിന്നുള്ള കളക്ഷൻ. ആഗോളതലത്തിലെ കണക്ക് കൂടി പരിഗണിക്കുമ്പോൾ ചിത്രം 19 കോടിക്ക് മുകളിൽ നേടിയെന്നാണ് വിവരം.

 

 

Related Stories
Catherine O’Hara: പ്രശസ്ത ഹോളിവുഡ് താരം കാതറിൻ ഒഹാര അന്തരിച്ചു
ലത മങ്കേഷ്‌കർ പാട്ട് നിർത്തണമെന്ന് പറഞ്ഞു, അദ്ദേഹം 80-ാം വയസ്സിലും പാടുന്നു; യേശുദാസിനെതിരെ ശാന്തിവിള ദിനേശ്
C J Roy Death: മോഹൻലാലിന്റെ പ്രമുഖ സിനിമകൾ, ഭാവനയുടെ 90ാം സിനിമ! മലയാള സിനിമയ്ക്ക് നഷ്ടമായത് പ്രിയങ്കരനായ നിർമ്മാതാവിനെ
Mammootty: ‘മമ്മൂട്ടി പത്മഭൂഷൻ കിട്ടാൻ അർഹനാണ്, പാവങ്ങളുടെ കണ്ണീർ ഒപ്പിയതിനാണ് നമുക്ക് അംഗീകാരം’: വെള്ളാപ്പള്ളി നടേശൻ
Tamil Nadu State Film Awards: ‘പേരൻപിന് ഒരു അവാർഡ് പോലുമില്ലേ?’; ചലച്ചിത്ര പുരസ്കാരത്തിൽ മമ്മൂട്ടിയെ തഴഞ്ഞതിരെ വിമർശനം
Tamil Nadu State Film Awards: തമിഴ്നാട് ചലച്ചിത്ര പുരസ്കാരത്തിൽ മലയാളിത്തിളക്കം; മികച്ച നടിമാരായി മഞ്ജുവും അപർണയും ലിജോമോളും
ഉരുളക്കിഴങ്ങ് പാകം ചെയ്യുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കണേ
തണ്ണിമത്തൻ ഫ്രിഡ്ജിൽ വെക്കുന്നത് അപകടമോ? സത്യം ഇതാ
ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
തടാകത്തിലേക്ക് വീണ പാരാഗ്ലൈഡേഴ്‌സിനെ എസ്ഡിആര്‍എഫ് രക്ഷിക്കുന്നു; ഉത്തരാഖണ്ഡില്‍ സംഭവിച്ചത്‌
റോഡിലെ മഞ്ഞുനീക്കുന്നത് കണ്ടോ? ഹിമാചലിലെ ദൃശ്യങ്ങള്‍
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്