AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Drishyam 3 : ഇതെന്താ സീരിയലോ…. ട്രോളുകളില്‍ നിറഞ്ഞ് ദൃശ്യവും ജീത്തു ജോസഫും

Drishyam 3 Movie : ജൂണ്‍ 18 നാണ് മോഹന്‍ലാല്‍ ജീത്തു ജോസഫ് ചിത്രം ദൃശ്യം 3 ഒടിടിയില്‍ റിലീസ് ചെയ്തത്. അമേരിക്കന്‍ പ്ലാറ്റ് ഫോമായ ആമസോണ്‍ പ്രെം വീഡിയോസിലൂടയാണ് ചിത്രം ഒടിടി സ്ട്രീമിംഗ്‌ ആരംഭിച്ചത്. ഒടിടി റിലീസിന് ശേഷം വലിയ രീതിയിലുള്ള ട്രോളുകളാണ് ചിത്രത്തെക്കുറിച്ച് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. സംവിധായകന്‍ ജീത്തു ജോസഫിനെ മുതല്‍ ചിത്രത്തിലെ പ്രധാന വില്ലനെ വരെ എയറിലാക്കിയിരിക്കുകയാണ് നെറ്റിസണ്‍സ്.

Drishyam 3 : ഇതെന്താ സീരിയലോ…. ട്രോളുകളില്‍ നിറഞ്ഞ് ദൃശ്യവും ജീത്തു ജോസഫും
മോഹന്‍ലാല്‍, ജീത്തു ജോസഫ്, ദൃശ്യം 3 Image Credit source: Facebook / Jeethu Joseph , Drishyam
Amal KV
Amal KV | Published: 20 Jun 2026 | 05:18 PM

ജൂണ്‍ 18 നാണ് മോഹന്‍ലാല്‍ ജീത്തു ജോസഫ് ചിത്രം ദൃശ്യം 3 ഒടിടിയില്‍ റിലീസ് ചെയ്തത്‌. അമേരിക്കന്‍ പ്ലാറ്റ് ഫോമായ ആമസോണ്‍ പ്രെം വീഡിയോസിലൂടയാണ് ചിത്രം ഒടിടി സ്ട്രീമിംഗ്‌ ആരംഭിച്ചത്. ഒടിടി റിലീസിന് ശേഷം വലിയ രീതിയിലുള്ള ട്രോളുകളാണ് ചിത്രത്തെക്കുറിച്ച് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. സംവിധായകന്‍ ജീത്തു ജോസഫിനെ മുതല്‍ ചിത്രത്തിലെ പ്രധാന വില്ലനെ വരെ എയറിലാക്കിയിരിക്കുകയാണ് നെറ്റിസണ്‍സ്. ജീത്തു ജോസഫ് ബ്രില്യന്‍സിന് ഇത് എന്തു പറ്റി എന്നാണ് ഇവരുടെ പ്രധാന ചോദ്യം.

സിനിമ തിയേറ്ററുകളില്‍ എത്തിയപ്പോള്‍ തന്നെ കലാഭവന്‍ ഷാജോണ്‍ കൈകാര്യം ചെയ്ത സഹദേവന്‍ എന്ന കഥാപാത്രത്തിനെതിരെ വിമര്‍ശനങ്ങള്‍ വന്നിന്നു. കഥാപാത്രത്തിന്റെ കണ്ണിന് നല്‍കിയ അമിത ചുവപ്പ് നിറമായരുന്നു അതിന് കാരണം. “കുറച്ചു കൂടി ചുവപ്പിക്കാമായിരുന്നു… ഇതെന്താ മുളകുപാത്രം കണ്ണില്‍ വീണോ… കണ്ണിനിതെന്തുപറ്റി” അങ്ങനെ നീളുന്നു ട്രോളുകളും കന്റുകളും. ഒടിടി റിലീസിന് ശേഷം ഈ ട്രോളുകളുടെ എണ്ണം പിന്നെയും കൂടി.

അടുത്തത് കൂടുതല്‍ തമാശയാക്കപ്പെടുന്ന കഥാപാത്രം വീണാ നന്ദകുമാര്‍ ആണ്. ചിത്രത്തില്‍ സഹദേവന്റെ മകളായ ഇവര്‍ മാധ്യമപ്രവര്‍ത്തകയായി ജോലി ചെയ്യുകയാണ്. പക്ഷേ രണ്ട് വ്യത്യസ്ത സീനുകളില്‍ ഏകദേശം ഒരുപോലെ കൈയ്യില്‍ ബക്കറ്റും പിടിച്ച് വരുന്നുണ്ട്. ബക്കറ്റുമായി എന്തിന് വരണം എന്ന ചോദ്യത്തോടെയാണ് ഈ രംഗങ്ങളെ ചിലര്‍ വിമര്‍ശിക്കുന്നത്. ബക്കറ്റ് സ്റ്റാര്‍ എന്നാണ് താരത്തിന് ട്രോളര്‍മാര്‍ പേര് നല്‍കയിരിക്കുന്നത്. അടുത്തത് ഗീതാ പ്രഭാകര്‍ എന്ന കഥാപാത്രത്തെ കൈകാര്യം ചെയ്ത ആശാ ശരത്താണ് ഇര. അവരുടെ സീരിയസായുള്ള പ്രകടനം കോമഡിയായി തോന്നുന്നു എന്നാണ്. ചില ട്രോളര്‍മാര്‍ പറയുന്നത്.

Also Read: മമ്മൂട്ടിയെ കണ്‍വിന്‍സ് ചെയ്യാന്‍ എഴ് മാസമെടുത്തു, ധനുഷ് നായകനാകുന്ന ‘ഓം’ സിനിമയെക്കുറിച്ച് സംവിധായകന്‍

പിന്നെ ജീത്തു ജോസഫാണ് ഏറ്റവും കൂടുതല്‍ ട്രോള്‍ ചെയ്യപ്പെടുന്നത്. ഇതെന്താ സീരിയലാണോ എടുത്ത് വച്ചിരിക്കുന്നത് എന്നാണ് പലരുടെയും ചോദ്യം. ചിത്രത്തിന്റെ ത്രെഡിനെ അധികം വിമര്‍ശിക്കുന്നില്ലെങ്കിലും കഥ പറയുന്ന രീതി വളരെ മോശമായി എന്നാണ് പലരും പറയുന്നത്. “അനാവശ്യമായതും ഒട്ടും ലോജിക്ക് ഇല്ലാത്തതുമായ രംഗങ്ങളും ചിത്രത്തിലുണ്ട്. സീരയില്‍ നിലവാരത്തിലാണ് അവ ഒരോന്നും എടുത്ത് വച്ചരിക്കുന്നത്. സംവിധായകന് പറയാനുദ്ദേശിക്കുന്ന കാര്യം ഇതിനേക്കാള്‍ നന്നായി ചെയ്യാമായിരുന്നല്ലോ. ഫസ്റ്റ് ഹാഫ് മുഴുവല്‍ ലാഗാണ്. അനാവശ്യമായി തിരുകി കയറ്റിയ സീനുകള്‍ ഒഴിവാക്കിയാല്‍ തന്നെ പടം ഒകെ ആകുമായിരുന്നു. ദൃശം സിനിമയെ തന്നെ പുകഴ്ത്താന്‍ മാത്രമായി സീനുകള്‍ ഉള്‍പ്പെടുത്തി… എന്തൊരു ക്ലൈമാക്‌സാണ്… ” എന്നിങ്ങനെ പോകുന്നു വിമര്‍ശനങ്ങളും ട്രോളുകളും. ഇതിന് പുറമെ പോസിറ്റീവ് വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നവരുമുണ്ട്. ചെറിയ ചെറിയ മാറ്റങ്ങള്‍ വരുത്തി, അനാവശ്യ സീനുകള്‍ നീക്കി ഇരുന്നെങ്കില്‍ പടം വേറെ ലെവലായി മാറിയേനെ എന്നാണ് ഇവര്‍ പറയുന്നത്.

English Summary

Mohanlal Jeethu Joseph’s film Drishyam released on OTT on June 18. The film’s OTT streaming started on the American platform Amazon Prime Videos. After the OTT release, there has been a huge amount of trolling going on about the film on social media. Netizens have been trolling everyone from director Jeethu Joseph to the main villain of the film.

Follow Us